1 GBP = 97.30 INR                       

BREAKING NEWS

ബൂട്ട്‌സ്... റോള്‍സ് റോയ്‌സ്... ബര്‍ഗര്‍ കിംഗ്‌സ്... ജോണ്‍ ലൂയിസ്... പ്രതിസന്ധിയിലേക്ക് വീണ സ്ഥാപനങ്ങള്‍ പെരുകുന്നു; ഈ ദിവസങ്ങളില്‍ ഇല്ലാതെയായത് 60,000 തൊഴില്‍ അവസരങ്ങള്‍; ബ്രിട്ടന്‍ നേരിടുന്നത് വന്‍ സാ മ്പത്തികതിരിച്ചടിയെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ബ്രിട്ടീഷുകാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനുള്ള 30 ബില്ല്യണ്‍ ഡോളറിന്റെ പാക്കേജുമായി എത്തിയ ഋഷി സുനകിന്റെ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഏകദേശം 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ചയാവുകയാണ്. ഒരു കൂട്ടം ബിസിനസ്സ് സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും ലേ ഓഫ് പ്രഖ്യാപിച്ചതോടെയാണിത്. ഡിപ്പര്‍ട്ട്മെന്റല്‍ സ്റ്റോറുകളുടെ ശൃംഖലയായ ജോണ്‍ ലൂയിസ് അവരുടെ എട്ട് സ്റ്റോറുകള്‍ ലോക്ക്ഡൗണിന് ശേഷം തുറക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

ബിര്‍മിംഗ്ഹാം, വാറ്റ്ഫോര്‍ഡ് എന്നിവിടങ്ങളിലെ പ്രധാന സ്റ്റോറുകളും ഹീത്രൂ വിമാനത്താവളത്തിലേയും സെയിന്റ് പാന്‍ക്രാസ് ട്രെയിന്‍ സ്റ്റേഷനിലേയും ചെറിയ സ്റ്റോളുകളുംക്രൊയ്ഡോണ്‍, ന്യുബറി, സ്വിന്‍ഡണ്‍, ടാംവര്‍ത്ത് എന്നിവിടങ്ങളിലെ ഹോം ഷോപ്പുകളുമാണ് ജോണ്‍ ലൂയിസ് സ്ഥിരമായി അടച്ചിടാന്‍ പോകുന്നത്. ഇതോടൊപ്പം റോള്‍സ് റോയ്സ്, ബര്‍ഗര്‍ കിംഗ് എന്നീ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അറിയിച്ചു.

ഏറ്റവും അവസാനം പിരിച്ചുവിടല്‍ പ്രഖ്യാപിച്ച ത് ബൂട്ട്സ് ആണ്. ഏഴു ശതമാനം കുറവാണ് ഇവര്‍ ജീവനക്കാരുടെ എണ്ണത്തില്‍ വരുത്തുന്നത്. അതായത് ഏകദേശം 4000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മിനി ബജറ്റില്‍, ഫര്‍ലോയില്‍ ഉള്ള ജീവനക്കാരെ തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 1000 പൗണ്ട് വീതം ജോബ് റിട്ടെന്‍ഷന്‍ ബോണസ് ഉള്‍ക്കൊള്ളിച്ചിരുന്നു. മാതമല്ല സര്‍ക്കാര്‍ ധനസഹായത്തോടെന്‍പകുതി വിലയ്ക്ക് പുറത്തുനിന്നുള്ള ഭക്ഷണം നല്‍കുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, എല്ലാ ജീവനക്കാരേയും രക്ഷിക്കാന്‍ തനിക്കാവില്ലെന്ന്, ഇന്നലെ ചാന്‍സലര്‍ സമ്മതിച്ചു. മാത്രമല്ല, അതിഭീകരമായ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടന്‍ നടന്നടുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്നലത്തെ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും തൊഴില്‍ നഷ്ടം പെരുകുകയാണെന്നും കൂടുതല്‍ പ്രശ്നകേന്ദ്രീകൃതമായ സമീപനമാണ് ആവശ്യമെന്നും നിഴല്‍ ധനകാര്യമന്ത്രി ലൂസി പവല്‍ പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതെ കാക്കുന്നതില്‍ ഋഷി സുനക് പരാജയപ്പെട്ടു എന്ന് യുണൈറ്റ് ചീഫ് ലെന്‍ മെക്ലസ്‌കിയും പറഞ്ഞു.

ബൂട്ട്സിന്റെ പ്രഖ്യാപനം പ്രധാനമായും ബാധിക്കുക നോട്ടിംഗ്ഹാമിലുള്ള അവരുടെ സപ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരെയാണ്. എന്നാല്‍ അസ്സിസ്റ്റന്റ് മാനേജര്‍, ബ്യുട്ടി അഡൈ്വസര്‍ തുടങ്ങിയ തസ്തികയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയും ഇത് ബാധിക്കും. ഇതോടൊപ്പം ബൂട്ട്സിന്റെ 48 ഒപ്റ്റിക്കല്‍ സ്റ്റോറുകളും അടച്ചുപൂട്ടും എന്നറിയുന്നു. ഇന്ന് പ്രഖ്യാപിച്ച് നിര്‍ദ്ദേശങ്ങള്‍ കമ്പനിയുടെ മാറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളാണെന്നായിരുന്നു ഇതിനെ കുറിച്ച് ബൂട്ട്സ് യുകെ മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജെയിംസ് പ്രതികരിച്ചത്.

ബോണസിനായി തൊഴില്‍ ദാതാക്കള്‍ അടുത്ത വര്‍ഷം ആദ്യം വരെ കാത്തിരുന്നതിന് ശേഷം അവര്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കാന്‍. അല്ലെങ്കില്‍ ജീവനക്കാരെ അടുത്ത ജനുവരി വരെ തൊഴിലില്‍ പിടിച്ചുനിര്‍ത്താന്‍ തക്ക ആകര്‍ഷണം 1000 പൗണ്ടിന്റെ ബോണസിനില്ല എന്നൊക്കെ ഋഷി സുനാകിന്റെ ഈ പദ്ധതിയെ കുറിച്ച് എതിരാളികള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. അതേ സമയം ജോണ്‍ ലൂയിസ് തങ്ങളുടെ എട്ട് സ്റ്റോറുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നത് വഴി 1300 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് കണക്കാക്കുന്നത്.

റോള്‍സ് റോയ്സില്‍ 3,000 ജീവനക്കാരാണ് തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗസ്റ്റ് അവസാനത്തോടെ മൂന്നില്‍ രണ്ട് ഭാഗം ജീവനക്കാര്‍ക്കും കമ്പനി വിടേണ്ടി വന്നേക്കാം. ഏഴാഴ്ച്ചകള്‍ക്ക് മുന്‍പ് വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരില്‍ 9,000 പേരെ പിരിച്ചുവിടുമെന്ന് റോള്‍സ് റോയ്സ് സൂചിപ്പിച്ചിരുന്നു. എത് ഏറ്റവുമധികം ബാധിക്കുക ബ്രിട്ടനിലെ ഫാക്ടറിയിലെ തൊഴിലാളികളെ ആണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെര്‍ബി ആസ്ഥാനമായുള്ള ഈ വിമാന എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് തന്നെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. ട്രെന്റ് 1000 എഞ്ചിനുകളിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അവരുടെ എഞ്ചിന്‍ ഉപയോഗിച്ച നിരവധി വിമാനങ്ങള്‍ റിപ്പയറിംഗിനായി താഴെയിറക്കേണ്ടി വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ കമ്പനി നല്ല പുരോഗതി കൈവരിച്ചെന്നും പക്ഷെ കോവിഡ് പ്രതിസന്ധിയാണ് ഇപ്പോഴത്തെ നിലക്ക് കാരണമെന്നുമാണ് കമ്പനി പറയുന്നത്.

പ്രെറ്റ് എ മാങ്കെര്‍, അപ്പര്‍ ക്രസ്റ്റ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് ശൃംഖലകളിലും തൊഴിലാളികളെ പിരിച്ചുവിടാന്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി റെസ്റ്റോറന്റുകളും ഷോപ്പുകളും മറ്റു ജൂലായ് ആരംഭത്തില്‍ തന്നെ 12,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 1,330 എണ്ണം പ്രെറ്റ് എ മാങ്കറിലും 5,000 അപ്പര്‍ ക്രസ്റ്റിലുമാണ്. കണ്‍സള്‍ട്ടന്‍സി കമ്പനിയായ അക്സെഞ്ചറില്‍ 900 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കാഷ്വല്‍ ഡൈനിംഗ് ഗ്രൂപ്പില്‍ കഴിഞ്ഞ ആഴ്ച്ചത്തെ വിവരമനുസരിച്ച് 1,900 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതേസമയം ഏകദേശം 16,500 ജീവനക്കാരുള്ള ബ്രിട്ടനിലെ ബര്‍ഗര്‍ കിംഗ് അവരുടെ 530 സ്റ്റോറുകളില്‍ 370 എണ്ണം മാത്രമേ തുറക്കുന്നുള്ളു എന്നാണ് അറിയിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category