1 GBP = 97.50 INR                       

BREAKING NEWS

ജൂലായ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ ഓണ്‍ലൈനില്‍; കുട്ടികള്‍ക്കു പ്രത്യേക ശുശ്രൂഷയും നടക്കും

Britishmalayali
ബാബു ജോസഫ്

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും. സെഹിയോന്‍ യുകെയുടെ ആത്മീയനേതൃത്വം ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക.

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, അമേരിക്കയിലെ സെഹിയോന്‍ ശുശ്രൂഷകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍. ഒരു മണി മുതല്‍ മൂന്നു വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷയ്ക്ക് സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും. മൂന്നു മുതല്‍ വൈകിട്ട് ആറു വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടു  രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ +44 7506 810177, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category