1 GBP = 97.30 INR                       

BREAKING NEWS

ഫ്രാന്‍സില്‍ നിന്നും ഇടക്കിടെ പറന്നെത്തി കുരുന്നുകള്‍ക്ക് നല്‍കുന്നത് മോഡല്‍ ആക്കാം എന്ന വാഗ്ദാനം; ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗിക പീഢനം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തും; ഇതുവരെ ഇരയാക്കിയത് 300 കുട്ടികളെ; ലോകം കണ്ട ഏറ്റവും കൂരനായ മനുഷ്യമൃഗത്തെ പരമാവധി വേദനിപ്പിച്ച് കൊല്ലാന്‍ ഒരുങ്ങി ഇന്തോനേഷ്യന്‍ പോലീസ്

Britishmalayali
kz´wteJI³

മുന്നൂറോളം കുരുന്നുകളുടെ ജീവിതം നരകതുല്യമാക്കിയ പീഢനമാണ് ഫ്രാങ്കോയിസ് അബെല്ലോ കാമില്ലെ എന്ന 65 കാരനായ ഫ്രഞ്ച് പൗരന്‍ നടത്തിയത്. ഇടയ്ക്കിടെ ഇന്തോനേഷ്യയിലേക്ക് പറന്നെത്തിയാണ് ഈ മനുഷ്യമൃഗം ഈ കൃത്യം നടത്തിയിരുന്നത്. കുരുന്നുകളെ പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയിലെത്തിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. എതിര്‍ത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്യും.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല, അത് ചിത്രീകരിക്കുകയും ചെയ്തിരുന്നു ഇയാള്‍. ഇന്തോനേഷ്യയിലെ ശിശു സംരക്ഷണ നിയമപ്രകാരം ഈ കുറ്റങ്ങള്‍ക്കെല്ലാം കൂടി അയാള്‍ക്ക് വധശിക്ഷയോ അല്ലെങ്കില്‍ മരണം വരെ തടവോ ലഭിക്കാം.

10 നും 17 നും ഇടയില്‍ പ്രായമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോകള്‍ ഇയാളുടെ ലാപ്ടോപ്പില്‍ ഉണ്ടായിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ കൂടെക്കൂടെ ഇന്തോനേഷ്യയില്‍ വരാറുള്ളതെന്നും പോലീസ് പറഞ്ഞു. കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ അവര്‍ക്ക് മോഡല്‍ ആയി തിളങ്ങാനുള്ള അവസരം നല്‍കാം എന്നുപറഞ്ഞാണ് അവരെ വലയിലാക്കുക. പിന്നീട് ഹോട്ടല്‍ മുറിയിലെത്തിക്കും. അയാളുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന കുട്ടികള്‍ക്ക് 2,50,000 മുതല്‍ ഒരു ദശലക്ഷം റുപ്പയ്യ (17 മുതല്‍ 70 ഡോളര്‍) നല്‍കും. തിന് വിസമ്മതിക്കുന്നവര്‍ പലവിധത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടിവരും.

10 ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തലകുനിച്ച് നില്‍ക്കുന്ന കാമില്ലോയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങളായി അയാള്‍ ഇത് തുടരുന്നുണ്ടെന്നും ഇനിയും പല പെണ്‍കുട്ടികളുടെ കഥകള്‍ പുറത്തുവരാനുണ്ടെന്ന് വിശ്വസിക്കുന്നതായും പോലീസ് പറഞ്ഞു. ഗ്ലോബല്‍ ആന്റി-ട്രാഫിക്കുംഗ് നെറ്റ്വര്‍ക്കായ ഇ സി പി എ ടി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ഇന്തോനേഷ്യയില്‍ പ്രതിവര്‍ഷം 70,000 കുട്ടികളാണ് ലൈംഗിക പീഢനത്തിന് വിധേയരാകുന്നത്. 700 മില്ല്യണ്‍ ഡോളര്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലെ മുഖ്യ പ്രതിയായ റസ്സ് മെഡ്ലിന്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന് അവര്‍ക്ക് പണം നല്‍കി എന്ന കുറ്റത്തിന് കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ അറസ്റ്റിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category