1 GBP = 97.50 INR                       

BREAKING NEWS

സ്വയം എരിഞ്ഞടങ്ങുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും വലിച്ചെറിഞ്ഞ് അമ്മ; മൂന്നാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി രക്ഷിച്ച് കായികതാരം കൂടിയായ മുന്‍ നാവികന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കൈയ്യടിച്ച് ലോകം

Britishmalayali
kz´wteJI³

ദൈവം ഏത് രൂപത്തിലെത്തുമെന്നോ എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ ആര്‍ക്കും പ്രവചിക്കാനാകില്ല. നമുക്ക് ചുറ്റും പല രൂപത്തിലായിരിക്കും ദൈവം പ്രത്യക്ഷപ്പെടുക. അതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. അരിസോണയിലെ ഫീനിക്സ് നഗരത്തിലായിരുന്നു സംഭവം നടന്നത്.

റേച്ചല്‍ എന്ന 30 വയസ്സുകാരി തന്റെ മക്കളോടൊപ്പം താമസിക്കുന്ന ഫ്ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. കുട്ടികളുമായി രക്ഷപ്പെടാന്‍ ആകില്ലെന്ന് ബോദ്ധ്യമായതോടെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ അമ്മ. സഹായത്തിനായി അലറി വിളിച്ചുകൊണ്ടാണ് ആ അമ്മ മൂന്നു വയസ്സുകാരനെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞത്. നിലവിളികേട്ട മുന്‍ സൈനികനും കോളേജിലെ അമേരിക്കന്‍ ഫുട്ബോള്‍ എന്നുകൂടി അറിയപ്പെടുന്ന ഗ്രിഡിരോണ്‍ ഫുട്ബോള്‍ ടീമിലെ വൈഡ് റിസീവറുമായിരുന്ന ഫിലിപ് ബ്ലാങ്ക്സ് ഓടി എത്തുകയായിരുന്നു.

ഗ്രിഡിറോണ്‍ ഫുഡ്ബോളിലെ ഏറ്റവും പ്രധാന കളിക്കാരനാണ് വൈഡ് റിസീവര്‍ ആകുക. ഏറ്റവും വേഗതയേറിയ കളിക്കാര്‍ക്ക് മാത്രമേ ഈ സ്ഥാനത്ത് എത്തുവാന്‍ കഴിയുകയുള്ളു. നിലവിളികേട്ട ഈ 28 കാരന്‍ അതിവേഗം കുതിച്ചെത്തിയാണ് തികച്ചും നാടകീയമായി മൂന്നു വയസ്സുകാരന്‍ ജെയിംസണ്‍ ലോംഗിനെ രക്ഷിച്ചത്.ചിന്തിക്കാന്‍ സമയമുണ്ടായില്ല, താന്‍ പ്രതികരിക്കുകയായിരുന്നു എന്നാണ് ഫിലിപ്പ് ഇതിനെ കുറിച്ച് പറഞ്ഞത്. താനല്ല, സ്വന്തം ജീവന്‍ ബലികൊടുത്തും കുട്ടികളെ രക്ഷിച്ച ആ അമ്മയാണ് യഥാര്‍ത്ഥ ഹീറോ എന്നും ഫിലിപ്പ് പറയുന്നു.

മുന്‍ നാവികനായ ഫിലിപ്പ് ഇപ്പോള്‍ സെക്യുരിറ്റി ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. താഴേക്ക് വീഴുമ്പോള്‍ ജെയിംസണ്‍ ഒരു പ്രൊപ്പല്ലറിനെ പോലെ വായുവില്‍ കറങ്ങിക്കൊണ്ടാണ് താഴേക്ക് വന്നതെന്നാണ് ഫിലിപ്പ് പറയുന്നത്. ഫുട്ബോള്‍ എങ്ങനെ പിടിക്കണമെന്ന പരിശീലനം ലഭിച്ച വ്യക്തിയായതിനാല്‍ ആ കുട്ടിയെ ശരിയായ രീതിയില്‍ തന്നെ പിടിക്കാന്‍ കഴിഞ്ഞെന്നും ഫിലിപ്പ് പറയുന്നു. കൃത്യം തന്റെ കൈകള്‍ക്കുള്ളിലാണ് ആ കുട്ടിയുടെ തല വന്നത്. അതിനാല്‍ തന്നെ ഇതിന്റെ ക്രെഡിറ്റിന്റെ പകുതി ഫുട്ബോളിനുള്ളതാണെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

മറൈന്‍ കോപ്സിലെ പരിശീലനം ഏത് സാഹചര്യത്തിലും ഉടനടി പ്രതികരിക്കാനുള്ള കഴിവ് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ പരിശീലനം ലഭിച്ച ഒരാള്‍ തന്റെ ജോലി ചെയ്തു എന്നതല്ലാതെ തന്നെ ഒരു ഹീറോ ആയി താന്‍ കാണുന്നില്ലെന്നും അയാള്‍ പറഞ്ഞു. ആദ്യം റേച്ചല്‍ ബാല്‍ക്കണിയിലെത്തിയപ്പോള്‍ അവരുടെ ശരീരത്തിലും തീ പടര്‍ന്നിരുന്നു എന്നാണ് ഒരു ദൃക്സാക്ഷി പറഞ്ഞത്. എന്നാല്‍, ബാല്‍ക്കണിയില്‍ നിന്നും ചാടുന്നതിന് പകരം അവര്‍ അകത്തേക്ക് പോവുകയായിരുന്നു. മകനെ രക്ഷിച്ചതിനു ശേഷം മകളെ രക്ഷിക്കുവാനായിരുന്നു തിരിച്ചു പോയത്.

നിര്‍ഭാഗ്യവശാല്‍ റേച്ചല്‍ പിന്നീട് തിരിച്ചു വന്നില്ല. അതുവഴി പോയ ഒരാള്‍ അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പൊളിച്ചാണ് മകള്‍ റൊക്സാനയെ രക്ഷപ്പെടുത്തിയത്. അഗ്‌നിബാധയില്‍ പൊള്ളലേറ്റ മറ്റൊരു സ്ത്രീയോടൊപ്പം ഈ രണ്ടു കുട്ടികളും ഇപ്പോള്‍ ആശുപത്രിയില്‍ അടിയന്ത്രര ശുശ്രൂഷ വിഭാഗത്തിലാണ്.

മൂന്നാം നിലയില്‍ തീ പടരുന്ന ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് റേച്ചല്‍ ബാല്‍ക്കണിയിലെത്തി കുട്ടിയെ താഴെക്കെറിയുന്നത് കാണാം. അപ്പോഴാണ് ബ്ലാങ്ക്സ് അവിടേക്ക് കുതിച്ചെത്തുന്നതും കാച്ച് എടുക്കാനെന്നപോലെ ഡൈവ് ചെയ്ത് കുട്ടിയെ സുരക്ഷിതമായി കൈകളില്‍ ഏറ്റുവാങ്ങുന്നതും. അതിനു ശേഷം അയാള്‍ നിലത്ത് പതിക്കുന്നു.ഉടന്‍ തന്നെ ചാടിയെഴുന്നേറ്റ അയാള്‍ കുട്ടിയുമായി അഗ്‌നിബാധയുള്ള കെട്ടിടത്തില്‍ നിന്നും ദൂരേക്ക് ഓടി മാറുന്നതും വീഡിയോയില്‍ ഉണ്ട്.നൂറോളം അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category