1 GBP = 97.50 INR                       

BREAKING NEWS

ഉയര്‍ന്ന മലനിരയിലും തണുത്തുറഞ്ഞ മഞ്ഞിലും സദാ കണ്ണും കാതും നാടിനായി കരുതിവച്ചവര്‍; രാജ്യത്തിന്റെ ഏറ്റവും ധീരരായ പട്ടാളവിഭാഗം; മലനിരകളില്‍ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ ഉള്‍ക്കണ്ണ്; ബുദ്ധകേന്ദ്രങ്ങള്‍ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരെ തുരുത്തിയ ചെറുപ്പാക്കാരുടെ പട; കാര്‍ഗില്‍ യുദ്ധ രംഗത്തെ പോരാളികള്‍; ഇന്ത്യയുടെ ഹിമനിരകളുടെ കാവല്‍ക്കാര്‍; ലഡാക്ക് സ്‌കൗട്ടിന്റെ ചരിത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഉയര്‍ന്ന മലനിരകളിലും തണുത്തുറഞ്ഞ മഞ്ഞു നിരയിലും സദാ കണ്ണും കാതും കൂര്‍പ്പിച്ച് നാടിനായി കാവരിക്കുന്ന ഇന്‍ഫെന്ററി ബെറ്റാലിയന്‍. ഹിമകരടികളെ പോലെ മഞ്ഞില്‍ നിലയുറപ്പിച്ച് സദാകാവലിരിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ധീരരായ പട്ടാളവിഭാഗം ലഡാക്ക് സ്‌കൗട്ട്. ലഡാക്ക് സ്‌കൗട്ട് എന്ന ബെറ്റാലിയന്‍ ഉയര്‍ന്ന് എണീറ്റതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്.

പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ, മൈനസ് ഡിഗ്രിയില്‍ നിലകൊള്ളുന്ന പ്രദേശത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് ശത്രുക്കളെ നേരിടുക എളുപ്പമായിരുന്നില്ല. ലഡാക്കിലെ ബുദ്ധകേന്ദ്രങ്ങള്‍ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ നുഴഞ്ഞുകറ്റക്കാരെ ധീരമായി പൊരുതി തോല്‍പ്പിച്ച ഒരു കൂട്ടം ലഡാക്കിലെ യുവാക്കളുടെ ആത്മബലമാണ് ഇന്നത്തെ ഇന്ത്യയുടെ ലഡാക്ക് സ്‌കൗട്ട് എന്ന വില്ലാളിവീരന്മാര്‍.

സൈന്യത്തിന്റെ കണ്ണും കാതുമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമാണ് ഇവര്‍. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്‌സ് എന്നാണ് വിളിക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും അധിനിവേശ മോഹങ്ങള്‍ നിരന്തരം നിലനില്‍ക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാക്കിസ്ഥാനില്‍ നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാര്‍ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുത്തു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകള്‍.
ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേര്‍ത്ത് ലഡാക്ക് സ്‌കൗട്ട്‌സ് എന്നപേരില്‍ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇവര്‍ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്‌കൗട്ട്‌സ് പ്രകടിപ്പിച്ചത്. നിലവില്‍ അഞ്ച് ബറ്റാലിയന്‍ സൈനികരാണ് ലഡാക്ക് സ്‌കൗട്ട്‌സിലുള്ളത്.

ലഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ താമസിക്കുന്നവരാണ് ഇതിലെ സൈനികര്‍ അധികവും. ഓക്‌സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് ഈ മേഖലകളില്‍ അതിജീവന ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുര്‍ഘടമായ സ്ഥലങ്ങളിലാണ് ഇവര്‍ നിയോഗിക്കപ്പെടുക. അതിര്‍ത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ഇവരാണ് പരാജയപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category