1 GBP = 98.20 INR                       

BREAKING NEWS

ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് കറക്കിക്കുത്തില്‍ നോട്ടിങാം മലയാളിക്ക് ലംബോര്‍ഗിനി കാറും 20000 പൗണ്ടും സമ്മാനം; കൊവിഡില്‍ ജോലി പോയ യുവാവിന് പിടിച്ചു കയറാന്‍ പിടിവള്ളിയായി; രണ്ടു വര്‍ഷത്തിനിടയില്‍ യുകെ മലയാളികള്‍ക്കിടയില്‍ ഇതു രണ്ടാം ബംമ്പര്‍ സമ്മാനം; ഷിബു പോളിന് സ്വന്തമായത് രണ്ടു ലക്ഷം പൗണ്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊവിഡ് അനേകായിരം ആളുകള്‍ക്ക് ദുരിതം സമ്മാനിച്ചപ്പോള്‍ പരോക്ഷമായെങ്കിലും ഭാഗ്യമായി മാറിയ അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് കോട്ടയം വെള്ളൂര്‍ സ്വദേശിയും നോട്ടിങാം മലയാളിയുമായ ഷിബു പോള്‍. ഓണ്‍ലൈന്‍ ലോട്ടറിയായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറിയിലാണ് ഷിബു ജേതാവായത്. വെറും ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ഷിബു യുകെയില്‍ എത്തിയത് എന്നതാണ് കൂടുതല്‍ കൗതുകം. കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ യുവാവ് നോട്ടിങാമില്‍ താമസത്തിന് എത്തുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രദേശവാസികളായ മലയാളികളില്‍ ആരുമായും അധികം ചങ്ങാത്തം ഉണ്ടാക്കുവാനും കഴിഞ്ഞിട്ടില്ല.

രണ്ടു വര്‍ഷം മുന്‍പ് കവന്‍ട്രിയില്‍ ജേക്കബ് സ്റ്റീഫന്‍ എന്ന മലയാളിക്കും സമാനമായ ലോട്ടറി ലഭിച്ചിരുന്നു. അന്ന് 75000 പൗണ്ട് വിലയുള്ള റേഞ്ച് റോവര്‍ കാറും വട്ടചിലവിനെന്ന പേരില്‍ അറിയപ്പെടുന്ന പോക്കറ്റ് മണിയുമായ 20000 പൗണ്ടുമാണ് ലഭിച്ചത്. ഇപ്പോള്‍ ഷിബുവിന് ലഭിക്കുന്നതാകട്ടെ ഇതിന്റെ ഇരട്ടി തുകയും. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പ്ലേയ് കാറിനു നല്‍കുന്ന വില ഒരു ലക്ഷത്തില്‍ അറുപത്തിരണ്ടായിരം പൗണ്ടാണ്. എന്നാല്‍ ഈ കാറിനു 1.95 ലക്ഷം വരെ വിലയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജേക്കബിന് ലഭിച്ചത് പോലെ ഷിബുവിനും പോക്കറ്റ് മണിയായി 20000 പൗണ്ടും ലഭിക്കും. 

തുണയായി മാറിയത് ലോക്ക്ഡൗണ്‍ 
ഒന്നും ചെയ്യാന്‍ ഇല്ലാത്ത ലോക്ക്ഡൗണ്‍ കാലമാണ് ഷിബുവിനെ ഭാഗ്യവഴിയിലേക്കു ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. കേംബ്രിഡ്ജില്‍ താമസിക്കുമ്പോള്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നെങ്കിലും നോട്ടിങാമില്‍ എത്തിയപ്പോള്‍ പറ്റിയ ഒരു ജോലി കണ്ടെത്താനായില്ല. ഇതിനായി ഓണ്‍ലൈനില്‍ ഇടയ്ക്കിടെ പരതുന്നതും ശീലം ആയിരുന്നു. ഇടയ്‌ക്കെപ്പോഴോ യു ട്യൂബില്‍ കയറിയപ്പോള്‍ ആകസ്മികമായി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് വീഡിയോ കയറിവന്നു.

എങ്ങനെ ഈ കളിയില്‍ പങ്കെടുക്കാം എന്ന പ്രൊമോഷണല്‍ വീഡിയോ ആണ് ഷിബു കണ്ടത്. ആദ്യ കാഴ്ച്ചയില്‍ ഒരു കൗതുകം തോന്നി. എന്നാല്‍ ഒന്ന് പരീക്ഷിച്ചു കളയാം എന്ന ആഗ്രഹവും. അങ്ങനെയാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ തന്നെത്തന്നെ അത്ഭുതപ്പെടുത്തും വിധത്തില്‍ ഇപ്പോള്‍ ലംബോര്‍ഗിനി ഉടമയായി മാറുന്നതും. കൂടെ യുകെ മലയാളികളില്‍ ആദ്യ ലംബോര്‍ഗിനി ഉടമയെന്ന കീര്‍ത്തിയും. 

കാര്‍ വന്നത് രണ്ടാം കളിയില്‍, ഇന്നേവരെ ലോട്ടറിയെടുക്കാത്ത ശീലവും 
ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനു ചൂതാട്ട സ്വഭാവം ഉള്ളതിനാല്‍ ഷിബു എത്രകാലമായി ഈ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നു എന്നതായിരുന്നു പ്രധാന കൗതുകം. എന്നാല്‍ ഞെട്ടിക്കുന്ന മറുപടിയാണ് ഈ യുവാവ് നല്‍കുന്നത്. വെറും രണ്ടാം കളിയിലാണ് ഈ ലംബോര്‍ഗിനി മഹാഭാഗ്യമായി ഷിബുവിനെ തേടി എത്തുന്നത്. അതായതു വെറും ഏഴു പൗണ്ടിന്റെ ഒറ്റ ടിക്കറ്റില്‍. എങ്ങനെ കളിക്കണം എന്ന് പോലും നിശ്ചയം ഇല്ലാതെയാണ് ഷിബു കളിച്ചതും.

മുന്‍പ് ഭാഗ്യം തുണച്ച കവന്‍ട്രിയിലെ ജേക്കബ്ബിനാകട്ടെ ഏതാനും നാള്‍ കളിച്ചു പഠിച്ച ശേഷമാണു ഭാഗ്യം തുണയായി മാറിയത്. ഷിബു നാട്ടില്‍ വച്ച് പോലും ഒരു ലോട്ടറിയെടുത്തിട്ടില്ല എന്നതും കൗതുകമായി മാറുകയാണ്. വലിയ തുകയുടെ ലോട്ടറിക്കൊക്കെ കേരളത്തില്‍ വില്‍പന വിലയും കൂടുതലായതിനാല്‍ ആ വകയില്‍ വെറുതെ പണം കളയണ്ട എന്നാണ് ലോട്ടറിയെ പറ്റി തോന്നിയിട്ടുള്ളതെന്നും ഷിബു പറയുന്നു. 

പൊളിയുന്നത് നുണക്കഥ 
ഇതോടെ ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനെ കുറിച്ചുള്ള ഒരപവാദം കൂടി പൊളിയുകയാണ്. സാധാരണ കളിച്ചു കളിച്ചു കുറെ കാശു പൊടിക്കുന്നവരെ ഉന്നമിട്ടു വിജയിയാക്കി മാറ്റുകയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റിന്റെ ശൈലി എന്നൊരു കഥ മലയാളികള്‍ക്കിടയില്‍ എങ്കിലും പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഷിബുവിന്റെ വിജയത്തോടെ ആ കഥയാണ് പൊളിയുന്നത്.
ഏതായാലും കളി നിയമം അനുസരിച്ചു വീണ്ടും കളിക്കുന്നതില്‍ നിന്നും ഷിബുവിനെയും രണ്ടു വര്‍ഷത്തേക്ക് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ടീം വിലക്കിയിരിക്കുകയാണ്. കളിച്ചു ജയിച്ച ആള്‍ ആ പണം വീണ്ടും ലോട്ടറിയില്‍ മുടക്കി തേടിയെത്തിയ നിര്‍ഭാഗ്യം നശിപ്പിക്കാതിരിക്കാന്‍ കൂടിയാണ് ഇങ്ങനെ ഒരു കളിനിയമം. 

ലംബോര്‍ഗിനി ഉടമ ഇനി നോക്കുന്നത് ഒരു സാധാരണ എസ്.യു.വി
ലംബോര്‍ഗിനി കയ്യില്‍ വന്ന ആളല്ലേ, ഏതാകും ഇനി ഷിബുവിന്റെ മനസിലെ ഇഷ്ടകാര്‍? പ്രീമിയം ബ്രാന്‍ഡുകളായ ലാന്‍ഡ് റോവര്‍  റേഞ്ച് റോവര്‍, ജാഗ്വാര്‍, എന്നിവയുടെ ഒക്കെ പേരാകും ഷിബുവിന്റെ മനസ്സില്‍ എന്നാരും തെറ്റിദ്ധരിക്കണ്ട. ഒരു സാദാ ടൊയോട്ട എസ്.യു.വി ആണ് തന്റെ മനസിലെ ഇഷ്ടകാര്‍ എന്നും ഷിബു വെളിപ്പെടുത്തുന്നു.
കാറിനോട് ഒട്ടും ക്രേസ് ഇല്ലാത്ത ചെറുപ്പക്കാരന്‍ കൂടിയാണ് ഷിബു. ഇപ്പോള്‍ ഉപയോഗിക്കുന്ന 2016 മോഡല്‍ ടൊയോട്ട യാരിസില്‍ സന്തുഷ്ടരാണ് ഷിബുവും ഭാര്യ ലിനെറ്റ് ജോസഫും. വെറും ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ നവ ദമ്പതികള്‍ എന്ന നിലയ്ക്ക് വലിയ ഫാമിലി കാറിനെ കുറിച്ചൊന്നും ആലോചിക്കാന്‍ ഉള്ള സമയം ആയിട്ടില്ലതിനാല്‍ തല്‍ക്കാലം കുറച്ചു കാലം ചെറിയ കാറില്‍ ചുറ്റിയടിക്കാം എന്ന ചിന്തയാണ് ഷിബു പങ്കുവയ്ക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category