1 GBP = 97.50 INR                       

BREAKING NEWS

കോണ്‍സുലേറ്റിലെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ നിറയുന്നത് ദുരൂഹത; പത്താം ക്ലാസ് ജയിച്ചിട്ടില്ലെന്ന സഹോദരന്റെ വെളിപ്പെടുത്തിലുള്ളത് ഡിഗ്രി യോഗ്യതയിലെ സംശയം; വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെ വഞ്ചിച്ചെന്ന് ഉറപ്പായിട്ടും പരാതി നല്‍കാതെ ഐടി വകുപ്പ്; ഫോണ്‍ വിവരങ്ങളിലുള്ളത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും തന്നെ; സ്വപ്നാ കേസില്‍ ഒളിച്ചു കളിക്കുമ്പോഴും സോളാര്‍ ഫയല്‍ പൊടിതട്ടിയെടുക്കാന്‍ നീക്കം; സരിതയുടെ മൊഴിയില്‍ പുതിയ അന്വേഷണ സാധ്യത തേടി പിണറായി സര്‍ക്കാര്‍; സ്വപ്നാ സുരേഷില്‍ നിറയുന്നത് നിഗൂഡതകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായുള്ള പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ ബന്ധത്തിന് സ്ഥിരീകരണം. കേരളാ സര്‍ക്കാരിലെ പ്ലസ്മെന്റ് ഏജന്‍സിയും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സാണെന്ന് വ്യക്തമായി. പ്ലയ്സ്മെന്റ് ഏജന്‍സിയിലൂടെയാണ് സ്വപ്ന ഐടി വകുപ്പില്‍ ജോലി നേടിയതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഐടി വകുപ്പിലെ ജോലിക്കെടുക്കുമ്പോള്‍ നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്തിയിട്ടില്ലെന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി). ഒരു ക്രിമിനല്‍ കേസ് പോലും ഇവര്‍ക്കെതിരെയുണ്ടായിരുന്നില്ല.

സ്വപ്ന നേരത്തേ ജോലി ചെയ്തിരുന്ന യുഎഇ കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ സാറ്റ്സ് എന്നീ സ്ഥാപനങ്ങള്‍ ജോലിക്ക് എടുക്കാന്‍ യോഗ്യയാണെന്നു സാക്ഷ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ പ്രഫഷനല്‍ പരിചയം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമാണെന്നും ഏജന്‍സി സ്ഥിരീകരിച്ചിരുന്നതായും പിഡബ്ള്യുസി വ്യക്തമാക്കി. ഡല്‍ഹി കേന്ദ്രമായ വിഷന്‍ ടെക്നോളജി എന്ന ഇടനില സ്ഥാപനം വഴിയാണ് സ്വപ്ന സുരേഷിനെ പിഡബ്ല്യുസി ഐടി വകുപ്പിലേക്ക് നിര്‍ദേശിക്കുന്നത്. അതിനിടെ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണം ശക്തമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സ്വപ്ന പറ്റിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ്. അതുകൊണ്ട് തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐടി വകുപ്പില്‍ ജോലിക്കെത്തിയതിന് എതിരെ കേരളാ പൊലീസിന് കേസ് എടുക്കാവുന്നതാണ്. ഇതിനൊപ്പം കോണ്‍സുലേറ്റിലെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലും സംശയമുണ്ട്.

സ്വപ്നയെ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയതാണ്. എന്നിട്ടും സ്വപ്നയ്ക്ക് നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിന്റെ പിന്‍ബലത്തിലാണ് കേരളാ സര്‍വ്വീസില്‍ താല്‍കാലിക ജോലിക്കാരിയായത്. ഈ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസിന് അന്വേഷിക്കും. ഇത് കോണ്‍സുലേറ്റിനെ പോലും കുടുക്കുന്നതായി മാറും. എന്നാല്‍ വിവാദങ്ങള്‍ തുടര്‍ന്ന് ദിവസങ്ങള്‍ ഇത്രയുമായിട്ടും ഐടി വകുപ്പ് പൊലീസിനെ സമീപിച്ചിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റിലെ പരാതി കിട്ടാത്തതു കൊണ്ടാണ് അന്വേഷണം നടത്താതെന്ന് പൊലീസിനും പറയുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ഐടി വകുപ്പിനാണ്. അതുകൊണ്ടാണ് അവര്‍ പരാതി നല്‍കേണ്ടതും. മറ്റാര്‍ക്കും നല്‍കാനുമാകില്ല. ഐടി വകുപ്പില്‍ നിരവധി പേര്‍ ഇങ്ങനെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ഐടി വകുപ്പിന്റെ ഒളിച്ചു കളി.

തട്ടിപ്പിന്റെ പേരില്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, സ്വപ്ന സുരേഷിനു കോണ്‍സുലര്‍ ജനറലിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റായിരുന്നു. കോണ്‍സുലേറ്റിന്റെ ഈ സര്‍ട്ടിഫിക്കറ്റാണു സ്വപ്നയ്ക്ക് ഐ.ടി. വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ജോലി നേടാന്‍ സഹായകമായത്. കോണ്‍സുലേറ്റിലെ മികച്ച ഉദ്യോഗസ്ഥയെന്നാണു കോണ്‍സുലര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്വപ്നയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കോണ്‍സുലേറ്റിന്റെ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. 2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെയാണ് ഇവര്‍ കോണ്‍സുലേറ്റില്‍ ജോലി ചെയ്തത്. തട്ടിപ്പിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ടയാള്‍ക്കു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതു ദുരൂഹമാണ്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്നും സംശയിക്കുന്നു. സ്വപ്ന പത്താംക്ലാസ് പോലും ജയിച്ചിട്ടില്ലെന്ന് സഹോദരനും പറയുന്നു.

അതിനിടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ സര്‍ക്കാര്‍ ആലോചന സജീവമാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കുന്നതിനായാണു നീക്കം. സര്‍ക്കാരിന് ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിക്കാനാണ് നീക്കം. അന്വേഷണം നീളുകയും ഭരണം മാറുകയും ചെയ്താല്‍ ഉദ്യോഗസ്ഥര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സ്വര്‍ണക്കടത്തു കേസ് ഇപ്പോള്‍ കസ്റ്റംസ് അന്വേഷിക്കുന്നതിനാല്‍ ഇതില്‍ സംസ്ഥാന പൊലീസിന് ഇടപെടാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന വഴിവിട്ട ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാം. സ്വപ്ന സുരേഷിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഇതിനകം സംസ്ഥാന ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണു സൂചനകള്‍.

ഫോണ്‍ കോള്‍ വിവരങ്ങള്‍ നേരത്തെ കസ്റ്റംസ് എടുത്തിരുന്നു. ഇതില്‍ വിവാദം മനസ്സിലാക്കിയാണ് സ്പെഷ്യല്‍ ബ്രാഞ്ചും ലിസ്റ്റ് സംഘടിപ്പിച്ചത്. അതിനിടെ പ്രതിപക്ഷത്തെ തിരിച്ചടിക്കാനായി സോളര്‍ കേസിന്റെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സാധ്യത സര്‍ക്കാര്‍ ആരായുന്നുണ്ട്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു സരിതയുടെ കത്ത് ഹൈക്കോടതി ഒഴിവാക്കിയതിനാല്‍ ഇനി അന്വേഷണം നടത്തിയിട്ടു കാര്യമില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോസ്ഥര്‍ക്ക്. എന്നാല്‍ കത്ത് പരിഗണിച്ച് തന്നെ അന്വേഷണത്തിനുള്ള സാധ്യതയാണ് തേടുന്നത്. സരിത എസ്. നായരില്‍ നിന്നു പുതിയ മൊഴി വാങ്ങി അന്വേഷിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാല്‍ സോളര്‍ കേസില്‍ പുതിയ സംഘത്തെ അന്വേഷണ സംഘവും വന്നേക്കും. പാലാരിവട്ടം പാലം നിര്‍മ്മാണം സംബന്ധിച്ച കേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനും നീക്കമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category