1 GBP = 97.50 INR                       

BREAKING NEWS

കഴിഞ്ഞ വര്‍ഷം പുതിയതായി നല്‍കിയത് 18,000 പിന്‍ നമ്പറുകള്‍; എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 7,16,607 നഴ്സുമാര്‍; ബ്രിട്ടനിലെ നഴ്സുമാരുടെ ഏറ്റവും പുതിയ കണക്കിങ്ങനെ

Britishmalayali
kz´wteJI³

ജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍, മിഡ്വൈഫുമാര്‍ എന്നിവരുടെ വിവരങ്ങളുമായി എന്‍എംസിയുടെ പുതിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ 7 വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ചു. 2019 ഏപ്രില്‍ 1 നും 2020 മാര്‍ച്ച് 31 നും എന്‍ എം സി യില്‍ പുതിയതായി ചേരുകയും എന്‍എംസി വിട്ടുപോവുകയും ചെയ്തവരുടെ വിവരങ്ങള്‍ അടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18,000 നഴ്സുമാര്‍, മിഡ്വൈഫുമാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഈ വര്‍ഷം അധികമായി എന്‍ എം സിയില്‍ ജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വളര്‍ച്ചയുടെ കാരണം
രജിസ്റ്റര്‍ ചെയ്യുന്നവരില്‍ അധികവും ബ്രിട്ടനില്‍ താമസിക്കുന്നവരും, യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടില്‍ മാത്രം ബ്രിട്ടനില്‍ നിന്നുള്ള നഴ്സുമാരുടെയും മറ്റുള്ളവരുടെയും കാര്യത്തില്‍ 1.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പെര്‍മനന്റ് രജിസ്ട്രേഷനില്‍ 9,012 പേരുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ കാണുന്നത്. അതേ സമയം റെജിസ്ട്രേഷന്‍ ഉപേക്ഷിച്ചു പോകുന്ന ബ്രിട്ടന്‍ നിവാസികളുടെ എണ്ണത്തില്‍ കുറവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തില്‍ ഏറ്റവും കുറവ് ഇക്കാര്യത്തില്‍ ഈ വര്‍ഷമാണ് രേഖപ്പെടുത്തിയിട്ടുള്ളത്, 21,036. 2016-2017 ലായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും വലിയ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്, 29,434.

അതുപോലെ യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെര്‍മനന്റ് രജിസ്ട്രേഷന്റെ കാര്യത്തില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,008 പേര്‍ അധികമായി രജിസ്ടേഷന്‍ ചെയ്തു. അതേ സമയം ആദ്യമായി ചേരുന്നവരുടെ എണ്ണത്തില്‍ 95% വര്‍ദ്ധനവാണ് പോയവര്‍ഷം രേഖപ്പെടുത്തിയത്. ഇവരുടെ എണ്ണം 6,157 ല്‍ നിന്നും 12,033 ആയി ഉയര്ന്നു.

എന്നാല്‍, യൂറോപ്യന്‍ ഇക്കണോമിക് ഏരിയയിലെ രാജ്യങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്ന നഴ്സുമാരുടെയും മിഡ്വൈഫ്മാരുടേയും എണ്ണത്തില്‍ കുറവ് ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

എന്തുകൊണ്ട് രജിസ്ട്രേഷന്‍ ഉപേക്ഷിച്ചു പോകുന്നു
രജിസ്ട്രെഷന്‍ ഉപേക്ഷിച്ചു പോയ 6,000 ത്തില്‍ അധികം പേരില്‍ നടത്തിയ സര്‍വ്വേയില്‍ അറിഞ്ഞത് ജോലി സമ്മര്‍ദ്ദമേറുന്നത് മൂലമുള്ള മാനസികാസ്വാസ്ഥ്യവും താരതമ്യേന ദുര്‍ബലമായ മാനസികാരോഗ്യവുമാണ് പ്രധാന കാരണങ്ങള്‍ന്‍ എന്നാണ്. കൊറോണ മഹാവ്യാധി പടരുന്നതിന് മുന്‍പായിരുന്നു ഈ സര്‍വ്വേ നടത്തിയത് എന്നോര്‍ക്കണം. പ്രതീക്ഷക്കൊത്തുള്ള ജോലിയല്ല, ഉത്തരവാദിത്തത്തിന്റെ ഭാരം തുടങ്ങിയ ചില ഘടകങ്ങളും കൊഴിഞ്ഞു പോക്കിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ്-19 താത്ക്കാലിക രജിസ്ട്രേഷന്‍
2020 മാര്‍ച്ചിലാണ് കോവിഡ്-19 താത്ക്കാലിക രജിസ്ട്രേഷന്‍ ആരംഭിച്ചത് ബ്രിട്ടന്റെ കൊറോണയ്ക്കെതിരായ യുദ്ധത്തിന് പിന്തുണയേകുക എന്നതായിരുന്നു ഉദ്ദേശം. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഈ താത്ക്കാലിക രജിസ്ട്രേഷന്‍ സൗകര്യം വിനിയോഗിച്ചത് 7,658 പേരായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഇരട്ടിയായി 14,000 ത്തില്‍ അധികമായിരിക്കുന്നു. ഇവരുടെ എണ്ണം പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉള്ളവരുടെ എണ്ണത്തില്‍ കൂട്ടിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category