1 GBP = 97.50 INR                       

BREAKING NEWS

ആക്ടിങ് കോണ്‍സുലേറ്റ് ജനറല്‍ റാഷിദ് ഖാമിസ് അല്‍ ഷമെയ്ലി കാര്‍ഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി ചുമതലപ്പെടുത്തി; അതനുസരിച്ചാണ് കാര്യങ്ങള്‍ അന്വേഷിച്ചത്; കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലിയുണ്ട്: താന്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് കീഴിലുള്ള കരാര്‍ ജീവനക്കാരി മാത്രം; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്നതും തെറ്റ്; സ്വപ്നാ സുരേഷിന്റെ ജാമ്യ ഹര്‍ജിയിലെ സൂചനകള്‍ കോണ്‍സുലേറ്റിന് എതിര്; സ്വപ്നയുടെ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന് കസ്റ്റംസ്

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സുപ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും. യുഎഇ കോണ്‍സുലിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണ് സ്വപ്ന എടുത്തിരിക്കുന്നത്. തനിക്ക് സ്വര്‍ണ്ണ കടത്തുമായി ബന്ധമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നാണ് കസ്റ്റംസ് നിലപാട്.

യുഎഇ കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലിയുണ്ടെന്ന് സ്വപ്നാ സുരേഷ് ഇ ഫയലിങ് മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞത് പ്രകാരം ആണ് നയതന്ത്ര പാര്‍സല്‍ കൈപ്പറ്റാന്‍ പോയത്. സ്വര്‍ണ്ണകടത്തുമായി ബന്ധമില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. യുഎഇ കോണ്‍സല്‍ ജനറലിനെതിരെ ആരോപണം ഉന്നയിച്ചാണ് സ്വപ്നാ സുരേഷിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍. 2016 മുതല്‍ 2019 വരെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നു. കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നത് പ്രകാരമുള്ള കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. പാഴ്‌സല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടായപ്പോള്‍ അത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് വേണ്ടി ഇടപെട്ടതാണെന്നും സ്വപ്നാ സുരേഷ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

കോണ്‍സുലേറ്റില്‍ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തന്റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ നിലവിലെ കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവില്‍ ആക്ടിങ് കോണ്‍സുലേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്ലി തനിക്ക് വന്ന കാര്‍ഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് താന്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. കസ്റ്റംസ് കാര്‍ഗോ ഓഫീസില്‍ താന്‍ പോയില്ല, കോണ്‍സുലേറ്റ് നിര്‍ദ്ദേശ പ്രകാരം ഇ- മെയില്‍ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നേരിട്ട് പോയി കാര്‍ഗോ കൈപ്പറ്റാന്‍ തനിക്ക് കഴിയില്ല. കോണ്‍സുലേറ്റ് പിആര്‍ഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണില്‍ വിളിച്ച് കാര്‍ഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് കീഴിലുള്ള കരാര്‍ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ല, പക്ഷേ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാന്‍ തയ്യാറാണ്- സ്വപ്ന വ്യക്തമാക്കുന്നു. അതിനിടെ സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് അഞ്ച് ദിവസമായി ഒളിവിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഇവര്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ കാറില്‍ സ്വപ്നാ സുരേഷിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും ആരോപണമുണ്ട്. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് സാധ്യമാകില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

അതിനിടെ തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചു. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യേപേക്ഷയില്‍ കസ്റ്റംസ് തെളിവുകള്‍ നിരത്തും. ജാമ്യ ഹര്‍ജി തള്ളാനുള്ള എല്ലാ തെളിവും നിരത്തും. കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നയതന്ത്ര ബാഗുവഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസിഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. വസ്തുതകള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡര്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

വിശദീകരണത്തില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. നിലവില്‍ വിദേശകാര്യ മന്ത്രാലയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎഇ വിശദീകരണം തേടിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category