1 GBP = 97.50 INR                       

BREAKING NEWS

രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച എപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം; കോണ്‍സുലേറ്റിലെ സല്യൂട്ട് വിവാദത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാനുള്ള ശുപാര്‍ശയ്ക്ക് പിന്നിലും ഉന്നതര്‍; സ്വപ്നയെ കണ്ടെത്താനുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൊലീസിനെ സഹകരിപ്പിക്കാതെ; ചോദിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലും നല്‍കാതെ കൂറ് വ്യക്തമാക്കി കേരളാ പൊലീസും; സ്വപ്നാ സുരേഷ് വെറുമൊരു 'ചെറിയ മീനല്ല' എന്ന് അമേരിക്കയിലെ സഹോദരനും; സ്വര്‍ണ്ണ കടത്ത് ആസൂത്രക ഒളിവില്‍ തുടരുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കേന്ദ്ര ഏജന്‍സികള്‍ക്ക് നാണക്കേടാകുന്നു. അതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമ്പോള്‍ ഇനി ഹൈക്കോടതി ഉത്തരവ് വരും വരെ കാത്തിരിക്കേണ്ടിയും വരുമെന്ന വിലയിരുത്തലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നാലു ദിവസമായി ഒളിവിലാണു സ്വപ്ന സുരേഷ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത്. ഇതോടെ സ്വപ്നം കേരളം വിട്ടിട്ടില്ലെന്ന് വ്യക്തമാകുകയാണ്. ഈ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഇനി നിര്‍ണ്ണായകമാകും. എഫ് ഐ ആറില്‍ സ്വപ്നയെ ഇനിയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കസ്റ്റംസും സര്‍ക്കാരും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

സ്വപ്നയേയും ഇപ്പോഴത്തെ ഭര്‍ത്താവിനേയും രണ്ട് മക്കളേയും കുറിച്ച് തുമ്പൊന്നും കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇതിനിടെ സ്വപ്നയെ വകവരുത്താന്‍ സ്വര്‍ണ്ണ കടത്ത് കേസ് മാഫിയ ശ്രമിക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരുടെ സംരക്ഷണയിലാണ് സ്വപ്നയുള്ളതെന്നതില്‍ കസ്റ്റംസിന് വ്യക്തമായ വിവരം കിട്ടാത്തതും പ്രതിസന്ധിയാണ്. സ്വപ്നയുടെ വീട്ടുകാര്‍ക്ക് അവരെ കുറിച്ച് യാതൊരു അറിവുമില്ല. സ്വപ്നയുടെ സഹോദരന്‍ അടക്കമുള്ളവര്‍ ശത്രു സ്ഥാനത്തുമാണ്. സ്വപ്നയ്ക്ക് 2 ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുള്ള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.

കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം സ്വപ്നയെ തിരയുന്നത്. കസ്റ്റംസിന്റെ 2 സംഘങ്ങള്‍ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ കേരള പൊലീസിനെ മാറ്റിനിര്‍ത്തിയാണു കസ്റ്റംസിന്റെ അന്വേഷണം. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസമായിട്ടും കസ്റ്റംസിനു നല്‍കാതെ പൊലീസ്. പ്രതി സരിത് കാര്‍ഗോ കോംപ്ലക്സിലെത്താന്‍ ഉപയോഗിച്ച കോണ്‍സുലേറ്റിന്റെ കാര്‍ വിവിധ റൂട്ടുകളില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന കുതിപ്പ് തുടര്‍ന്നത്. ഇതിനെല്ലാം കേരളാ പൊലീസിലെ ഉന്നതരുടെ പിന്തുണയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് അതീവ രഹസ്യമായി അന്വേഷണം നടത്തുന്നത്.

കാര്‍ഗോ കോംപ്ലക്സിലെത്തുന്നതും മടങ്ങുന്നതുമായ റൂട്ടുകളിലെ കഴിഞ്ഞ 3 മാസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് തീയതികള്‍ സഹിതം വ്യക്തമാക്കി ചൊവ്വാഴ്ച രാവിലെ പൊലീസിന് കസ്റ്റംസ് കത്തുനല്‍കി. പൊലീസ് ഇതുവരെ ദൃശ്യങ്ങള്‍ കൈമാറുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. കാര്‍ഗോ കോംപ്ലക്സില്‍ നിന്നു മടങ്ങുന്ന വഴിയില്‍, കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നു സ്വര്‍ണം സ്വകാര്യ കാറിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നാണു കസ്റ്റംസ് കരുതുന്നത്. കള്ളക്കടത്തിനുപയോഗിച്ച സ്വകാര്യ കാര്‍, കേസില്‍ നിര്‍ണായകമായ തെളിവാണ്. കാര്‍ ഓടിച്ചത് ആരാണെന്നു കണ്ടെത്താനും കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ദൃശ്യങ്ങള്‍ സഹായിക്കും.

അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി.

അതിനിടെ സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് പ്രതികരിച്ചു. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാന്‍ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി' സഹോദരന്‍ പറയുന്നു. 'എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടില്‍ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കള്‍ ഉപദേശിച്ചതോടെ ഉടന്‍ യുഎസിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്നീടു നാട്ടില്‍ എത്തിയിട്ടില്ല'-ബ്രൈറ്റ് വിശദീകരിക്കുന്നു.

'എന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോണ്‍സുലേറ്റില്‍ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ല' ബ്രൈറ്റ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category