1 GBP = 97.50 INR                       

BREAKING NEWS

സമ്പര്‍ക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നത് അതിവേഗം; മൂന്ന് പേരുടെ രോഗബാധയുടെ ഉറവിടം അറിവില്ല; റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണാക്കി: പത്തനംതിട്ട നഗരം പൂര്‍ണ്ണമായും അടച്ചു; രോഗവ്യാപനം ശക്തമായതോടെ പത്തനംതിട്ട കണ്ടെയിന്റ്മെന്റ് സോണിലേക്ക്

Britishmalayali
kz´wteJI³

പത്തനംതിട്ട: സമ്പര്‍ക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നതോടെ പത്തനംതിട്ട നഗരസഭ കണ്ടെയ്‌ന്മെന്റ് സോണാക്കി. രോഗവ്യാപനം ശക്തമായതോടെ നഗരം പൂര്‍ണമായി അടച്ചു. കുമ്പഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

ആറ് ദിവസത്തിനുള്ളിലാണ് 100 രോഗികളുണ്ടായത്. 200 രോഗികളില്‍ നിന്ന് 300 കടന്നത് 9 ദിവസം കൊണ്ടായിരുന്നു. 2ന് 300 കടന്ന രോഗികളുടെ എണ്ണം ഇന്നലെ കൃത്യം 400 ആയി. അതേസമയം 3 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ നെഗറ്റീവ് ആയവരുടെ എണ്ണം 218 ആയി. ഇന്നലെ ജില്ലയിലുള്ള മൂന്നു പേര്‍ രോഗമുക്തരായി. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്.

അതേസമയം ഉറവിടമറിയാതെ 3 പേര്‍ രോഗബാധിതരായതോടെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. മൂന്ന് പേരും വിപുല സമ്പര്‍ക്കപ്പട്ടികയുള്ളവരാണ്. അതേസമയം പത്തനംതിട്ട നഗരസഭയില്‍ തല്‍ക്കാലം ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സ്രവ പരിശോധന നടത്തും. റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കിത്തുടങ്ങി. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു റാന്നി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന റാന്നി പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കി.

പ്രതിരോധ മാര്‍ഗങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഡിഎംഒ ഡോ.എ.എല്‍.ഷീജ മുന്നറിയിപ്പു നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീടുകളില്‍ കഴിയണം. വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ അകലം പാലിക്കണം. മുഖാവരണം കൃത്യമായി ധരിക്കണമെന്നും കൈകളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 74 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 64 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 32 പേരും ഐസലേഷനില്‍ ഉണ്ട്. ആകെ 5751 പേരാണ് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1513 പേര്‍ താമസിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category