1 GBP = 97.50 INR                       

BREAKING NEWS

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് വീണത് ബിജെപി നേതാവായ വസീം ബാരിയും പിതാവും സഹോദരനും; മൂവരേയും ഭീകരര്‍ വെടിവെച്ചിട്ടത് ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍: ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വസീം ബാരിക്കൊപ്പം ഇല്ലാതിരുന്ന സമയത്ത്

Britishmalayali
kz´wteJI³

ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരര്‍ വെടിവച്ചു കൊന്നു. ബിജെപിയുടെ ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വെച്ച് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമില്ലാതിരുന്ന തക്കം നോക്കി ഭീകരര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയം എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നും മാറി നിന്ന നടപടിയില്‍ അന്വേഷണം ആരംഭിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി കെ വിജയ് കുമാര്‍ വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങള്‍ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category