1 GBP = 97.50 INR                       

BREAKING NEWS

മഹേശന്റെ ആത്മഹത്യ കയ്യൊഴിഞ്ഞ് ക്രൈം ബ്രാഞ്ച്; തച്ചങ്കരി കേസ് ഏറ്റെടുക്കാത്തത് മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ പേര് പറഞ്ഞതിനാല്‍ ധാര്‍മ്മികമല്ലെന്ന് പറഞ്ഞ്; കേസ് തേഞ്ഞ് മാഞ്ഞ് പോവുമെന്ന് ആശങ്കപ്പെട്ട് മഹേശന്റെ കുടുംബവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യാ കേസ് ക്രൈംബ്രാഞ്ച് ഏറ്റൈടുക്കില്ല. കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ക്രൈം ബ്രാഞ്ച് ഡിജിപിയെ അറിയിച്ചു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചതിനാല്‍ കേസ് ഏറ്റെടുക്കുന്നത് ധാര്‍മ്മികമല്ലെന്ന് പറഞ്ഞാണ് ക്രൈംബ്രാഞ്ച് കേസ് ഒഴിഞ്ഞത്. ഇതോടെ മഹേശന്റെ ആത്മഹത്യാ കേസ് തേഞ്ഞു മാഞ്ഞു പോകുമോ എന്ന സംശയത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.

മഹേശന്റെ ആത്മഹത്യാ കേസ് വെള്ളാപ്പള്ളി നടേശനില്‍ എത്തിനിന്നതോടെയാണ് ലോക്കല്‍ പൊലീസ് കേസ് അന്വേഷണം നിര്‍ത്തിയത്. ലോക്കല്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ശക്തമായതോടെ അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന് മാരാരിക്കുളും പൊലീസ് ഡിജിപിക്ക് കത്ത് നല്‍കി. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും ഹേശന്റേതായി പുറത്തുവന്ന കത്തുകളില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും എഡിജിപി തച്ചങ്കരി ഡിജിപിക്ക് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു.

ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് മാരാരിക്കുളം പൊലീസ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സഹായി കെ എല്‍ അശോകനെയും ചോദ്യം ചെയ്ത ശേഷം കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവില്‍ നല്‍കിയത്. അന്വേഷണം അവസാനഘട്ടത്തിലെന്ന് ആവര്‍ത്തിച്ച പൊലീസിന് പക്ഷെ സമ്മര്‍ദ്ദം മൂലം മുന്നോട്ട് പോകാനായില്ല. ഇതോടെയാണ് അന്വേഷണം നിര്‍ത്തിവെച്ചതും കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതും.

എന്നാല്‍ ക്രൈംബ്രാഞ്ചും കയ്യൊഴിഞ്ഞതോടെ മഹശന്റഎ ആത്മഹത്യാ കേസ് തേഞ്ഞുമാഞ്ഞ് പോകാനുള്ള സാധ്യതയാണ് ഉള്ളത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം മഹേശന്റെ കുടുംബവും ശക്തമാക്കി. ഇതോടെയാണ് പ്രത്യേക സംഘത്തെിനോ ക്രൈംബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയത്. ഇതിനിടെ മൊഴിയെടുക്കാനെത്തിയ ലോക്കല്‍ പൊലീസ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയര്‍ന്നു. പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാനുള്ള ശ്രമത്തിലാണ് മഹേശന്റെ കുടുംബം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.

 


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category