1 GBP = 97.30 INR                       

BREAKING NEWS

ഞാറയ്ക്കലിലെ നേതാവ് നടത്തിയത് സ്വര്‍ണം പുറത്തിറക്കാനുള്ള കൈവിട്ട കളി; തിരുവനന്തപുരത്ത് വീടുള്ള യൂണിയന്‍ നേതാവ് നിരീക്ഷണത്തില്‍; തിരുവനന്തപുരത്ത് നിന്ന് സ്വപ്നയും സന്ദീപും കടന്നത് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആംബുലന്‍സിലെന്നും സൂചന; ചെന്നൈയില്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രം; സ്വര്‍ണ്ണ കുരുക്ക് തുടങ്ങിയ ശേഷം സ്വപ്ന വിളിച്ചത് വിവിഐപികളെ മാത്രം; സിബിഐ എത്തിയാല്‍ വമ്പന്മാര്‍ കുടുങ്ങും

Britishmalayali
kz´wteJI³

കൊച്ചി: പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കു'മെന്ന് ഭീഷണിപ്പെടുത്തിയത് നേതാവ് തന്നെ. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ് എന്ന വിവരത്തിനൊപ്പം പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഞാറയ്ക്കല്‍ സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവാണ് വിളിച്ചതെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. അന്വേഷണത്തിന് സിബിഐ എത്തിയാല്‍ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന.

സ്വപ്ന ഒളിവില്‍ പോയിട്ട് അഞ്ചു ദിവസമായി. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ക്കൊപ്പമാണ് സ്വപ്നയും ഒളിവില്‍ കഴിയുന്നതെന്നാണ് സൂചന. സ്വപ്നയുടെ ഫോണ്‍ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയില്‍ ഓണ്‍ ആയത് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനാണെന്നും സൂചനയുണ്ട്. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോണ്‍ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാന്‍ ഫോണ്‍ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്. സ്വപ്നയുടെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് സ്വര്‍ണം പിടിക്കുന്നതിന് മുന്‍പും ശേഷവുമായി രണ്ടു ഡസന്‍ ഉന്നതരെ സ്വപ്ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസില്‍ സ്വപ്ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലന്‍സില്‍ അതിര്‍ത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. സ്വപ്ന സുരേഷും സന്ദീപ് നായരും രണ്ടു വര്‍ഷമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വന്‍തോതില്‍ സ്വര്‍ണം കടത്തുകയായിരുന്നെന്ന് കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതു മുതല്‍ കടത്ത് തുടങ്ങി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് സ്വര്‍ണക്കടത്ത് മാറിയെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെ സിബിഐയും എന്‍.ഐ.എയും അന്വേഷണ നടപടികള്‍ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റില്‍ ഇന്നലെ രണ്ട് സിബിഐ ഇന്‍സ്പെക്ടര്‍മാരെത്തി അന്വേഷണ വിവരം ശേഖരിച്ചു. രണ്ടു വര്‍ഷത്തിനിടെ എത്രതവണ ഡിപ്ളോമാറ്റിക് ബാഗുകള്‍ വന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

സന്ദീപ് സ്വര്‍ണക്കടത്തുകാരനാണെന്ന് അറിയാമെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രഹസ്യ ചര്‍ച്ചകളാണ് പലപ്പോഴും നടന്നത്. നിരവധിതവണ ദുബായ് യാത്രകള്‍ നടത്തിയിട്ടുണ്ട്. മൂവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ട്. സൗമ്യയെ ഇന്നലെ ആറു മണിക്കൂര്‍ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യംചെയ്തിരുന്നു. വിട്ടയച്ച ഇവര്‍ കേസില്‍ സാക്ഷിയായേക്കും. 2014ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മൂന്നരകിലോ സ്വര്‍ണം കടത്തിയ കേസില്‍ സന്ദീപ് അറസ്റ്റിലായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുമങ്ങാട്ട് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക്ഷോപ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്.

വര്‍ക്ക്ഷോപ്പില്‍ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയാല്‍ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോടതിയില്‍ കീഴടങ്ങുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്നയെ കണ്ടെത്താല്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസില്‍ ഇനി സ്വപ്ന സുരേഷിന്റെ മൊഴിയാണ് നിര്‍ണായകമാകുക. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍, ഐ.പി.എസ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായുള്ള ബന്ധം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോ എന്ന് കസ്റ്റംസ് പരിശോധിക്കും.

ഇക്കാര്യത്തില്‍ സ്വപ്നയെ ചോദ്യംചെയ്യുന്നതോടെയേ വ്യക്തത വരൂ. അതിനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ബാഗേജ് കൈപ്പറ്റാനായി കോണ്‍സുലേറ്റിലെ ലെറ്റര്‍പാഡിലുള്ള കത്തുമായി എത്തിയ സരിത്തിനെ കസ്റ്റംസ് അസി. കമ്മിഷണര്‍ എച്ച്. രാമമൂര്‍ത്തി മടക്കി അയച്ചതോടെ സ്വപ്ന അപകടം മണത്തിരുന്നു. ശനിയാഴ്ച മൂന്നുമണിയോടെ അവര്‍ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. ഇതിനിടെയാണ് തൊഴിലാളി നേതാവിന്റെ ഇടപെടല്‍.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ യൂണിയന്‍ നേതാവ് നേരിട്ട് ഇടപെടുത്തിയെന്നും വ്യക്തമായി. സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി. ഇടപെടല്‍ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്. നേതാവിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

ഇദ്ദേഹത്തിന്‍ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായും സൂചനയുണ്ട്. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category