1 GBP = 97.50 INR                       

BREAKING NEWS

വയസ്സ് 26 ആയെങ്കിലും തൂക്കം അഞ്ചരക്കിലോ മാത്രം! ഇന്ത്യാക്കാരി ജ്യോതി ലോകത്തിന്റെ സൂപ്പര്‍സ്റ്റാര്‍; ഹോളിവുഡില്‍ ചുവടുറപ്പിച്ച ജ്യോതി അന്താരാഷ്ട്ര ചാനലുകളുടെ സൂപ്പര്‍ ഹീറോ

Britishmalayali
kz´wteJI³

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കുഞ്ഞുണ്ണിക്കവിതയുടെ മനുഷ്യസാക്ഷ്യം. ലോകത്തിലെ ഏറ്റവും ചെറിയ വനിതയാണ് 26 കാരിയായ ജ്യോതി ആംഗേ. വയസ്സ് 26 ആയെങ്കിലും 2 അടി ഉയരവും അഞ്ചരക്കിലോ ഭാരവും മാത്രം. എന്നാല്‍ ആ കുഞ്ഞ് ശരീരത്തിലൊതുങ്ങുന്നതല്ല തികച്ചും ഊര്‍ജ്ജസ്വലമായ ആ വ്യക്തിത്വം. അടുപ്പമുള്ളവര്‍ ഒരു ദേവിയായി ആരാധിക്കുന്ന ജ്യോതിക്ക് പക്ഷെ താന്‍ ദൈവമാണെന്ന വിശ്വാസമില്ല. അവള്‍ക്ക് ഒരു നടിയാകണമെന്നാണ് ആഗ്രഹം എന്ന് ജ്യോതിയുടെ അമ്മയും പറയുന്നു.

അമേരിക്കന്‍ ഹൊറര്‍ സ്റ്റോറീസ് എന്ന സീരിയലിലൂടെ ഇതിനോടകം തന്നെ പ്രശസ്തയായജ്യോതി ഇന്ന് മുതല്‍ ഇ ടി യില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുന്ന ''എക്സ്ട്രാഓര്‍ഡിനറി പീപ്പിള്‍'' എന്ന മിനി സീരീസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ജ്യോതി ആംഗേ അവരുടെ അഭിനയരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനായി അമേരിക്കയില്‍ എത്തുന്നതും അമേരിക്കന്‍ സംസ്‌കാരത്തിന്റെ നെറികേടുകള്‍ അനുഭവിക്കുന്നതുമെല്ലാമാണ് ഇതിവൃത്തം.

ബൗളിംഗ് അലി, ഷോപ്പിംഗ് മാളുകള്‍ പിസ പാര്‍ലറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലൂടെ അവര്‍ നീങ്ങുമ്പോള്‍ കാമറ അവരെ പിന്തുടരുകയാണ്. കുട്ടിക്കാലത്ത് ഒരു അപകടത്തില്‍ ഒടിഞ്ഞ കാലുമായാണ് ഈ യാത്ര. ചിലപ്പോഴൊക്കെ ഈ ലോകം എനിക്കുള്ളതല്ലെന്ന് തോന്നാറുണ്ടെന്ന് ജ്യോതി പറയുന്നു. താന്‍ തീരെ ചെറിയതായതിനാല്‍ ആളുകള്‍ക്ക് തന്നെ കാണാന്‍ പലപ്പോഴും കഴിയാറില്ലെന്നും അതിനാല്‍ തന്നെ ചവിട്ടിമെതിക്കപ്പെടും എന്ന ഭയത്താല്‍ ഒറ്റക്ക് പുറത്തിറങ്ങാന്‍ തയ്യാറാകാറില്ലെന്നും അവര്‍ പറയുന്നു.

റെസ്റ്റിംഗ് റൂം ഉപയോഗിക്കുക, വാതില്‍ തുറക്കുക. ടാപ്പുകള്‍ തുറക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ വീട്ടുകാരുടെ സഹായം ആവശ്യമായി വരുന്നു. മാതാപിതാക്കളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളാണ് ജ്യോതി ആംഗേ. ബാക്കിയുള്ളവരെല്ലാം സാധാരണ ഉയരമുള്ളവരാണ്.

ഗര്‍ഭകാലത്തു തന്നെ തനിക്ക് അസാധാരണമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് ജ്യോതിയുടെ മാതാവ് രഞ്ജന പറയുന്നു. സാധാരണ ഗര്‍ഭസ്ഥ ശിശുക്കള്‍ ഉണ്ടാക്കുന്നതുപോലുള്ള ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നില്ല. പരിശോധനക്കായി പോയപ്പോള്‍ സോണോഗ്രാമില്‍ പോലും ജ്യോതി ദൃശ്യമായിരുന്നില്ലെന്നും അമ്മ പറയുന്നു. ജനന സമയത്ത് ഒന്നര കിലോയില്‍ താഴെ മാത്രം തൂക്കമുണ്ടായിരുന്ന ജ്യോതി രക്ഷപ്പെടുവാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

ഡോക്ടര്‍മാര്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ആയുസ്സ് പ്രവചിച്ച ജ്യോതി നീണ്ട 26 വര്‍ഷക്കാലം ജീവിക്കുക മാത്രമല്ല, ഒരു സാധാരണ മനുഷ്യന് നേടാവുന്നതിലധികം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഇവരെ കുറിച്ച് തയ്യാറാക്കിയ ടി എല്‍ സി ഡോക്യൂമെന്ററിയുടെ സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രിമോര്‍ഡിയല്‍ ഡ്വാര്‍ഫിസം എന്ന അവസ്ഥയാണ് ജ്യോതിക്ക് എന്ന് തെളിഞ്ഞത്. അമേരിക്കയില്‍ 100 ല്‍ താഴെ ആളുകളെ മാത്രം ബാധിക്കുന്ന ഈ ജനിതക വൈകല്യം ഭ്രൂണത്തിന്റെ ജെസ്റ്റേഷണല്‍ ഘട്ടത്തിന്റെ ആദ്യ നാളുകളിലാണ് ആരംഭിക്കുക. വളരെ ഉച്ചത്തിലുള്ള ശബ്ദവും, ആനുപാതികമായ ശരീരവുമാണ് പ്രിമോര്‍ഡിയ ഡ്വാര്‍ഫ് അവസ്ഥയിലുള്ളവരുടെ ലക്ഷണങ്ങള്‍.

എന്നാല്‍ ഉയരത്തിലെ കുറവ് തന്റെ വ്യക്തിപ്രാഭാവം കൊണ്ട് പരിഹരിക്കുകയാണ് ജ്യോതി ആംഗെ. 8 വയസ്സുള്ളപ്പോള്‍ ഒരു മ്യുസിക് വീഡിയോയില്‍ അഭിനയിച്ചുകൊണ്ടാണ് ജ്യോതി അഭിനയരംഗത്തെക്ക് കടന്നുവന്നത്. അവരുടെ കഥ പ്രചരിക്കുവാന്‍ തുടങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സന്ദര്‍ശകരെത്താന്‍ തുടങ്ങി. ചിലരൊക്കെ അവര്‍ ഒരു ദൈവമാണെന്ന് വിശ്വസിക്കുന്നു.

അതിനിടയിലാണ് സംവിധായകരായ റിയാന്‍ മര്‍ഫിയുടേയും ബ്രാഡ് ഫാല്ചുക്കിന്റെയും ശ്രദ്ധയില്‍ ജ്യോതി പെടുന്നത്. തങ്ങളുടെ അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി എന്ന ടെലിവിഷന്‍ പരിപാടിക്കായി അവര്‍ ജ്യോതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ സീസണ്‍ നാലില്‍ ജ്യോതി അഭിനയിച്ചത് ജെസ്സിക്ക ലാംഗിനൊപ്പമായിരുന്നു. അതോടെയാണ് ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദമുള്ള ഈ 26 കാരി ലോക ശ്രദ്ധ ആകര്‍ഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category