1 GBP = 102.10 INR                       

BREAKING NEWS

പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്; സംശയത്തിന് ഇടനല്‍കാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്; അതിന് ശ്രമിച്ചപ്പോള്‍ വന്ന ചില അസ്വാഭാവികതകള്‍ എല്ലാം പൊളിച്ചു; ആസൂത്രണത്തിലെ പഴിവാണ് അഞ്ചലിലെ ക്രൂരനെ കുടുക്കാനുള്ള ഏക തെളിവ്; ഉത്രാ കേസില്‍ പ്രോസിക്യൂട്ടറായി എത്തുന്നത് കോടതികളെ ഇളക്കി മറിക്കുന്ന കൊല്ലത്തെ അഭിഭാഷകന്‍; സൂരജിനെ വിചാരണ പൂട്ടില്‍ പെടുത്താന്‍ അഡ്വ: ജി മോഹന്‍രാജ് എത്തുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: ദൃക്സാക്ഷികളില്ലാത്ത ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ കുടുക്കാനെത്തുന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് ജി. മോഹന്‍രാജ്. രശ്മി വധക്കേസ്, പൊലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം തുടങ്ങിയ കേസുകളിലാണ് ജി. മോഹന്‍രാജ് പ്രോസിക്യൂട്ടറായിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലും മോഹന്‍രാജ് തന്നെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

അതുകൊണ്ട് തന്നെ ഉത്രയുടെ കുടുംബവും പ്രതീക്ഷയിലാണ്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കേസായി അഞ്ചലിലെ ക്രൂരത മാറുമെന്നാണ് വിലിയിരുത്തല്‍. അതിനിടെ സാഹചര്യത്തെളിവുകളാണ് പ്രധാനമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാകുമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷന് ശക്തമായ തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും വക്കീലിന് ഉറപ്പുണ്ട്. എത്രയും വേഗം കേസില്‍ കുറ്റപത്രം നല്‍കാനാണഅ നീക്കം.

ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളാണ് പ്രധാനം. വലിയ ആസൂത്രണത്തോടെ ചെയ്ത കൊലപാതകമാണിത്. എത്ര കൃത്യമായി ആസൂത്രണം ചെയ്താലും ഒരു പിഴവുണ്ടാകും. ആ ആസൂത്രണത്തിലെ പിഴവുകളാണ് പ്രോസിക്യൂഷന്റെ ആയുധമെന്ന് മോഹന്‍രാജ് പറയുന്നു. അന്വഷണം നല്ലരീതിയിലാണ് നടന്നത്. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വളരെ ശക്തമായ തെളിവുകളാണ്. പാമ്പിന്റെ ഡിഎന്‍എ അടക്കമുള്ള തെളിവുകളും നിര്‍ണായകമാണെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു.

പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്. ഇത് കേസില്‍ വെല്ലുവിളിയാണ്. സംശയത്തിന് ഇടനല്‍കാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്. സ്വഭാവിക മരണമാക്കാനായിരുന്നു ശ്രമം. എന്നാല്‍ അതിന് ശ്രമിച്ചപ്പോള്‍ വന്ന ചില അസ്വാഭാവികതകള്‍ എല്ലാം പൊളിച്ചു. ഈ പിഴവുകളാകും കേസില്‍ നിര്‍ണ്ണായകമാകുക. കഴിഞ്ഞ ദിവസമാണ് ഉത്ര വധക്കേസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജി. മോഹന്‍രാജിനെ സര്‍ക്കാര്‍ നിയമിച്ചത്.

കൊല്ലം റൂറല്‍ എസ്പി. ഹരിശങ്കറും മോഹന്‍രാജിനെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടൂര്‍ പറക്കോട്ട് സ്വദേശിയായ സൂരജ് പണം നല്‍കി വാങ്ങിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് പാമ്പിനെ ഉപയോഗിച്ച് രണ്ട് കൊലപാതകശ്രമങ്ങളും നടത്തിയിരുന്നു. കൊല്ലം ബാറിലെ അഭിഭാഷകനായ ജി. മോഹന്‍രാജ് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 1540/2020 നമ്പരിലാണ് ഉത്ര വധക്കേസുള്ളത്. പണം നല്‍കി വാങ്ങിയ പാമ്പിനൈക്കാണ്ടു കടിപ്പിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങി. ഉത്രയുടെ ഭര്‍ത്താവ് സൂരജ് പ്രധാന പ്രതിയായ കേസില്‍ ദൃക്സാക്ഷികളില്ലെന്നതാണ് പ്രധാനം. സൂരജിന് പാമ്പിനെ നല്‍കിയതിന് അറസ്റ്റിലായ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പ്‌ സാക്ഷിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഇതിനകം തന്നെ അന്വേഷണം സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. കൊലപാതകത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category