1 GBP = 97.30 INR                       

BREAKING NEWS

ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകളില്‍ നിന്നുള്ള നൈട്രജന്‍ വികിരണം പരിധി കടക്കുന്നു; ആഗോള താപനത്തിനും അമ്ലമഴയ്ക്കും കാരണമാകും വിധം നൈട്രജന്റെ ആധിക്യം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വരുത്തുന്നു; മാംസാഹാരം കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ

Britishmalayali
kz´wteJI³

കൃഷിയോടൊപ്പം തന്നെ മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണ് അനിമല്‍ ഫാമിംഗ് അഥവാ ഭക്ഷ്യാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ വളര്‍ത്തുക എന്നത്.മാംസത്തിനു വേണ്ടി മാത്രമല്ല, പാല്‍ പോലുള്ള ഡയറി ഉദ്പന്നങ്ങള്‍ക്കായും മനുഷ്യര്‍ അനിമല്‍ ഫാമിംഗ് നടത്തുന്നുണ്ട്. ഇത്തരം ഫാമുകളില്‍ നിന്നുള്ള നൈട്രജന്‍ വാതകത്തിന്റെ അമിതമായ തോതിലുള്ള പ്രസരണം കുറയ്ക്കുന്നതിനായി ഡയറി ഉദ്പന്നങ്ങളും മാംസാഹാരവും കുറയ്ക്കണമെന്നാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്.

മറികടന്നാല്‍ ഭൂമിയില്‍ മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ഒമ്പത് ബൗണ്ടറികളില്‍ ഒന്നായ പ്ലാനറ്ററി ബൗണ്ടറി ഈ പ്രസരണം മറികടക്കുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. മാംസവും ഡയറി ഉദ്പന്നങ്ങളും ഭക്ഷ്യയോഗ്യമാക്കുന്ന പ്രക്രിയയേക്കാള്‍ ഏറെ നൈട്രജന്‍ വികിരണം ചെയ്യപ്പെടുന്നത് കന്നുകാലിത്തീറ്റ ഉദ്പാദന പ്രക്രിയയിലും കന്നുകാലികളെ തീറ്റിക്കുവാനുള്ള മാന്യൂവര്‍ മാനേജ്മെന്റ് സിസ്റ്റത്തിലുമാണെന്നാണ് ഇവര്‍ പറയുന്നത്.

നൈട്രജന്‍ മലിനീകരണം ആഗോള താപനത്തിനും അമ്ലമഴയ്ക്കും കാരണമാകുന്നു. മാത്രമല്ല ഭൂമിയിലെ ജലസ്രോതസ്സുകളില്‍ പോഷണങ്ങള്‍ ആശാസ്യമല്ലാത്ത തോതില്‍ പോഷണങ്ങള്‍ വര്‍ദ്ധിക്കുവാനും ഇത് ഇടയാക്കും. ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും അതുവഴി മത്സ്യങ്ങളുടെ മരണത്തിനിടയാക്കുകയും ചെയ്യും. അന്തരീക്ഷത്തില്‍ ഉള്ള നൈട്രജന്റെ അളവ് നിലവില്‍ ഉള്ളതിന്റെ നാലില്‍ മൂന്നായി കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തേ ആവശ്യൂപ്പെട്ടിരുന്നതാണ്.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മാംസാഹാരവും ഡയറി ഉദ്പന്നങ്ങളും ഉപയോഗിക്കുന്നതും ഇതിനായി മൃഗങ്ങളെ വളര്‍ത്തുന്നതും കുറയ്ക്കേണ്ടതായി വരും. ഒരു വര്‍ഷം ലൈവ്സ്റ്റോക്ക് ചെയിന്‍ ഉദ്പാദിപ്പിക്കുന്ന 65 ടെട്രാ ഗ്രാം നൈട്രജനില്‍ 28 ടെട്രാഗ്രാം ഉള്ള നൈട്രേറ്റുകളാണ് ജല മലിനീകരണത്തിനും ജൈവ വൈവിധ്യത്തിന്റെ നാശത്തിനും കാരണമാകുന്നത്. അതേസമയം വായുമലിനീകരണത്തിന് കാരണമാകുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരവുമായ അമോണീയ 26 ടെട്രാഗ്രാം ഇതില്‍ അടങ്ങിയിരിക്കുന്നു. ജലത്തിന് അമ്ലസ്വഭാവം കൈവരിക്കുന്നതിലും അമോണിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഹരിതഗൃഹ വാതകങ്ങളില്‍ ഒന്നും ഓസോണ്‍ പാളിയുടെ നാശത്തിന് കാരണവുമായ നൈട്രന്‍ ഓക്സൈഡ് പ്രതിവര്‍ഷം 2 ടെട്രാ ഗ്രാം എന്ന നിരക്കിലാണ് ഇത്തരം ഫാമുകളില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. ഇത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകാരിയാണ് എന്നാണ് തെളിഞ്ഞിട്ടുള്ളത്. കന്നുകാലി ആഹാര ഉദ്പാദന പ്രക്രിയകള്‍ പ്രതിവര്‍ഷം 44 ടെട്രാഗ്രാം നൈട്രജന്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. പുല്‍മേടുകളില്‍ നിക്ഷേപിച്ചിട്ടുള്ള വളങ്ങളില്‍ നിന്നും മറ്റുമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്.

മൃഗപരിപാലനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മാനുവര്‍ മാനേജ്മെന്റാണ് നൈട്രജന്‍ വികിരണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സ്. വോളടൈലിസേഷന്‍, നൈട്രജന്‍ ലീച്ചിംഗ് , ഊര്‍ജ്ജോദ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും ഇവിടെ വികിരണമുണ്ടാകുന്നത്. എന്നാല്‍ ഭക്ഷ്യ സംസ്‌കരണ പ്രക്രിയയില്‍ പുറന്തള്ളുന്നത് 1 ടെട്രാ ഗ്രാം നൈട്രജന്‍ മാത്രമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അനിമല്‍ ഫാമിംഗ് മേഖലയില്‍ നിന്നുള്ള നൈട്രജന്‍ വികിരണം പ്രധാനമായും ഏഷ്യയില്‍ നിന്നാണെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category