1 GBP = 97.30 INR                       

BREAKING NEWS

600 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 119 പേര്‍ക്കും പോസിറ്റീവ്; തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി ഗ്രാമത്തില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡ്; കടലിലും കരയിലും അടക്കം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; സകലരേയും വീട്ടില്‍ ഇരുത്താന്‍ സ്പെഷ്യല്‍ കമാന്‍ഡോകള്‍ തെരുവ് പിടിച്ചു; യന്ത്രത്തോക്കേന്തി സമ്പൂര്‍ണ്ണ നിരീക്ഷണം: നഗരാതിര്‍ത്തിയില്‍ വിമാനത്താവളത്തോട് ചേര്‍ന്ന് കനത്ത ജാഗ്രത

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി ഗ്രാമമായ പൂന്തുറയില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡ്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗവ്യാപനത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഇന്നലെ സ്ഥിരീകരിക്കുക ആയിരുന്നു. അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളില്‍ 119 എണ്ണവും കോവിഡ് പോസിറ്റീവായി. ബുധനാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ച 54 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതോടെ ഇവിടെ രോഗവ്യാപനത്തിന്റെ സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിക്കുക ആയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇതോടെ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇതോടെ പൂന്തുറ ഗ്രാമം അതീവ ജാഗ്രതയിലേക്ക് നീങ്ങിയിരിക്കുകയാണ്. കടലിലും കരയിലും അടക്കം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ ഇവിടെ നിന്നും പുറത്തേക്ക് പോകാനോ സാധിക്കുകയില്ല. ജനങ്ങള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരേണ്ടി വരും. ഇത് ഉറപ്പാക്കാന്‍ യന്ത്രതോക്കേന്തിയ കമാന്‍ഡോകളേയും നിയോഗിച്ചിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ ആറു സംഘങ്ങളെയും പൂന്തുറയില്‍ രംഗത്തിറക്കിയിട്ടുണ്ട്. രോഗവ്യാപനം അതിശക്തമായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ അണുനശീകരണ നടപടികള്‍ സ്വീകരിക്കും. വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം. പൂന്തുറയ്ക്കു ചുറ്റുമുള്ള വാര്‍ഡുകളിലും അണുനശീകരണം നടത്തും. ടെലിഡോക്ടര്‍ സേവനം 24 മണിക്കൂറും പൂന്തുറ നിവാസികള്‍ക്കു നല്‍കും. കോവിഡ് പോസിറ്റീവായ എല്ലാവരെയും ഉടന്‍ ആശുപത്രികളിലേക്കു മാറ്റും.അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വിശദീകരിച്ചു.

കരയിലും കടലിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങളും നിരോധിച്ചും. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനും ആളുകള്‍ കൂട്ടം കൂടുന്നത് ാെഴിവാക്കാനുമാണ് മത്സ്യ ബന്ധനത്തിന് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കലക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

പൂന്തുറ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കയതോടെ ഈ മേഖലയില്‍ നിന്നു തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നതു തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്നാട് ഡിജിപി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.

പൂന്തുറയില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമാക്കിയതോടെ 25 കമാന്‍ഡോകളെയാണ് സദാസമയവും ജനങ്ങളെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. കര്‍ശന രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണം. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണു സൂപ്പര്‍ സ്പ്രെഡ്?
ഒരു വലിയ മേഖലയിലുള്ള ഒട്ടേറെ പേരിലേക്ക് രോഗം എത്തിക്കാന്‍ വിധം ശരീരത്തില്‍ വൈറസ് നിറഞ്ഞയാളെ സൂപ്പര്‍ സ്പ്രെഡര്‍ എന്നാണു വിളിക്കുന്നത്. ഇങ്ങനെ രോഗം ഒരുപാടു പേരിലേക്ക് എത്തുന്നതിനെ സൂപ്പര്‍ സ്പ്രെഡ് എന്നു വിളിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category