1 GBP = 97.30 INR                       

BREAKING NEWS

ഈ 43 കൗണ്ടികളിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ കരുതല്‍ എടുത്തേ മതിയാവൂ; കൊവിഡ് വ്യാപനം തീക്ഷ്ണമായി തുടരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികളും ശ്രദ്ധിക്കുക; സൂപ്പര്‍ സ്പ്രെഡ് കൗണ്ടികളുടെ ലിസ്റ്റ് പുറത്ത്

Britishmalayali
kz´wteJI³

ബ്രിട്ടന് ആശ്വസിക്കുവാനുള്ള സമയം ഇനിയും എത്തിയിട്ടില്ലെന്ന് തോന്നുന്നു. 43 കൗണ്ടികളില്‍ കൊവിഡ് വ്യാപനം തീക്ഷണമായി തുടരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ആദ്യമായി പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ലെസ്റ്ററില്‍ രോഗവ്യാപനം 18 ത്തോളം ചുരുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിവാര കൊറോണാ വ്യാപന നിരക്കില്‍ കഴിഞ്ഞ ആഴ്ച്ച മുന്നിട്ടു നിന്നത് സൗത്താംപ്ടണ്‍ ആയിരുന്നു. 0.4 എന്ന നിരക്കില്‍ നിന്നും 12 മടങ്ങ് വര്‍ദ്ധിച്ച് 1,00,000 പേരില്‍ 4.8 പേര്‍ക്ക് രോഗബാധ എന്ന അവസ്ഥയിലെത്തി. ജൂലായ് അഞ്ചിന് അവസാനിച്ച വാരത്തിലെ കണക്കാണിത്.

ബ്രോംലി, ഐലിംഗ്ടണ്‍ എന്നിവയാണ് രൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിച്ച മറ്റ് രണ്ട് സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ യഥാക്രമം 0.6 ല്‍ നിന്നും 2.1, 0.8 ല്‍ നിന്നും 2.9 എന്ന രീതിയിലേക്കാണ് 1,00,000 പേരില്‍ രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ കൊറോണാ ഹോട്ട്സ്പോട്ടുകളായ പത്ത് ലോക്കല്‍ അഥോറിറ്റികളില്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ഈ ആഴ്ച്ചയും രോഗവ്യാപന തോത് വര്‍ദ്ധിച്ചത് എന്നാണ്.

യോര്‍ക്ക്‌ഷെയറിലെ കിര്‍ക്ലീസില്‍ 26.2 എന്നതില്‍ നിന്നും 29.9 ആയി വര്‍ദ്ധിച്ചപ്പോള്‍ ബ്ലാക്ക്ബേണില്‍ രോഗവ്യാപന തോത് 20.8 ല്‍ നിന്നും 24.2 ആയും ഡാര്‍വെനില്‍ 18.1 ല്‍ നിന്നും 19.8 ആയും വര്‍ദ്ധിച്ചിട്ടുണ്ട്. അതേ സമയം ഇംഗ്ലണ്ടിലെ ഏറ്റവും അധികം കൊറോണ ബാധയുണ്ടായ ലെസ്റ്ററില്‍ 141.3 എന്നതില്‍ നിന്നും രോഗവ്യാപന തോത് 116 ആയി കുറഞ്ഞിട്ടുണ്ട്. മറ്റ് ഹോട്ട്സ്പോട്ടുകളിലും രോഗവ്യാപന തോത് കുറയുന്നുണ്ട്. രോഗവ്യാപന തോതിന്റെ നിലവിലെ ദേശീയ ശരാശരി 1,00,000 പേരില്‍ 6.4 പേര്‍ക്ക് രോഗം ബാധിക്കുന്നു എന്നതാണ്. 33 ലോക്കല്‍ അഥോറിറ്റികള്‍ ഈ ശരാശരിക്ക് മുകളിലാണ്.

53 ലോക്കല്‍ അഥോറിറ്റികളില്‍ രോഗവ്യാപന നിരക്ക് മാറാതെ നില്‍ക്കുകയോ കഴിഞ്ഞ ആഴ്ച്ചയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. ജൂണ്‍ 28 ന് അവസാനിച്ച ആഴ്ച്ചയിലെ കണക്ക് പ്രകാരമാണിത്. രോഗവ്യാപന നിരക്ക് അതിയായി വര്‍ദ്ധിച്ച 10 കൗണ്ടികളില്‍ എട്ടെണ്ണവും സൗത്ത് ഓഫ് ഇംഗ്ലണ്ടിലാണ്. സൗത്താംപ്ടണ്‍, ബ്രോംലി, ഐലിംഗ്ടണ്‍ എന്നിവ ഉള്‍പ്പടെയാണിത്. ഗേയ്റ്റ്ഷെഡ്, ഹാമ്പ്ഷയര്‍, കവന്‍ട്രി, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലും ഹാക്ക്നി, ലാംബെത്, ന്യു ഹാം എന്നീ ലണ്ടന്‍ ബറോകളിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

ലെസ്റ്റര്‍, റോക്ക്ഡെയ്ല്‍, ബ്രാഡ്ഫോര്‍ഡ്, കിര്‍ക്ലീസ്, ബ്ലാക്ക്ബേണ്‍ വിത് ഡാര്‍വന്‍, റോതെര്‍ഹാം, ഓള്‍ഡാം, ബ്രാന്‍സ്ലി, പീറ്റര്‍ ബറോ എന്നിവയാണ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന 43 കൗണ്ടികളുടെ ലിസ്റ്റില്‍ ഉള്ള ആദ്യ പത്ത് സ്ഥലങ്ങള്‍. ബോള്‍ട്ടന്‍, ഷെഫീല്‍ഡ്, ലെസ്റ്റര്‍ഷയര്‍, മാഞ്ചെസ്റ്റര്‍, ല്യുട്ടണ്‍, ലിവര്‍പൂള്‍, നോര്‍ത്താംപ്ടണ്‍ ഷയര്‍, ഹില്ലിംഗ്ടണ്‍, ബക്കിംഗ്ഹാം ഷയര്‍, ബിര്‍മിംഗ്ഹാം, ലെങ്കാഷയര്‍, ഈസ്റ്റ് സസ്സെക്സ്, ഹാരോ, പ്ലിമത്ത്, ഐലിംഗ്ടണ്‍, സോമര്‍സെറ്റ് എന്നിവയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category