1 GBP = 97.30 INR                       

BREAKING NEWS

ലണ്ടനില്‍ ഹില്ലിംഗ്ടണ്‍ ആശുപത്രിയില്‍ കൊവിഡ് വ്യാപനം; അനേകം നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കെയറര്‍മാര്‍ക്കും രോഗം; ആശുപത്രി അടച്ചുപൂട്ടി ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്ത് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

വെസ്റ്റ് ലണ്ടനിലെ ഹില്ലിംഗ്ടണ്‍ ആശുപത്രി അവിടത്തെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതോടെ അടച്ചുപൂട്ടി. 70 ജീവനക്കാരെ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബോറിസ് ജോണ്‍സണ്‍ന്റെ നിയോജകമണ്ഡലമായ അക്സ്ബര്‍ഗ് ആന്‍ഡ് സൗത്ത് റുയിസ്ലിപ്പിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലായ് മൂന്നിനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ഹില്ലിംഗ്ടണ്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷണ്‍ ട്രസ്റ്റ് വക്താവ് അറിയിച്ചു.

ജൂലായ് ഏഴു വരെയുള്ള കണക്കനുസരിച്ച് എഴുപത് ജീവനക്കാരാണ് ഐസൊലേഷനില്‍ ഉള്ളത്. ഇത്രയും പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലക്ക് എമര്‍ജന്‍സി ആംബുലന്‍സ്, എമര്‍ജന്‍സി അഡ്മിഷന്‍ എന്നിവയുള്‍പ്പടെ ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായും ട്രസ്റ്റ് വക്താവ് അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി.

ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് ഈ ആശുപത്രിയിലേക്കുള്ള രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുകയാണിപ്പോള്‍. ഇതിനായി നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസിന്റെ ഒരു വക്താവ് അറിയിച്ചു. എമര്‍ജന്‍സി പരിഗണന ആവശ്യമുള്ള, ഈ ആശുപത്രിയുടെ സമീപസ്ഥരായ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോവുകയാണ്.

ഹോസ്പിറ്റലിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അവിടത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും പബ്ലിക് ഹെല്ത്ത് ഇംഗ്ലണ്ടിന്റെ ലണ്ടന്‍ റീജിയണല്‍ ഡയറക്ടര്‍ പ്രൊഫസര്‍ കെവിന്‍ ഫെണ്ടന്‍ പറഞ്ഞു. ട്രസ്റ്റ് മാനേജ്മെന്റ്, ലോക്കല്‍ അഥോറിറ്റി പബ്ലിക് ഹെല്‍ത്ത് ടീം, ജോയിന്റ് ബയോ സെക്യുരിറ്റി സെന്റര്‍ എന്നിവരോടൊത്താണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹില്ലിംഗ്ടണ്‍ കമ്മ്യുണിറ്റിയില്‍ ആകെ 1,097 കൊറോണ കേസുകളായിരുന്നു ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 1,00,000 പേര്‍ക്ക് 359.9 എന്ന നിരക്കിലായിരുന്നു രോഗവ്യാപന തോത്. മാര്‍ച്ച് മാസത്തില്‍ ഇവിടം രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു. ക്രിട്ടിക്കല്‍ കെയറില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി രോഗികള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത മാസം ഒരു ഓക്സിജന്‍ ഉപകരണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം വാറ്റ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനിടയിലാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category