1 GBP = 97.30 INR                       

BREAKING NEWS

ഇന്നലെ 85 മരണങ്ങള്‍ മാത്രം; ബ്രിട്ടന്‍ സാന്ത്വനത്തിലേക്ക്; ഒരിക്കലും ലോക്ക്ഡൗണ്‍ ചെയ്യാതെ സ്വീഡനില്‍ രോഗവിമുക്തി യൂറോപ്പിലെ ഏറ്റവും വലിയ വേഗത്തില്‍; കൊറോണയുടെ പ്രകടനം ഇങ്ങനെയൊക്കെയോ?

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 85 മരണങ്ങള്‍ മാത്രം. അതേ സമയം നോര്‍ത്തേണ്‍ അയര്‍ലാന്‍ഡില്‍ കഴിഞ്ഞ ഒരാഴ്ച്ച കടന്നുപോയത് കോവിഡ് മരണങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യാതെയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച 89 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതയത് പ്രതിദിന മരണ സംഖ്യയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ പ്രതിവാര ശരാശരി 110 ല്‍ നിന്നും 20 ശതമാനം താഴ്ന്ന് 87 ആയി എന്നത് തീര്‍ച്ചയായും ആശ്വാസം പകരുന്ന കാര്യമാണ്.

ഗവണ്മെന്റ് സര്‍വിലന്‍സ് ടെസ്റ്റിംഗ് പദ്ധതിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം രോഗവ്യാപനം കുറയുന്നുണ്ട്, പക്ഷെ വളരെ സാവധാനത്തില്‍ ആണെന്ന് മാത്രം. ഇതിനെ ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍കഴിഞ്ഞ ആഴ്ച്ചത്തെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 0.03 ശതമാനം ആളുകള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് ബാധയുള്ളത്. തൊട്ടു മുന്നിലത്തെ ആഴ്ച്ച ഇത് 0.04 ശതമാനവും അതിനും മുന്‍പത്തെ ആഴ്ച്ച ഇത് 0.09 ശതമാനവും ആയിരുന്നു.

ഇന്നലെ ആകെ1,52,362 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയാണിത്. ഇതില്‍ 621 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,87,621 ആയി ഉയര്‍ന്നു. അതിനിടെ, തൊഴിലവസരങ്ങള്‍ സംരക്ഷിക്കുവാനുള്ള ഋഷി സുനാകിന്റെ നടപടികള്‍ക്ക് കനത്ത തിരിച്ചടിയായി ഏകദേശം 60,000 പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

ലോക്ക്ഡൗണ്‍ ഇല്ലാതെ മരണനിരക്ക് കുറച്ച് സ്വീഡന്‍

കൊറോണ വ്യാപനകാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ലോക്ക്ഡൗണിലേക്ക് പോയപ്പോഴും ലോക്ക്ഡൗണിന് വിസമ്മതിച്ച ഒരു രാജ്യമാണ് സ്വീഡന്‍. സ്വീഡിഷ് സര്‍ക്കാരിന്റെ ഈ നടപടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സ്വീഡനിലെ മരണനിരക്ക് ഒരു ലക്ഷം പേരില്‍ 1.6 എന്ന നിലയിലായിരുന്നു. ഇതേസമയം ബ്രിട്ടനിലേത് ഒരു ലക്ഷം പേരില്‍ 1.4 മരണങ്ങള്‍ എന്നതായിരുന്നു.
എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് കാണിക്കുന്നത് ഒരു ലക്ഷം പേരില്‍ 4.12 എന്ന നിലയില്‍ ഉണ്ടായിരുന്ന സ്വീഡനിലെ മരണനിരക്ക് കഴിഞ്ഞ ജൂണ്‍ 9 ന് ശേഷം ഒരു ലക്ഷം പേരില്‍ 2.51 മരണങ്ങള്‍ എന്നായി കുറഞ്ഞു എന്നാണ്. ഇതേ കാലയളവില്‍ ബ്രിട്ടനിലെ മരണനിരക്ക്, ഒരു ലക്ഷം പേരില്‍ 1.88 മരണങ്ങള്‍ എന്ന നിലയില്‍ മാത്രമേ കുറഞ്ഞിരുന്നുള്ളു. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കനുസരിച്ച് ഒരു ലക്ഷം പേരില്‍ 3.4 മരണങ്ങള്‍ സംഭവിക്കുന്ന മാസിഡോണിയ, 2.1 മരണങ്ങള്‍ സംഭവിക്കുന്ന കോസോവോ എന്നീ രാജ്യങ്ങള്‍ മാത്രമാണ് കോവിഡ് മരണനിരക്കിന്റെ കാര്യത്തില്‍ ബ്രിട്ടനും സ്വീഡനും മുന്നിലുള്ളത്.

ഒരു സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ ബെല്‍ജിയത്തില്‍ കഴിഞ്ഞ ബുധനാഴ്ച്ച മരണനിരക്ക് 0.27 മാത്രമായിരുന്നു. ഇറ്റലിയിലേത് 0.31 ഉം. കോവിഡ് ബാധയുടെ ആരംഭകാലം മുതല്‍ക്കേ സ്വീഡനിലെ പകര്‍ച്ചവ്യാധി വിദഗ്ദന്‍ ആന്‍ഡര്‍ ടെഗ്‌നെല്‍ ലോക്ക്ഡൗണിനെ എതിര്‍ത്തിരുന്നു. അത് ശാസ്ത്രത്തിന് എതിരായ പ്രവര്‍ത്തിയാണെന്നും ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷവും മരണനിരക്ക് ഉയരുന്നത് ലോക്ക്ഡൗണ്‍ ഫലപ്രദമല്ല എന്നതിന്റെ തെളിവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

സ്വീഡനില്‍ ഇതുവരെ 73,858 രോഗികളും 5,482 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും തൊട്ടയല്‍ രാജ്യങ്ങളായ നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നിവയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് വളരെ കൂടുതലാണ്. നോര്‍വേയില്‍ 8,950 രോഗികളും 251 മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍ ഫിന്‍ലാന്‍ഡില്‍ രേഖപ്പെടുത്തിയത് 7,273 രോഗികളും 329 മരണങ്ങളും മാത്രമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category