1 GBP = 102.00 INR                       

BREAKING NEWS

പെണ്ണും മണ്ണും മാത്രമല്ല മരണവും ചേര്‍ന്ന മഹാ മാഫിയ; സ്വപ്നയും സരിത്തും ശിവശങ്കറും മുതല്‍ പിണറായി വരെ അറിഞ്ഞോ അറിയാതെയോ കണ്ണികളാവുന്നു; നികുതി വെട്ടിപ്പും കള്ളപ്പണവും അഴിമതിയും രാജ്യദ്രോഹവും ചേര്‍ന്ന വമ്പന്‍ ശൃംഖല; ഇക്കിളി കഥകളില്‍ നാം ആറാടുമ്പോള്‍ യഥാര്‍ത്ഥ വില്ലന്‍ ചിരിച്ച് രസിച്ച് പതിവുപോലെ നാടകം തുടരുന്നു

Britishmalayali
kz´wteJI³

കേരളം ഒരു മുള്‍മുനയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാദുരന്തത്തിന്റെ തുടര്‍ച്ചയായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കള്ളക്കടത്തിന്റെ ഭയാനകമായ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കള്ളക്കടത്തിന്റെ കണക്കുകള്‍ പുതിയതൊന്നുമല്ല. എത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അക്കാലത്തൊക്കെ ശതകോടികളുടെ കള്ളക്കടത്തുകള്‍ നടക്കുകയും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാവുകയും പതിവുള്ളതാണ്.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിവാദത്തിന് പുതുമയൊന്നുമില്ല. പക്ഷെ, കേരളത്തിന്റെ കള്ളക്കടത്ത് ചരിത്രത്തില്‍ ആദ്യമായാണ് 30 കിലോ സ്വര്‍ണം ഒരുമിച്ച് പിടിക്കുന്നതും അതുപോലെ തന്നെ ഡിപ്ലോമാറ്റിക്ക് ബാഗില്‍ സ്വര്‍ണം എത്തുന്നതും ആദ്യം തന്നെയാണ്. അത് രണ്ടുമാണ് ഈ സ്വര്‍ണ കള്ളക്കടത്തിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം കേസുകള്‍ ജനങ്ങള്‍ ചര്‍ച്ചയാക്കുകയും, ആവേശം കൊള്ളുകയും ചെയ്യുന്നത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വരുന്ന ഒരു പെണ്ണിന്റെ പേരിലും രൂപത്തിലുമാണ്. ഇപ്പോഴും ഇതൊരു വലിയ വിവാദമായി മാറുന്നതിന്റെ കാരണം സ്വപ്ന സുരേഷ് എന്ന പലതവണ വിവാഹം കഴിച്ചിട്ടുള്ള ഒരു കള്ളക്കടത്തുകാരിയുടെ ബന്ധങ്ങളാണ്.

സംസ്ഥാനത്തെ ഐടി സെക്രട്ടറിയായിരുന്ന, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തല നരച്ച ഒരു ഉദ്യോഗസ്ഥന്‍ ആ കള്ളക്കടത്തുകാരിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനും അവിടെ അന്തിയുറങ്ങിയവനുമാണ് എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. അതുപോലെ തന്നെ മന്ത്രിമാരും, എംഎല്‍എമാരും, സ്പീക്കറുമൊക്കെ ഈ കള്ളക്കടത്തുകാരിയുടെ അടുപ്പക്കാരാവുന്നു എന്നതും ഈ വാര്‍ത്തയ്ക്ക് പ്രസക്തിയുണ്ടാക്കുന്നു.സ്വപ്ന എന്ന പെണ്ണിന്റെ മേനിയഴകില്‍ മാത്രം ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും എത്രനാള്‍ ഇത് ആഘോഷമാക്കും എന്ന ചോദ്യം പ്രസക്തമാണ്. ഈ മേനിയഴകിനും, പെണ്‍വിഷയത്തിനും ഒക്കെ അപ്പുറത്തേയ്ക്ക് കേരളത്തെ മുക്കിക്കൊല്ലാന്‍ കഴിയുന്ന തരത്തില്‍ ഭയാനകമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു മാഫിയയുടെ പിടിയിലാണ് ആ സ്വര്‍ണക്കടത്ത് ബിസിനസ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഏറ്റവും ആദ്യം ഇതൊരു നികുതി വെട്ടിപ്പ് മാത്രമാണ്. അതിനുമപ്പുറം ഇത് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ പറ്റുന്ന ഉപാധിയാണ്. അതിനുമപ്പുറം ഇതൊരു രാജ്യദ്രോഹക്കുറ്റമാണ്. ഒരേ സമയം അഴിമതിയും, നികുതിവെട്ടിപ്പും, കള്ളപ്പണവും, രാജ്യദ്രോഹവും ചേരുന്നതുകൊണ്ട് തന്നെ ഇവിടെ പെണ്ണും മരണവും പോലും അടിസ്ഥാന ഘടകമാകുന്നു. ഈ വിഷയം കള്ളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കോ, കൊല്ലപ്പെടുന്ന ആളുകള്‍ക്കോ പോലും ശബ്ദമില്ല. ഇവര്‍ കൊന്ന് തള്ളിയാല്‍ അത് ആത്മഹത്യയാവും. കാരണം ഈ സ്വര്‍ണത്തിന്റെയൊക്കെ ഉറവിടവും ഈ സ്വര്‍ണമൊക്കെ എങ്ങോട്ട് പോകുന്നു എന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തോട് പറയുന്നത്. ഈ സ്വര്‍ണം യുഎഇല്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുമ്പോള്‍ നേരിയ വില വ്യത്യാസം മാത്രമെയുള്ളു എന്ന് തിരിച്ചറിയുക.

യുഎഇലെ സ്വര്‍ണവും കേരളത്തിലെ സ്വര്‍ണവും തമ്മില്‍ കാര്യമായ വില വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍, ചൈനയില്‍ നിന്നും ഏതെങ്കിലും ഒരു ഉല്പന്നം ഇങ്ങോട്ട് കൊണ്ടുവരുമ്പോള്‍ കിട്ടുന്ന ലാഭമുണ്ടായിരുന്നുവെങ്കില്‍ നമുക്ക് ഇതൊരു നികുതി വെട്ടിപ്പ് മാത്രമായി കരുതാമായിരുന്നു. എന്നാല്‍ നികുതി വെട്ടിപ്പിനപ്പുറമുള്ള ഒട്ടനേകം വിഷയങ്ങള്‍ ഇതിനോടൊപ്പം ചേരുന്നതുകൊണ്ടാണ് ഇത് രാജ്യത്തെ ഭയപ്പെടുത്തുന്നത്. നികുതി വെട്ടിപ്പ് ഒരു വശം മാത്രമാണ്. അതിനേക്കാള്‍ പ്രധാനപ്പെട്ടത് അഴിമതിയും രാജ്യദ്രോഹവുമാണ്. നാട്ടിലെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും കൈക്കൂലിപ്പണം പലപ്പോഴും സ്വര്‍ണത്തിന്റെ രൂപത്തില്‍ ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമൊക്കെ വാങ്ങുന്നുവെന്നതുകൊണ്ടാണ് മിക്ക സ്വര്‍ണക്കള്ളക്കടത്തും യുഎഇയില്‍ നിന്നും ഇങ്ങോട്ടെത്തുന്നത്.

അത് എംബസ്സിയുടെ ഒത്താശ്ശയോടു കൂടിപ്പോലും നടക്കുന്നു എന്ന തിരിച്ചറിവ് ഭയാനകമാണ്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് യുഎഇ ഒരു കോണ്‍സുലേറ്റ് തുടങ്ങിയത് കേരളത്തില്‍ അനേകം പ്രവാസികള്‍ ഉള്ളതുകൊണ്ട് അല്ല, നേരെ മറിച്ച് ഇത്തരം സ്വര്‍ണക്കടത്ത് മാഫിയകളുടെ സമ്മര്‍ദപ്രകാരമാണ് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. യുഎഇയുടെ കോണ്‍സുലാര്‍ ജനറല്‍ അറിയാതെ, ആ കോണ്‍സുലാര്‍ ജനറലിന്റെ പേരില്‍ ഇവിടേയ്ക്ക് സ്വര്‍ണം കള്ളക്കടത്തായി എത്തുക സാധ്യമല്ല. സ്വര്‍ണക്കള്ളക്കടത്തിന്റെ പശ്ചാത്തലമുള്ള സ്വപ്ന ഇവിടുത്തെ യുഎഇ കോണ്‍സുലറുടെ സെക്രട്ടറിയായി കുറച്ചുകാലം എങ്കിലും ജോലി ചെയ്തുവെങ്കില്‍ അതിന്റെ പിന്നിലും ദുരൂഹതയുണ്ട്.
ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു സിനിമക്കാരന്റെ ഒപ്പം ഒളിച്ചോടിയ സ്വപ്ന, തിരുവനന്തപുരത്ത് എത്തി സ്വര്‍ണ മാഫിയയിലേക്ക് ഇടപെടുന്നതിന് വേണ്ടി ആദ്യമാരംഭിച്ചത് ട്രാവല്‍ ഏജന്‍സിയാണ്. എങ്ങനെയാണ് മനുഷ്യനെ കടത്തുന്നത്, എങ്ങനെയാണ് മനുഷ്യരിലൂടെ സ്വര്‍ണം കടത്തുന്നത് എന്നതിന്റെ പരിശീലനക്കളരി ആയിരുന്നു ആ ട്രാവല്‍ ഏജന്‍സി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category