1 GBP = 97.50 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ഗുഗെദറില്‍ നാളെ ബിര്‍ക്കിന്‍ഹെഡില്‍ നിന്നും നാല് സഹോദരങ്ങള്‍; ക്ലെറിന്‍, റോസിന്‍, ആന്‍സിന്‍ എന്നിവര്‍ക്കൊപ്പം ഫസ്റ്റ് കസിന്‍ ജ്യോതിഷും

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലൈവ് ടാലന്റ് ഷോ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ഗുഗെദറില്‍ നാളെ ജൂലായ് 11നു ശനിയാഴ്ച അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് കീ ബോര്‍ഡില്‍ മധുര സംഗീതം പൊഴിക്കുന്ന ക്‌ളെറിനും റോസിനും, മൌത്ത് ഓര്‍ഗനില്‍ മാന്ത്രികത തീര്‍ക്കുന്ന ആന്‍സിനും ഫ്‌ളൂട്ട്, ഗിറ്റാര്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ മാസ്മരികത തീര്‍ക്കുന്ന ജ്യോതിഷുമാണ്.

കീ ബോര്‍ഡില്‍ മധുര സംഗീതം പൊഴിക്കുന്ന ക്‌ളെറിനും റോസിനും അനുഗ്രഹീത ശബ്ദത്തിന് കൂടി ഉടമകളാണ്. ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ഇവര്‍ ബൈബിള്‍ കലോത്സവത്തില്‍ സോളോ സോങ്, ഗ്രൂപ്പ് സോങ് ഇനങ്ങളില്‍ വിജയികളായിരുന്നു. നൃത്തം, മോണോ ആക്ട്, ചിത്രരചന, പെയിന്റിംഗ് തുടങ്ങി നിരവധി കലകളില്‍ ഒരേ പോലെ പ്രാവീണ്യം പുലര്‍ത്തുന്ന ക്‌ളെറിനും റോസിനും ബിര്‍ക്കിന്‍ഹെഡ് ചര്‍ച്ച് കൊയറിലെ അംഗങ്ങളാണ്. ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ ഈ സഹോദരിമാര്‍ സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ പരിശീലിക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്യുന്നു. ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഡാന്‍സ് ടീം അംഗങ്ങളായ ഈ സഹോദരിമാര്‍ സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളാണ്.

മൗത്ത് ഓര്‍ഗന്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിലൂടെ പാട്ടിന്റെ തേന്‍മഴ പെയ്യിക്കുന്ന ആന്‍സിന്‍ ചേച്ചിമാരെ പോലെ തന്നെ ഒരു സകല കലാ വല്ലഭയാണ്. സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ് എന്നിങ്ങനെ നിരവധി കലകളില്‍ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചമിടുക്കി. ബിര്‍ക്കിന്‍ഹെഡ് സെന്റ്. വെര്‍ബര്‍ഗ്‌സ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഇയര്‍ 6 വിദ്യാര്‍ത്ഥിനിയായ ഈ കലാകാരി ബൈബിള്‍ കലോത്സവത്തിന് സോളോ സോങ്, ബൈബിള്‍ റീഡിങ്ങ്, മലയാളം പ്രസംഗം എന്നീ ഇനങ്ങളില്‍ വിജയിയായിരുന്നു. തന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നിരവധി വേദികളില്‍ മികവ് തെളിയിച്ചിട്ടുള്ള ആന്‍സിന്‍ തന്റെ നൃത്ത പാടവത്തിലൂടെ സ്‌കൂള്‍ ടാലന്റ് ഷോകളിലും വിജയിയായിട്ടുണ്ട്.

യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ജ്യോതിഷ് ഫ്‌ളൂട്ട്, ഗിറ്റാര്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം നേടിയ അനുഗ്രഹീത കലാകാരനാണ്. നിരവധി വേദികളില്‍ തന്റെ പ്രതിഭ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ കലാകാരന്‍ ക്‌ളെറിന്‍, റോസിന്‍, ആന്‍സിന്‍ സഹോദരിമാരുടെ പിതാവ് ജോസഫിന്റെ സഹോദര പുത്രനാണ്. 

കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category