1 GBP = 97.30 INR                       

BREAKING NEWS

ഔട്ട്ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍ നാളെ തുറക്കും; ബ്യൂട്ടിപാര്‍ലറുകള്‍ തിങ്കളാഴ്ച മുതല്‍; 25 മുതല്‍ ജിമ്മുകളും തുറക്കും; ബ്രിട്ടന്‍ പൂര്‍ണ്ണമായും തുറന്ന് കൊടുക്കപ്പെടുമ്പോള്‍ അറിയേണ്ടതെല്ലാം

Britishmalayali
kz´wteJI³

മാസങ്ങള്‍ക്ക് ശേഷം വീണ്ടും ബ്രിട്ടന്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വരുന്നു. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച്, വിവിധ മേഖലകള്‍ തുറന്നു കൊടുത്തപ്പോഴും അടഞ്ഞു തന്നെ കിടന്ന ജിമ്മുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയും തുറക്കുവാന്‍ പോകുന്നു. ശരീരസൗന്ദര്യം സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായവര്‍ക്ക് ജൂലായ് 25 മുതല്‍ പഴയ വര്‍ക്ക്ഔട്ടുകളിലേക്ക് തിരിച്ചുപോകാം. അന്നുമുതല്‍ക്കാണ് ജിമ്മുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

അതേ സമയം ടാനിംഗ് സലൂണ്‍, ടാറ്റൂ പാര്‍ലര്‍ തുടങ്ങി ഉപഭോക്താക്കളുമായി വളരെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തേണ്ടുന്ന മേഖലകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. പക്ഷെ, ഐലാഷ് ട്രീറ്റ്മെന്റുകള്‍, മേക്ക് അപ് ട്രീറ്റ്മെന്റുകള്‍, ഫേഷ്യല്‍ ട്രീറ്റ്മെന്റ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുവാദമില്ല. ഇവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളുടെ പൂര്‍ണ്ണവിവരം അതാത് സ്ഥാപനങ്ങള്‍ ശേഖരിക്കുകയും എന്‍എച്ച്എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് വിഭാഗത്തിന് കൈമാറുകയും വേണം.

ഔട്ട്ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും അറിയിപ്പുണ്ടായിട്ടുണ്ട്. അതുപോലെ തീയറ്ററുകള്‍, ഓപ്പെറ, ഡാന്‍സ് ആന്‍ഡ് മ്യുസിക് തുടങ്ങിയ ഔട്ട്ഡോര്‍ കലാ പ്രകടനങ്ങളും ശനിയാഴ്ച്ച മുതല്‍ ആരംഭിക്കും. എന്നിരുന്നാലും ഇവിടങ്ങളില്‍ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനാണിത്.

അതേ സമയം സ്‌കോട്ട്ലാന്‍ഡിലെ ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, ഇന്‍ഡോര്‍ പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, മ്യുസിയം, ഗാലറി തുടങ്ങിയ ജൂലായ് 15 മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളസ്റ്റര്‍ജിയോണ്‍ അറിയിച്ചു. സമൂഹ പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായി ആരാധനാലയങ്ങളും അതേ ദിവസം തന്നെ തുറന്നു കൊടുക്കും, പക്ഷെ ഇവിടങ്ങളില്‍ എത്തിച്ചേരുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. അതുപോലെ പാടുന്നതിനും കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിനും നിയന്ത്രണമുണ്ടാകും.

ടീം സ്പോര്‍ട്സുകളും ശനിയാഴ്ച്ച മുതല്‍ തിരിച്ചുവരികയാണ്. ക്രിക്കറ്റായിരിക്കും ലോക്ക്ഡൗണിന് ശേഷം ആരംഭിക്കുന്ന ആദ്യത്തെ ടീം സ്പോര്‍ട്സ്. കളിക്കാന്‍ അനുവാദമുണ്ടെങ്കിലും മാച്ചിന്‌പോകുന്നതിനുള്ള കാര്‍ ഷെയറിംഗ്, കളിക്ക് ശേഷമുള്ള ക്ലബ്ഹൗസ് ഡ്രിങ്കുകള്‍ എന്നിവയ്ക്ക് അനുവാദമില്ല. ഓരോ ടീമിന്റേയും ആരാധകര്‍ക്ക് കളികാണുവാന്‍ എത്താം എന്നാല്‍ അവരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. സാമൂഹിക അകലം പാലിക്കുകയും വേണം.

കളിക്ക് മുന്‍പും, കളി സമയത്തും കളിക്ക് ശേഷം അരമണിക്കൂര്‍ നേരത്തേക്കും ക്ലബ്ബിലെ ശൗച്യാലയങ്ങള്‍ തുറന്ന് വയ്ക്കണം. അവ നന്നായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. അതുപോലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ക്ലബ്ബുകളിലെ ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ടീം സ്പോര്‍ട്സിനുള്ള അനുവാദം പരീക്ഷണാടിസ്ഥാനത്തില്‍ ഉള്ളതാണെന്നും പ്രത്യാഘാതങ്ങള്‍ക്കനുസരിച്ച് ഏത് സമയം വേണമെങ്കിലും അനുമതി റദ്ദ് ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category