1 GBP = 97.40 INR                       

BREAKING NEWS

ഗ്ലാസ്റ്റന്‍ബെറിയെ കുറിച്ചുള്ള കെട്ടുക്കഥകളില്‍ സത്യമുണ്ടോ? അന്വേഷിച്ചു കണ്ടെത്തിയ ചരിത്രവും മിഥ്യയും പങ്കുവെച്ച് യോവില്‍ മലയാളി

Britishmalayali
kz´wteJI³

ഇംഗ്ലണ്ടില്‍ ചരിത്രമുറങ്ങുന്ന ഒരുപാടു സ്ഥലങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സോമര്‍സെറ്റിലെ ഗ്ലാസ്റ്റന്‍ബെറി. ബി സി 1500 മുതലുള്ള കഥകള്‍ ഈ സ്ഥലത്തിന് പറയാനുണ്ട്. പ്രാചീന ഇതിഹാസങ്ങളിലെ പ്രത്യേകിച്ച് അര്‍ഥേറിയാന്‍ കഥകളിലെ ആയില്‍ ഓഫ് അവലോണ്‍ ആണ് ഇന്നത്തെ ഗ്ലാസ്റ്റന്‍ബെറി.

ഗ്ലാസ്റ്റന്‍ബെറിയെക്കുറിച്ചുള്ള ചരിത്രവും, ചരിത്രാതീതവും മിഥ്യയും, കെട്ടുകഥകളും ഇതിഹാസങ്ങളും ഒക്കെ വിവരിക്കുന്ന ഒരു ഡോക്യൂമെന്ററിയുമായി എത്തിയിരിക്കുകയാണ് യോവില്‍ നിവാസിയായ ഷിജുമോന്‍ ജോസഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ. ഒരു പാട് പഠനങ്ങളും, സന്ദര്‍ശനവും ഒക്കെ അദ്ദേഹം ഇതിനി വേണ്ടി നടത്തിയാണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഗ്ലാസ്റ്റന്‍ബെറിയെകുറിച്ച് പറയുമ്പോള്‍ ആദ്യം യുകെ മലയാളികളുടെ മനസിലേക്ക് എത്തുന്നത് ഗ്ലാസ്റ്റന്‍ബെറി ഫെസ്റ്റിവല്‍ തന്നെയാണ്. ഓരോ വര്‍ഷവും അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ മ്യൂസിക് ഫെസ്റ്റിവല്‍ ഇക്കൊല്ലം കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കാന്‍സര്‍ ചെയ്തിരുന്നു. ഹിസ്റ്ററിയും മിസ്റ്ററിയും കൂടിക്കലര്‍ന്ന് കിടക്കുന്ന ഗ്ലാസ്റ്റന്‍ബെറിയെക്കുറിച്ചുള്ള നല്ല ഒരു ഡോക്യുമെന്ററി തന്നെയാണ് ഷിജുമോന്‍ ജോസഫ് മലയാളത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

പണ്ട് സോമര്‍ സെറ്റ് മുഴുവന്‍ കടലായിരുന്നു. ഒരു ഭൂമി കുലുക്കത്തിലൂടെയാണ് ഇത് കരയായി മാറിയത്. ഇരുണ്ട യുഗത്തിലെയും, ഇരുമ്പു യുഗത്തിലെയും ഒക്കെ ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. അന്തരീക്ഷത്തിലെ എനര്‍ജി ലൈനുകള്‍ ശക്തമായി കടന്നു പോകുന്ന ഒരു സ്ഥലമാണത്രെ ഗ്ലാസ്റ്റന്‍ബെറി. അതിനാല്‍ തന്നെ ആത്മീയ വധികള്‍ക്കിവിടം ഹോളി ഓറ നിറഞ്ഞ സ്ഥലമാണ്. മന്ത്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു ഇവിടം. ക്രിസ്തുവിന്റെ ജനനത്തിനും ആയിരമായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂര്യാരാധകരുടെ ഒരു പ്രധാന ആരാധനാ സ്ഥലമായിരുന്നു ഗ്ലാസ്റ്റന്‍ബെറി. അതിനുള്ള തെളിവികള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇരുമ്പു യുഗത്തിലെ റോമന്‍ നാഗരീകതയുമായും സെല്‍റ്റിക് പുരാണങ്ങളുമായും പ്രത്യേകിച്ച് ഇരുണ്ട യുഗം എന്നറിയപ്പെടുന്ന അഞ്ചു ആറു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഇതിഹാസ പുരുഷനായ  കിംഗ് അര്‍ത്ഥറുമായുമൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാടൊരുപാട് ത്രസിപ്പിക്കുന്ന കഥകള്‍ ഉള്ള നാടാണിവിടം.

കിംഗ് അര്‍ഥറിന്റെ ശവകുടീരവും ഇവിടെയാണ്. ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം ആയ ഗ്രേറ്റ് ആബി ഇവിടെയായിരുന്നു. ഇംഗ്ലീഷ് നവീകരണത്തിലൂടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പോപ്പിന്റെ അധികാരത്തില്‍ നിന്നും പിടിച്ചടക്കിയ ഹെന്രി എട്ടാമന്‍ ആണ് ഈ സൗധം 1956ല്‍ തകര്‍ത്തത്. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.

യേശുവിന്റെ ചാര്‍ച്ചക്കാരനായ അരമത്യാക്കാരന്‍ ജോസഫ് ഗ്ലാസ്റ്റന്‍ബെറി പണ്ട് വ്യാപാര ആവശ്യത്തിന് വേണ്ടി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരു ഈയ വ്യാപാരിയായിരുന്നു ജോസഫ്. അന്ന് ഇംഗ്ലണ്ട് ഈയ ഖനനത്തിന് പേരുകേട്ട സ്ഥലമായിരുന്നു. ഗ്ലാസ്റ്റന്‍ബെറി അന്നത്തെ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു. ജോസഫിന്റെ കൂടെ യേശുവും ചെറുപ്പകാലത്തെ ഗ്ലാസ്റ്റന്‍ബെറി സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. യേശുവിന്റെ തലയില്‍ വെച്ച മുള്‍കിരീടത്തിന്റെ ചെടി ജോസഫ് ഗ്ലാസ്റ്റന്‍ബെറിയില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിന്റെ പുഷ്പിച്ച ശിഖരം എല്ലാ ക്രിസ്തുമസിനും ഇവിടെ നിന്നും രഞ്ജിക്കു കൊടുത്തു വിടുന്നുണ്ട്.

ഗ്ലാസ്റ്റന്‍ബെറിയിലാണ് അരമത്യക്കാരന്‍ ജോസഫ് ക്രിസ്തുമതം സ്ഥാപിച്ചത് എന്നാണ് കരുതപ്പെടുന്നത്. യേശുവിന്റെ മരണത്തിനും ഉഥാനത്തും ശേഷം ജോസഫ് ഗ്ലാസ്റ്റന്‍ബെറിയില്‍ വന്നപ്പോള്‍ യേശുവിന്റെ യഥാര്‍ത്ഥ പാനപാത്രം അദ്ദേഹം ഇവിടെ കൊണ്ട് വന്നുവെന്നും അത് ഇവിടുള്ള ഒരു കിണറിന്റെ അടിയില്‍ കിടപ്പുണ്ട് എന്നുമാണ് വിശ്വാസം. ധാരാളം ആളുകള്‍ ഈ ചാലിസ് വെല്ലില്‍ നിന്നും ജലം കുടിക്കുകയും രോഗശാന്തി കിട്ടുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category