1 GBP = 97.50 INR                       

BREAKING NEWS

കസ്റ്റംസിനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന സംശയ നിഴലിലുള്ളത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സ് അസോസിയേഷന്‍ നേതാവ്; തിരുവനന്തപുരത്തും ഞാറയ്ക്കലിലും വീടുകളുള്ള ക്ലിയറന്‍സ് ഏജന്റിന്റെ കാറുകള്‍ അപ്രത്യക്ഷമായത് ദൂരൂഹത കൂട്ടുന്നു; സംശയ നിഴലിലുള്ളത് കാര്‍ഗോ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ബിഎംഎസ് സംഘടനാ നേതാവ്; ഞാറയ്ക്കലുകാരനെ നിരീക്ഷിച്ച് കസ്റ്റംസ്; സ്വപ്നാ സുരേഷ് എവിടെ എന്നതില്‍ ആര്‍ക്കും എത്തുംപിടിയുമില്ല

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് കള്ളക്കടത്തില്‍ ഇടപെട്ടത് ഹരിരാജ് ആണെന്ന് മറുനാടന്റെ അന്വേഷണത്തില്‍ വ്യക്തമായി. കസ്റ്റംസിനെ വിളിച്ചത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സ് അസോസിയേഷന്‍ നേതാവായിരുന്നു. തിരുവനന്തപുരത്ത് പേട്ടയ്ക്ക് അടുത്ത് അക്ഷര വീഥിയിലാണ് വീട്. ഞാറയ്ക്കലിലും വീടുണ്ട്. ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. ഹരിരാജിന് സ്വര്‍ണ്ണ കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനകളൊന്നും കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.

കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോള്‍ പോയത് നിസാറിനായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇയാള്‍ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന. കോഴിക്കോട് കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാര്‍. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ല. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ രാത്രി വൈകി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ പങ്കാളിയായ സരിത് കുമാര്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഒളിവിലാണ് സ്വപ്ന.

യുഎഇ കോണ്‍സുലേറ്റ് കേന്ദ്രമാക്കി നടന്ന സ്വര്‍ണം കടത്ത് കേസ് പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടിച്ചിരിക്കെ പ്രതിപക്ഷത്ത് നിന്ന് സര്‍ക്കാരിനു നേരെ ആഞ്ഞടിക്കുന്ന ബിജെപിക്കും കേസ് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്വര്‍ണമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ ആദ്യം വിളി വന്നത് ബിഎംഎസ് ഉന്നതന്റെ ഫോണില്‍ നിന്നാണ് എന്ന വിവരമാണ് ബിഎംഎസിനെയും അതുവഴി ബിജെപിയേയും പ്രതിസന്ധിയിലാക്കുന്നത്. എയര്‍പോര്‍ട്ടിലെ ബിഎംഎസ് യൂണിയന്‍ ആയ കാംകാറിന്റെ നേതാവായ ഹരിരാജ് ആണ് ഡിപ്ലോമാറ്റിക് ബാഗ് യുഎഇ കോണ്‍സല്‍ അധികൃതര്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു കസ്റ്റംസ് ഉന്നതരെ വിളിച്ചത്. കൊച്ചിയില്‍ നിന്നാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ഈ ബിഎംഎസ് നേതാവിന്റെ വിളി എത്തിയത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണി തെറിക്കും എന്നാണ് ഹരിരാജ് കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയത്.

സ്വര്‍ണം എത്തിയ പാഴ്സല്‍ അത് പൊളിക്കും മുന്‍പ് തന്നെ തിരികെ അയക്കാന്‍ ശ്രമം നടത്തിയതും ഹരിരാജിന്റെ നേതൃത്വത്തിലാണ്. കസ്റ്റംസ് വഴങ്ങാതെ വന്നതോടെ യുഎഇ കോണ്‍സുലേറ്റ് അധികൃതരെ ഈ പ്രശ്നത്തില്‍ ഇടപെടുത്താന്‍ സജീവ പങ്കു വഹിച്ചതും ഹരിരാജിന്റെ നേതൃത്വത്തില്‍ തന്നെയാണ്. നേതാവിന്റെ അല്ലാതെ വേറെ വിളികളും യുഎഇ കോണ്‍സുലേറ്റ് അധികൃതരെ രക്ഷപ്പെടുത്താന്‍ വേണ്ടി വന്നു. ഇതോടെയാണ് ബാഗില്‍ സ്വര്‍ണമോ വേറെ വിലപിടിപ്പുള്ളതോ എന്തോ ഉണ്ടെന്ന അനുമാനത്തിലേക്ക് കസ്റ്റംസ് നീങ്ങിയത്. ഹരിരാജിന്റെ ഇടപെടല്‍ വന്നതോടെ ബിഎംഎസ് പ്രതിക്കൂട്ടിലായത് പ്രശ്നം കത്തിക്കുന്ന ബിജെപിയെയും ബാധിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം തന്നെ സവിശേഷ ശ്രദ്ധ എടുത്ത് വീക്ഷിക്കുന്ന കേസിലാണ് ബിഎംഎസ് നേതാവിന്റെ കൂടെ ഇടപെടല്‍ വന്നത്. ബിഎംഎസില്‍ അഫിലിയെറ്റ് ചെയ്ത യൂണിയന്‍ ആണ് കാംകാര്‍. ഈ യൂണിയനെ നയിക്കുന്നത് ഹരിരാജ് ആണ്. ഹരിരാജ് ആണ് യൂണിയന്റെ ബലത്തിലും കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും കസ്റ്റംസ് അധികൃതരെ വിരട്ടാന്‍ ശ്രമിച്ചത്. കാംകാര്‍ നേതാവായ ഹരിരാജിന്റെ ഇടപെടല്‍ ബിഎംഎസിലും ബിജെപിയും ഉരുള്‍പൊട്ടലിനു കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉന്നത ബിഎംഎസ് നേതാക്കള്‍ ഹരിരാജിനെ വിളിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ബിഎംഎസ് യൂണിയന് ഇതില്‍ പങ്കില്ലാ എന്നാണ് ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ മറുനാടനോട് പ്രതികരിച്ചത്.

ബിഎംഎസ് യൂണിയന്‍ എന്ന രീതിയില്‍ തന്നെയാണ് കാംകാര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായതിനും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് എം.ശിവശങ്കര്‍ പുറത്താകുകയും ഒക്കെ ചെയ്ത വിവാദ സ്വര്‍ണ്ണക്കടത്ത് കേസിലാണ് ബിഎംഎസ് നേതാവ് കൂടി ഇടപെട്ട സംഭവം വെളിയില്‍ വരുന്നത്. ഹരിരാജ് കസ്റ്റംസ് അമാറിയിട്ടുണ്ട്. പാര്‍ട്ടി തലത്തിലും യൂണിയന്‍ തലത്തില്‍ പ്രശ്നത്തില്‍ അതിവേഗം നീങ്ങുകയാണ് ബിജെപി-ബിഎംഎസ് നേതാക്കള്‍. ബിഎംഎസിന്റെ കേന്ദ്ര നേതാക്കളും പ്രശ്നം സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. പ്രശ്നം കംകാര്‍ എന്ന യൂണിയന്റെ നേതൃത്വത്തില്‍ കെട്ടിവെച്ച് തലയൂരാനുള്ള നീക്കമാണ് ബിഎംഎസില്‍ നിന്നും നടക്കുന്നത്. പക്ഷേ കംകാര്‍ യൂണിയന്‍ ബിഎംഎസില്‍ അഫിലിയെറ്റ് ചെയ്തതിനാല്‍ ഇങ്ങനെ കൈകഴുകാനുള്ള ബിഎംഎസ് ശ്രമം വിലപ്പോവില്ലാ എന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം കസ്റ്റംസ് നേതാവിനെതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരം ഉള്ള നേതാവിന്റെ വീടുകള്‍ കസ്റ്റംസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ കൂട്ടാളി സന്ദീപ്നായ്രുമായും അടുത്ത ബന്ധ്മാനുഇ ഹരിരാജിനു ഉള്ളത്. സ്വപ്ന രക്ഷപ്പെട്ടത് ഈ നേതാവിന്റെ കാറിലാണോ എന്ന സംശയവും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്ന ഒളിവില്‍ പോയിട്ട് അഞ്ചു ദിവസമായി. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ക്കൊപ്പമാണ് സ്വപ്നയും ഒളിവില്‍ കഴിയുന്നതെന്നാണ് സൂചന. സ്വപ്നയുടെ ഫോണ്‍ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയില്‍ ഓണ്‍ ആയത് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനാണെന്നും സൂചനയുണ്ട്. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോണ്‍ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാന്‍ ഫോണ്‍ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്. സ്വപ്നയുടെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സ്വര്‍ണം പിടിക്കുന്നതിന് മുന്‍പും ശേഷവുമായി രണ്ടു ഡസന്‍ ഉന്നതരെ സ്വപ്ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസില്‍ സ്വപ്ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലന്‍സില്‍ അതിര്‍ത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. സ്വപ്ന സുരേഷും സന്ദീപ് നായരും രണ്ടു വര്‍ഷമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വന്‍തോതില്‍ സ്വര്‍ണം കടത്തുകയായിരുന്നെന്ന് കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതു മുതല്‍ കടത്ത് തുടങ്ങി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് സ്വര്‍ണക്കടത്ത് മാറിയെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെ സിബിഐയും എന്‍.ഐ.എയും അന്വേഷണ നടപടികള്‍ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റില്‍ ഇന്നലെ രണ്ട് സിബിഐ ഇന്‍സ്‌പെക്ടര്‍മാരെത്തി അന്വേഷണ വിവരം ശേഖരിച്ചു. രണ്ടു വര്‍ഷത്തിനിടെ എത്രതവണ ഡിപ്‌ളോമാറ്റിക് ബാഗുകള്‍ വന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

സന്ദീപ് സ്വര്‍ണക്കടത്തുകാരനാണെന്ന് അറിയാമെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രഹസ്യ ചര്‍ച്ചകളാണ് പലപ്പോഴും നടന്നത്. നിരവധിതവണ ദുബായ് യാത്രകള്‍ നടത്തിയിട്ടുണ്ട്. മൂവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ട്. സൗമ്യയെ ഇന്നലെ ആറു മണിക്കൂര്‍ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യംചെയ്തിരുന്നു. വിട്ടയച്ച ഇവര്‍ കേസില്‍ സാക്ഷിയായേക്കും. 2014ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മൂന്നരകിലോ സ്വര്‍ണം കടത്തിയ കേസില്‍ സന്ദീപ് അറസ്റ്റിലായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുമങ്ങാട്ട് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്.

വര്‍ക്ക്‌ഷോപ്പില്‍ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയാല്‍ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോടതിയില്‍ കീഴടങ്ങുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്നയെ കണ്ടെത്താല്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസില്‍ ഇനി സ്വപ്ന സുരേഷിന്റെ മൊഴിയാണ് നിര്‍ണായകമാകുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category