1 GBP = 97.30 INR                       

BREAKING NEWS

പത്തനംതിട്ട നഗരത്തില്‍ സമൂഹവ്യാപനം; ട്രിപ്പിള്‍ ലോക്ഡൗണിനുള്ള കലക്ടറുടെ നിര്‍ദ്ദേശം മന്ത്രി തള്ളിയത് ആര്‍ക്കു വേണ്ടി? കുലശേഖരപതിയില്‍ മാത്രം ഉറവിടമറിയാത്ത മൂന്നു രോഗികള്‍; നിരവധി പേര്‍ക്ക് രോഗലക്ഷണം; അടച്ചിടലിനുള്ള കലക്ടറുടെ ശിപാര്‍ശ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതിനാല്‍: പത്തനംതിട്ട മാര്‍ക്കറ്റ് കോവിഡ് പ്രഭവകേന്ദ്രം എന്ന് സൂചന

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: നഗരസഭ പ്രദേശത്ത് കോവിഡിന്റെ സാമൂഹിക വ്യാപനം സംശയിച്ചാണ് ഇന്നലെ രാവിലെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പിബി നൂഹ് ട്രിപ്പിള്‍ ലോക്ഡൗണിനുള്ള ശിപാര്‍ശ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് അയച്ചത്. അടിയന്തര പ്രാധാന്യം എന്നെഴുതിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന വിശ്വാസത്തില്‍ പൊലീസ് ട്രിപ്പിള്‍ ലോക്ഡൗണിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

നഗരസഭാ പരിധിയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കലക്ടര്‍ ട്രിപ്പിള്‍ ലോക്ഡൗണിന് ശിപാര്‍ശ ചെയ്തത്. കുലശേഖരപതി സ്വദേശിയായ യുവ രാഷ്ട്രീയ നേതാവിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് വിപുലമായതും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ തന്നെ ആയിരത്തിലധികം പേര്‍ കടന്നു വന്നതുമാണ് ജില്ലാ ഭരണകൂടത്തെ കുഴപ്പിച്ചത്. ഇയാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിരിക്കാമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍, ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണിനുള്ള സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി അനുമതി നിഷേധിച്ചത്.

കുലശേഖരപതിയില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും ഉറവിടം അറിയില്ല. ഇതില്‍ രണ്ടു പേര്‍ ജനങ്ങളുമായി സജീവമായി ഇടപഴകുന്ന രാഷ്ട്രീയ നേതാക്കളും ഒരാള്‍ മത്സ്യവ്യാപാരിയുമാണ്. അതു കൊണ്ട് തന്നെ ഈ മൂന്നുപേരുടെയും സമ്പര്‍ക്കപ്പട്ടിക അതിവിപുലമാകും. ഇവര്‍ പോകാത്ത വീടുകളും പങ്കെടുക്കാത്ത ചടങ്ങുകളും വളരെ കുറവാണ്. ഇവര്‍ക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് അറിയാത്തതാണ് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നത്.

ജില്ലയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ഡിഎംഓ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഴുപേര്‍ക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയത്. ജില്ലയില്‍ ആകെ ആശങ്ക. പത്തനംതിട്ട നഗരസഭ പൂര്‍ണമായും തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാര്‍ഡുകളും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഇന്നലെരോഗം സ്ഥിരീകരിച്ചവര്‍: 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശി(32), പന്തളം സ്വദേശിനി (28), ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി(38), 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ കടപ്ര സ്വദേശി(52), 22 ന് ഗുജറാത്തില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി(60), പത്തനംതിട്ട, കുലശേഖരപതി സ്വദേശി (42), കുലശേഖരപതി സ്വദേശി (48). അവസാനത്തെ രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category