1 GBP = 97.50 INR                       

BREAKING NEWS

മലയാള സിനിമയിലെ അനശ്വര കഥാപാത്രങ്ങളായി യുകെ മലയാളികളും അഭിനയിച്ചു തകര്‍ത്തു; 'ഇംഗ്ലണ്ടിലെ അച്ചായന്മാ'രുടെ ടിക് ടോക്ക് മല്‍സര വിജയികള്‍ ഇവര്‍

Britishmalayali
മാത്യു മാഞ്ചസ്റ്റര്‍

യുകെയിലെ പ്രമുഖ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ 'ഇംഗ്ലണ്ടിലെ അച്ചായന്മാര്‍' നടത്തിയ ടിക് ടോക്ക് മല്‍സരം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. മലയാള സിനിമയിലെ നടീനടന്മാര്‍ അന്വശരമാക്കിയ പലപല വേഷങ്ങളില്‍ പാടിയും അഭിനയിച്ചും മല്‍സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ച് മാത്യൂ ജോസ് കാന്റര്‍ബെറി ഒന്നാം സമ്മാനമായ 150 പൗണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനമായ 75 പൗണ്ട്  അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച തോമസ് മാത്യൂ ഗ്രേറ്റ് യാര്‍മൗത്തും, ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം നല്‍കിയ കോട്ടയം കാക്കത്തുമലയിലെ ആനി വാവച്ചി ചിന്നൂസും പങ്കിട്ടു. തേന്‍മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയെ അവതരിപ്പിച്ച കിങ്ങണി റെയ്‌നോ ബെല്‍ഫാസ്റ്റ് എന്ന കൊച്ചുമിടുക്കി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹയായി.

ഇവിടെയുള്ള കലാകാരമാരെ വളര്‍ത്താന്‍ ഇത്തരത്തിലുള്ള മല്‍സരങ്ങള്‍ ഇനിയും ഗ്രൂപ്പില്‍ സംഘടിപ്പിക്കുമെന്ന് കലയെയും കലാകാരമാരെയും ഒരുപാട് സ്‌നേഹിക്കുന്ന അഡ്മിന്‍ റോയി ജോസഫ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category