1 GBP = 97.50 INR                       

BREAKING NEWS

ശ്രീരാമകൃഷ്ണനെ ഉദ്ഘാടകനാക്കിയത് പൊലീസിന്റെ വിശ്വാസം നേടാന്‍; എന്‍ജിനില്‍ നിന്നു കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ് സംരംഭം കാറുകളിലെ സ്വര്‍ണ്ണ കടത്തിനുള്ള മറ; ഡിപ്ലോമാറ്റിക് ബാഗില്‍ കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിനുള്ള അഴിമതി പണമോ എന്ന സംശയവും സജീവം; ഗള്‍ഫിലെ അനധികൃത ഇടപാടുകളിലേക്കും അന്വേഷണം നീളും; സിബിഐ എത്തിയാല്‍ കോണ്‍സുലേറ്റ് കടത്തിന്റെ സ്വഭാവം മാറിയേക്കും; വമ്പന്‍ സ്രാവുകള്‍ക്ക് വേണ്ടി അട്ടിമറി നീക്കവും സജീവം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാറുകളുടെ എന്‍ജിനില്‍ നിന്നു കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങാനുള്ള സന്ദീപ് നായരുടെ നീക്കത്തിന് പിന്നിലും സ്വര്‍ണ്ണ കടത്ത് മാഫിയ. സ്വപ്നാ സുരേഷിന്റെ കൂട്ടാളി സന്ദീപ് നായര്‍ സ്വര്‍ണക്കടത്തിനുള്ള മറയായിട്ടാണോ കാര്‍ വര്‍ക്ഷോപ്പ് ആരംഭിച്ചതെന്ന് സംശയം കസ്റ്റംസിനുണ്ട്. മാണ്, നെടുമങ്ങാട്ട് സന്ദീപ് ആരംഭിച്ച 'കാര്‍ബണ്‍ ഡോക്ടര്‍'. ഇതിന്റെ ഉദ്ഘാടനത്തിനാണ് യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വാധീനം ഉപയോഗിച്ചു സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന എത്തിച്ചത്.

കാറുകളില്‍ സ്വര്‍ണം കടത്താനുള്ള മറയാണോ ഈ സ്ഥാപനം എന്നാണ് അന്വേഷിക്കുന്നത്. ഉദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്നെ നടത്തണമെന്നു സന്ദീപിനു നിര്‍ബന്ധമുണ്ടായിരുന്നു. സ്പീക്കറുടെ സൗകര്യത്തിനായി ഉദ്ഘാടനത്തീയതി 2 തവണ മാറ്റി. സന്ദീപ് ബിജെപി നേതാവായിരുന്നു. എന്നിട്ടും സ്പീക്കറെ എത്തിച്ചതിന് പിന്നില്‍ പൊലീസ് ഉപദ്രവിക്കരുതെന്ന ഉദ്ദേശമായിരുന്നു. കള്ളക്കടത്തില്‍ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭര്‍ത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളില്‍ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നല്‍കി.

അതിനിടെ സ്വപ്ന സുരേഷിനെയും വാഹകന്‍ (കാരിയര്‍) എന്നു സംശയിക്കുന്ന സന്ദീപ് നായരെയും പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഒളിവില്‍ കഴിയുന്ന ഇരുവരെയും സ്വര്‍ണക്കടത്ത് കണ്ടെത്തിയതിന്റെ അഞ്ചാംദിവസവും പിടികൂടാനായിട്ടില്ല. കേസിലെ മുഖ്യപ്രതി പി.എസ്. സരിത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് നിയമം 107-ാം വകുപ്പുപ്രകാരം സ്വപ്നയേയും സന്ദീപിനെയും പ്രതിചേര്‍ക്കുന്നത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍പോയതെന്നു കസ്റ്റംസ് കരുതുന്നു. ഇവരെ പിടികൂടാന്‍ കസ്റ്റംസ് രേഖാമൂലം സഹായമാവശ്യപ്പെടണമെന്നാണു പൊലീസ് നിലപാട്. കേസില്‍ പിടിയിലായ മുഖ്യപ്രതി സരിത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും.

സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകള്‍ കസ്റ്റംസിനു ലഭിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഉപകരണങ്ങളുടെ ആകൃതിയില്‍ സ്വര്‍ണം കടത്താന്‍ ഫൗണ്ടറി തയാറാക്കിയയാളെയും തിരിച്ചറിഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം ഏതെങ്കിലും ഐ.ടി. ഇടപാടിന്റെ കമ്മീഷനോ കള്ളപ്പണമോ ബിസിനസില്‍ ലഭിച്ച ലാഭവിഹിതമോ ഓഹരിയോ ആകാമെന്നാണു കസ്റ്റംസ് നിഗമനമുണ്ട്. ഇത് മനസ്സിലാക്കാന്‍ സ്വപ്നയെ പിടികൂടേണ്ടത് അതിവാര്യതയാണ്. കള്ളപ്പണത്തെ ചെറുക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയതോടെ സ്വര്‍ണ്ണത്തിലായി അഴിമതി പണം എന്ന സൂചന കസ്റ്റംസിനുണ്ട്. ഇത് കൈമാറുന്നത് ഗള്‍ഫിലാകും. അവിടെ നിന്ന് സ്വര്‍ണം കേരളത്തിലെത്തിക്കും. അതിന് ശേഷം അത് ഉരുപടിയാക്കി സ്വര്‍ണ്ണ കടകളിലൂടെ കച്ചവടം. അങ്ങനെ സ്വര്‍ണ്ണത്തെ ബ്ലാക്ക് മണിയാക്കി കേരളത്തില്‍ മാറ്റും.

സ്വര്‍ണം കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിന് വേണ്ടിയാണെന്ന സൂചനകളും സജീവമാണ്. സ്വര്‍ണ്ണ കടകളിലേക്ക് സാധാരണ ചെറിയ അളവിലേ സ്വര്‍ണം കടത്താറുള്ളൂ. സ്വര്‍ണ്ണത്തിന്റെ അളവ് കൂടിയതാണ് പുതിയ സംശയത്തിന് ഇട നല്‍കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് രാജ്യദ്രോഹം, കള്ളപ്പണം, ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കാനും ആവശ്യമെന്നുകണ്ടാല്‍ യു.എ.ഇയെക്കൂടി അന്വേഷണ പങ്കാളിയാക്കാനും കേന്ദ്ര നീക്കം. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്കു വളരാനിടയുള്ള അന്വേഷണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കും. കോണ്‍സുലേറ്റിന്റെ പേരില്‍ ഇതിനുമുമ്പു വിമാനത്താവളം വഴിയെത്തിയ ബാഗേജുകള്‍ ആര്‍ക്കാണു കൈമാറിയതെന്നും അന്വേഷിക്കും.

നയതന്ത്ര മാര്‍ഗത്തിന്റെ ദുരുപയോഗം ആരോപിക്കപ്പെടുന്നതു കേസിനെ പുതിയ തലത്തിലെത്തിക്കും. ഈ സാഹചര്യത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ വിശദമായ കൂടിയാലോചന നടത്തുന്നത്. ആരോപണവിധേയരുടെ ഉന്നത ബന്ധങ്ങളടക്കം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിശദീകരിച്ചതിനു പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കസ്റ്റംസിനോടു വിശദീകരണം തേടി. തുടര്‍ന്ന്, നിര്‍മല ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. സ്വര്‍ണക്കടത്തിനെപ്പറ്റി കസ്റ്റംസും ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐയും കള്ളപ്പണ വിനിമയമോ വിദേശ കറന്‍സി കടത്തലോ നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുമെന്നാണു വിവരം.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ കുടുംബജീവിതത്തിലും താളപ്പിഴകളേറെ. ഗള്‍ഫില്‍വെച്ച് 2002-ലായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ ബാര്‍ ബിസിനസ് നടത്തുകയായിരുന്നു. അപ്രതീക്ഷിതമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഭര്‍ത്താവിനെപ്പോലും അറിയിക്കാതെയുള്ള മടക്കം വിവാഹമോചനത്തില്‍ കലാശിച്ചു. ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമാനടനുമായുള്ള അടുപ്പമാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രേരണയായത്. ഈ ബന്ധം ഏറെനാള്‍ നീണ്ടില്ല. നടന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിന്റെ പേരില്‍ കുടുംബവുമായുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായി. സഹോദരനുമായി പിണങ്ങി. പിന്നെ ഗള്‍ഫിലേക്ക് മടങ്ങിയില്ല. ഇതിന് ശേഷം അതിവേഗമായിരുന്നു ഇവരുടെ സാമ്പത്തിക വളര്‍ച്ച.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category