1 GBP =99.30INR                       

BREAKING NEWS

കൊറോണ കവര്‍ന്ന ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു ഹ്രസ്വചിത്രം; ഗ്ലാസ്ഗോയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടി യൂ ട്യൂബില്‍ വമ്പന്‍ ഹിറ്റ്

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രണയകഥയുമായി ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂണിവേഴ്സിറ്റിയിലെ (ജിസിയു) ഒരു കൂട്ടം മലയാളി വിദ്യാര്‍ത്ഥികള്‍. 'ലോസ്റ്റ്'' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കൊണ്ട് പതിനായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളും ഈ കുട്ടികളെ തേടിയെത്തുന്നു.

ഒരു പ്രണയ കഥയും അസാധാരണമായ ഒരു കാലഘട്ടത്തിലുടനീളമുള്ള അവരുടെ പ്രണയ യാത്രയുമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി വിദ്യാര്‍ത്ഥി ശ്രീജിത്ത് സുരേഷാണ് ''ലോസ്റ്റിന്'' പിന്നിലുള്ള ടീം; ഫുഡ് ബയോസയന്‍സ് വിദ്യാര്‍ത്ഥി സൗമ്യലേഖ അനന്ത, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി ജിത്തു റെജി പുത്തൂക്കാദന്‍, മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥി ഡെന്നി രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് അസോസിയേഷന്‍ സൊസൈറ്റികളിലൂടെയാണ് ഈ വിദ്യാര്‍ത്ഥികളുടെ സംഘം കണ്ടുമുട്ടിയത്. തുടര്‍ന്ന് സിനിമയോടും കലയോടുമുള്ള ആഗ്രഹവും പരസ്പരം കണ്ടെത്തുകയും ലോക്ക്ഡൗണ്‍ കാലത്തെ ഹ്രസ്വചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിക്കുകയും ആയിരുന്നു.

ലോകത്തെ മുഴുവന്‍ നടുക്കികൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധിക്കിടെയുണ്ടായ ഞങ്ങളുടെ സൗഹൃദത്തിന്റെ ഓര്‍മയ്ക്കായി നടത്തിയ ഒരു പരീക്ഷണാത്മക പദ്ധതിയാണ് ഇതെന്ന് ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ ശ്രീജിത്ത് സുരേഷ് പറഞ്ഞു. ഈ മഹാമാരിയില്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ വീഡിയോ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്.
ഞങ്ങളുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന കഴിവുകളുടെയും സര്‍ഗ്ഗാത്മകതയുടെയും ഒരു സ്വയം തിരിച്ചറിവാണ് ഈ വീഡിയോ. മാത്രമല്ല ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത് ചെയ്യുന്നതില്‍ നിന്നും ഒന്നിനും ഞങ്ങളെ തടയാന്‍ കഴിയില്ല എന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു. ഹ്രസ്വചിത്രം നിര്‍മ്മിക്കുമ്പോള്‍ ഗ്ലാസ്‌ഗോ നഗരത്തിന്റെ ഭംഗി കൂടി ആ ചിത്രത്തില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. 

ഒരു തരത്തില്‍ പറഞ്ഞാല്‍ കൊവിഡിന്റെ വ്യാപനം ഞങ്ങള്‍ക്ക് മുന്നോട്ടു ചുവടുവയ്ക്കാനുള്ള ഒരു വലിയ പ്രേരണയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായ സ്വയം ഒറ്റപ്പെടല്‍ നിരാശ നല്‍കിയെങ്കിലും ഒപ്പം ആവേശകരമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു ആവേശം ഈ പദ്ധതി ആരംഭിക്കുന്നതിന് പ്രേരിപ്പിച്ചുവെന്ന് ശ്രീജിത്ത് സുരേഷ് പറഞ്ഞു. 

ഞങ്ങളുടെ ഹ്രസ്വചിത്രം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് യൂ ട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും പൊതുജനങ്ങളില്‍ നിന്ന് ധാരാളം നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പ്രൊജക്ടില്‍ പങ്കാളികളായ ആരും തന്നെ മുമ്പ് ഈ മേഖലയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലായെന്നതാണ് പ്രേക്ഷകരെ ഏറെ അല്‍ഭുതപ്പെടുത്തുന്നതെന്ന് ശ്രീജിത്ത് വിശദീകരിച്ചു.

ഇതു ഞങ്ങളുടെ ഒരു പരീക്ഷണ പ്രൊജക്ടായിരുന്നു. പ്രേക്ഷകര്‍ എങ്ങനെ ഇതിനെ ഉള്‍ക്കൊള്ളുമെന്ന യാതൊരു ഉറപ്പും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇതിന്റെ റിലീസിംഗില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതയായിരുന്നുവെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും വീഡിയോയുടെ സാങ്കേതികവും വൈകാരികവുമായ ഘടകങ്ങളെക്കുറിച്ച് കാഴ്ചക്കാര്‍ ക്രിയാത്മകമായി അഭിപ്രായം രേഖപ്പെടുത്തുകയും ഇതിന്റെ തുടര്‍ച്ചയായി വീണ്ടും ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ അഭ്യര്‍ത്ഥനകളും ലഭിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category