1 GBP = 102.10 INR                       

BREAKING NEWS

സ്വര്‍ണ കള്ളക്കടത്ത് വിവരം തലക്കെട്ട് നല്‍കി ബിബിസി; കപ്പയും കറിവേപ്പിലയും ഉണക്കമീനും ബാഗേജില്‍ കൊണ്ടുവന്നിരുന്ന യുകെ മലയാളികള്‍ക്ക് യുകെ എയര്‍ പോര്‍ട്ടുകളില്‍ കനത്ത പരിശോധന നേരിടേണ്ടിവരും; വിവാദം പ്രവാസി മലയാളി സമൂഹത്തിനും പാര; അടുത്തിടെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ 104 കിലോയുടെ സ്വര്‍ണവേട്ട

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊവിഡ് പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാരിന് കയ്യടി നല്‍കാന്‍ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം തയ്യാറായപ്പോള്‍ അതൊരു ആഘോഷമാക്കാന്‍ സര്‍ക്കാരും ഇടതുപക്ഷ പ്രവര്‍ത്തകരും കാട്ടിയ ആവേശം പത്രത്തിന് ബ്രിട്ടനിലേക്കാള്‍ ആരാധകരെ കേരളത്തില്‍ സൃഷ്ടിച്ചത് സമീപകാല ചരിത്രം. കേരളത്തിന്റെ നേട്ടങ്ങളും മികവും കടല്‍ കടന്നു ബ്രിട്ടന്‍ വരെയെത്തി എന്നത് വലിയ അഭിമാനത്തോടെയാണ് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചതും.

എന്നാല്‍ അതേ കേരളത്തെക്കുറിച്ചു രണ്ടു നാള്‍ മുന്നേ മുഴുവന്‍ യുകെക്കാരിലും എത്താന്‍ കെല്‍പും ശേഷിയുമുള്ള ബിബിസി നല്‍കിയ സ്വര്‍ണക്കടത്തിന്റെ വാര്‍ത്ത കേരളം കണ്ടിട്ടുള്ള യുകെ പൗരന്മാര്‍ക്ക് അത്ഭുതം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തു തടയപ്പെട്ടതോടെ ലഭ്യമായ വിമാന സര്‍വീസുകള്‍ ആശ്രയിച്ചു പരമാവധി സ്വര്‍ണം ഒറ്റയടിക്ക് കടത്താന്‍ ഉള്ള തട്ടിപ്പുകാരുടെ ശ്രമമാണ് കേരളത്തില്‍ ഉണ്ടായതെന്ന് ബിബിസി ഹൈലൈറ്റ് ചെയ്യുന്നത്. 

വിഷയം കേരളത്തില്‍ രാഷ്ട്രീയ പോരായി മാറിയത് ബിബിസി പറയുന്നുണ്ടെങ്കിലും സ്വര്‍ണ കള്ളക്കടത്തില്‍ തങ്ങളുടെ എംബസി കരുവാക്കപ്പെടുക ആയിരുന്നു എന്ന മട്ടില്‍ ദുബായ് സര്‍ക്കാര്‍ നടത്തിയ പ്രതികരണമാണ് ബിബിസി എടുത്തുകാട്ടുന്നത്. ഇതോടെ കള്ളക്കടത്തിന്റെ വ്യാപ്തി തന്നെ വിപുലമായി ബോധ്യപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത അവതരിപ്പിക്കാനും ബിബിസിക്കായി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്ത് ഉണ്ടാകുന്ന സ്ഥലം എന്ന നിലയില്‍ ലണ്ടനില്‍ മയക്കുമരുന്നു മാഫിയയും അക്രമി സംഘവും ശക്തമാകുന്നതിനെ കുറിച്ച് അടുത്തകാലത്ത് ബിബിസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് അധീനതയില്‍ ഉള്ള കരീബിയന്‍ പ്രദേശത്തെ കെയ്മാന്‍ ദ്വീപില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റിലേക്ക് ഇക്കഴിഞ്ഞ ജൂലായില്‍ കടത്തിയ 104 കിലോയുടെ സ്വര്‍ണവേട്ട എന്‍സിഎ നടത്തിയതും വ്യക്തമാക്കപ്പെട്ടിരുന്നു. നാലു മില്യണ്‍ പൗണ്ടാണ് ഈ സ്വര്‍ണത്തിന് എന്‍സിഎ വിലയിട്ടത്. 

അതിനിടെ കേരളത്തിലെ സ്വര്‍ണ വേട്ട ബ്രിട്ടനില്‍ വലിയ പ്രാധാന്യമുള്ള വാര്‍ത്തയായി മാറിയത് യുകെയിലെ മലയാളി സമൂഹത്തിനു വരും കാലങ്ങളില്‍ തിരിച്ചടിയായി മാറും. സ്വര്‍ണം ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് മൂന്നാമതൊരു രാജ്യം വഴി കടത്തുക എന്നത് കൊള്ളസംഘത്തിന്റെ രീതി കൂടിയായതോടെ കേരളത്തില്‍ അവധിക്കു പോയി മടങ്ങി എത്തുന്നവരുടെ ബാഗേജുകള്‍ കൂടുതല്‍ നിരീക്ഷണത്തില്‍ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന് ഹോം ഓഫീസ് ജീവനക്കാരിയായ ക്രോയ്‌ഡോണിലെ മലയാളി വനിതാ വെളിപ്പെടുത്തുന്നു.

കൊവിഡ് സമയത്തെ വിമാനങ്ങളില്‍ സ്വര്‍ണം കടത്താന്‍ ഉള്ള സാധ്യത മുന്‍പ് തന്നെ യുകെ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ കൈകളില്‍ എത്തിയിരുന്നു എന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ഇതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ നടന്ന സ്വര്‍ണവേട്ടയുടെ വിവരം യുകെ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. നയതന്ത്ര വിഭാഗം ഓഫിസിനെ കരുവാക്കിയതിലൂടെ ഇത്തരത്തില്‍ സ്വര്‍ണം യുകെ എയര്‍പോര്‍ട്ടില്‍ എത്താന്‍ ഇടയുണ്ട് എന്നതാണ് മുന്‍കരുതല്‍ എടുക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്. 

കേരളത്തില്‍ നിന്നെത്തുന്നവരുടെ ബാഗേജ് പ്രത്യേക പരിശോധനക്ക് വിധേയമാക്കിയാല്‍ ഏറ്റവും പ്രയാസപ്പെടുക വീട്ടില്‍ പോയി മടങ്ങുന്ന മലയാളികള്‍ തന്നെ ആയിരിക്കും. ബ്രിട്ടന്‍ നിരോധന പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഉണക്കമീനും കാട്ടിറച്ചിയും കറിവേപ്പിലയും അച്ചാറും അടക്കമുള്ള സാധനങ്ങളുമായാണ് മിക്ക മലയാളി കുടുംബവും യുകെയില്‍ വിമാനമിറങ്ങുക. പലപ്പോഴും കുടുംബ സമേതം യാത്ര ചെയ്യുന്നവരുടെ ബാഗേജുകള്‍ കാര്യമായ പരിശോധന കൂടാതെയാണ് പുറത്തേക്കു കടത്തി വിടുന്നതും. തിരുവന്തപുരത്തു പിടികൂടിയത് യാത്ര അവസാനിക്കുന്ന ഘട്ടത്തിലെ പാക്കേജില്‍ ആയതുകൊണ്ടാണ് ഇക്കാര്യത്തിന് കൂടുതല്‍ പരിഗണന കൈവരുന്നത്.

സാധാരണ യാത്രയുടെ തുടക്ക ഘട്ടത്തില്‍ ശക്തമായ പരിശോധന നടക്കുന്നതിനാല്‍ മിക്കവാറും വലിയ കള്ളക്കടത്തുകള്‍ ഡിപ്പാര്‍ച്ചര്‍ സോണില്‍ തന്നെ പിടികൂടുകയും പതിവായി. അവിടെ കണ്ണ് വെട്ടിച്ചു എത്തുന്ന കള്ളക്കടത്തു സാധനങ്ങളാണ് ലക്ഷ്യകേന്ദ്രത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പുള്ള വിമാനത്താവളത്തില്‍ പിടി വീഴുന്നത്. ഇപ്പോള്‍ കേരളത്തിലെ സ്വര്‍ണ വേട്ട ബ്രിട്ടന്‍ അടക്കം എല്ലാ പ്രധാന രാജ്യങ്ങളുടെയും കണ്ണില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പ്രവാസി മലയാളികള്‍ ഒന്നടങ്കം നോട്ടപ്പുള്ളികള്‍ ആകാനുള്ള സാധ്യതയും ഏറുകയാണ്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നായതുകൊണ്ടു തന്നെ ആ നാടിനെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ താല്‍പര്യത്തോടെ കാണുന്ന കുറേയാളുകള്‍ക്കിടയില്‍ എങ്കിലും കേരളത്തിന് കള്ളക്കടത്തുകാരുടെ നാട് എന്ന ഇമേജ് സൃഷ്ടിക്കാന്‍ പരോക്ഷകരമാകും എന്ന് ഉറപ്പാണ്. യാത്രകളും മറ്റും പ്ലാന്‍ ചെയ്യുമ്പോള്‍ സുരക്ഷിതത്വത്തിനു ബ്രിട്ടീഷുകാര്‍ നല്‍കുന്ന സ്ഥാനം ഏറെ വലുതാണ്. സ്വര്‍ണക്കള്ളക്കടത്തും മാഫിയ പ്രവര്‍ത്തനവും ഒക്കെ ശക്തമായ ദക്ഷിണാഫ്രിക്ക പോലെയുള്ള രാജ്യങ്ങള്‍ ഒഴിവാക്കി ബ്രിട്ടീഷുകാര്‍ കേരളത്തില്‍ എത്താന്‍ പ്രധാന കാരണവും സുരക്ഷിതമായ നാട് എന്ന ട്രാക് റെക്കോര്‍ഡ് ഉള്ളതുകൊണ്ടാണ്.

ഈ ട്രാക് റെക്കോര്‍ഡില്‍ കരിനിഴല്‍ വീഴ്താന്‍ കെല്‍പ്പുള്ളതാണ് ബിബിസി നല്‍കിയിരിക്കുന്ന സ്വര്‍ണക്കള്ളക്കടത്തു വാര്‍ത്ത. ഗള്‍ഫില്‍ വിപുലമായ വാര്‍ത്ത സാന്നിധ്യമായ ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ റിപ്പോര്‍ട്ടിങ് അടിസ്ഥാനമാക്കിയാണ് ബിബിസി വാര്‍ത്ത നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കേരള മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയതും മുതിര്‍ന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതും ഒക്കെ പരാമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് നല്‍കിയ വിവരങ്ങളും ബിബിസി എടുത്തുകാട്ടുന്നുണ്ട്. 

എല്ലാ വര്‍ഷവും കേരളം ലണ്ടനില്‍ നടക്കുന്ന ടൂറിസം ട്രാവല്‍ മാര്‍ട്ടില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ചു പങ്കെടുക്കാന്‍ ഉണ്ടെങ്കിലും കേരളത്തെക്കുറിച്ചു ബ്രിട്ടീഷ് മാധ്യമങ്ങള്‍ നല്‍കുന്ന തികച്ചും പോസിറ്റീവ് വാര്‍ത്തകളാണ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. രണ്ടു വര്‍ഷം മുന്‍പ് ശബരിമല വിഷയവുമായി ഉണ്ടായ കലാപവും മാസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പൗരത്വ ബില്ലിനെ തുടര്‍ന്നുള്ള കലാപത്തിലും ഇന്ത്യയിലേക്കു ബ്രിട്ടന്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതടക്കം ഉള്ള കാര്യങ്ങള്‍ പൊതുവില്‍ ബ്രിട്ടീഷുകാരുടെ മനസ്സില്‍ ഇന്ത്യയെന്ന സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാട് എന്ന ഓര്‍മ്മപ്പെടുത്തല്‍ തുടച്ചു നീക്കാന്‍ മാത്രം കരുത്തുള്ളതായിരുന്നു. ഇതോടൊപ്പം കള്ളക്കടത്തു പോലെയുള്ള വാര്‍ത്തകള്‍ കൂടി വരുമ്പോള്‍ നഷ്ടമായ ഇമേജ് തിരികെ പിടിക്കാന്‍ കേരളം ന്യായമായും വിയര്‍പ്പൊഴുക്കേണ്ടി വരും എന്നാണ് വ്യക്തമാകുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category