1 GBP = 97.30 INR                       

BREAKING NEWS

കസ്റ്റംസ് എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്തത്; റെയ്ഡ് ഒന്നും നടത്തിയിട്ടില്ല; ആശ്രമത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്; ആശ്രമത്തില്‍ ആര് വന്ന് പോയാലും കാമറയില്‍ പതിയും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നു; യുഎഇ കോണ്‍സുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂവെന്നും ശാന്തിഗിരി ആശ്രമം പ്രതിനിധി ഗുരുരത്‌നം ജ്ഞാന തപസ്വി

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തില്‍ സ്വപ്ന സുരേഷിനായി റെയ്ഡ് നടത്തിയിട്ടില്ലെന്ന് ആശ്രമം പ്രതിനിധി ഗുരുരത്‌നം ജ്ഞാന തപസ്വി. ആശ്രമത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആശ്രമത്തില്‍ ആര് വന്ന് പോയാലും കാമറയില്‍ പതിയുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'സ്വപ്ന സുരേഷിനായി തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തില്‍ റെയ്ഡ് നടത്തി എന്ന് പ്രചരിക്കുന്നുണ്ടായിരുന്നു. കസ്റ്റംസ് എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്തത്. റെയ്ഡ് ഒന്നും നടത്തിയിട്ടില്ല. ആശ്രമത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആശ്രമത്തില്‍ ആര് വന്ന് പോയാലും കാമറയില്‍ പതിയും ഇക്കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തിയിരുന്നു', ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. യുഎഇ കോണ്‍സുലേറ്റിന്റെ സ്റ്റാഫെന്ന നിലയിലേ സ്വപ്നയെ അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ആ സ്ത്രീയെ 2016ലാണ് അവസാനമായി കാണുന്നത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആ കാലത്ത് അവരെക്കുറിച്ച് വലിയ പരാതികളൊന്നുമുണ്ടായിരുന്നില്ല. നിലവില്‍ ആശ്രമത്തിനെതിരേ പ്രചാരണം അഴിച്ചുവിടുന്നതിന് പിന്നില്‍ തത്പര കക്ഷികളുണ്ട്. ഉറവിടം വെളിപ്പെടുത്തേണ്ടത് കസ്റ്റംസ് ആണ്'. ആശ്രമത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ പരിശ്രമിക്കുന്നു എന്ന ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജ്ഞാന തപസ്വി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category