1 GBP = 97.50 INR                       

BREAKING NEWS

സ്വപ്ന കയ്യും കാലും വെട്ടുമെന്ന് പേടിച്ച് നാട്ടില്‍ വരാത്ത സഹോദരന്‍; അച്ഛന്‍ മരിച്ചിട്ടും കുടുംബ സ്വത്തില്‍ അവകാശ വാദം ഉന്നയിക്കാന്‍ പോലും സഹോദരന്മാര്‍ക്ക് ഭയം; സ്വപ്ന തന്റെ ഭര്‍ത്താവിനെ അടിച്ചു മാറ്റിയെന്ന് ശരത്തിന്റെ ഭാര്യ; മാഡമെന്ന് വിളിക്കാത്തതിന് പഴി കേട്ടുവെന്ന് സന്ദീപിന്റെ ഭാര്യ; സകലരാലും ബഹുമാനിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന സ്വപ്നയുടെ കഥ

Britishmalayali
kz´wteJI³

കൊച്ചി: മാധ്യമങ്ങളെ പഴിക്കുന്ന സ്വപ്നാ സുരേഷിന്റെ നയതന്ത്ര കരച്ചിലാണ് ഇന്നലെ ചാനലുകളില്‍ ഓഡിയോ ആയി എത്തിയത്. സര്‍ക്കാരിന് ഒരു കുലുക്കവും ഉണ്ടാകില്ലെന്ന് പറയുന്ന സ്വപ്ന. ആത്മഹത്യയുടെ വക്കിലെന്ന് വിലപിക്കുന്ന അമ്മ. ചാനലുകള്‍ക്ക് നല്‍കിയ ഓഡിയോയിലൂടെ സ്വപ്ന ശ്രമിച്ചത് കണ്ണീര്‍ ബിംബമാകാനാണ്. എന്നാല്‍ സ്വന്തം സഹോദരന്‍ പോലും വരച്ചു കാട്ടുന്നത് മറ്റൊരു സ്വപ്നയെയാണ്. ആദരവോടെ ഏവരും സ്വീകരിച്ച് ആനയിക്കുന്നത് സ്വപ്നം കണ്ടയാളാണ് സ്വപ്ന. അത് സ്വപ്നയുടെ ജീവിതാഭിലാഷമായിരുന്നു. സകലരും ആദരവോടും ഭയഭക്തിയോടും പെരുമാറുന്നുവെന്ന് ഉറപ്പിക്കാന്‍ എന്തും ചെയ്യും. എതിരാളികളെ തീര്‍ക്കും.. ഇതിന് തെളിവ് സഹോദരന്റെ വിശദീകരണമാണ്.

സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് പറയുന്നു. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. 'ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാന്‍ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി'-ഇതാണ് സ്വന്തം സഹോദരന് സ്വപ്നയെ കുറിച്ച് പറയാനുള്ളത്.

'എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടില്‍ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കള്‍ ഉപദേശിച്ചതോടെ ഉടന്‍ യുഎസിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്നീടു നാട്ടില്‍ എത്തിയിട്ടില്ല. എന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോണ്‍സുലേറ്റില്‍ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ല' ബ്രൈറ്റ് പറഞ്ഞു. അത്രയും ഭീതിയാണ് കുടുംബത്തില്‍ പോലും സ്വപ്ന പടര്‍ത്തിയത്. തന്റെ സ്വാധീന കരുത്തില്‍ സഹോദരങ്ങളെ പോലും നിശബ്ദരാക്കി. സരിതിന്റെ ഭാര്യയുടെ വെളിപ്പെടുത്തലും ക്രൂരതകള്‍ക്ക് തെളിവാണ്.

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് സ്വര്‍ണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ പറയുന്നു. 2 വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളര്‍ത്താനായി മാത്രമാണു താന്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. സരിത്തിനെ വഴി തെറ്റിച്ചത് സ്വപ്നയാണെന്ന് അവര്‍ പറയുന്നു. സ്വപ്നയെ 'മാഡം' എന്നു വിളിക്കണമെന്നു ബിസിനസ് പാര്‍ട്നര്‍ സന്ദീപ് നിര്‍ദ്ദേശിച്ചതായി ഭാര്യ സൗമ്യയുടെ മൊഴി. സൗമ്യയെ കേസില്‍ സാക്ഷിയാക്കാനാണു നീക്കം. സന്ദീപിനും സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ പറഞ്ഞു. അതായത് സ്വന്തം വ്യക്തിത്വത്തെ ഏവരും അംഗീകരിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ സ്വപ്ന കാട്ടിയ താല്‍പ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അബുദാബിയില്‍ സ്വാധീനം ഏറെയുള്ള വ്യക്തിയായിരുന്നു സ്വപ്നയുടെ അച്ഛന്‍ സുരേഷ്. അബുദാബി രാജ കുടുംബത്തില്‍ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ് സുരേഷിന്റെ വളര്‍ച്ച തുടങ്ങുന്നത്. അബുദാബിയില്‍ ജോലി തേടി ചെന്ന സുരേഷിന് തുടക്കം മികച്ചതായിരുന്നില്ല. ഒരു ദിവസം റോഡിലൂടെ കടന്നു പോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു കാര്‍ വന്നു നിന്നു. കാര്‍ പഞ്ചറായിരുന്നതിനെ തുടര്‍ന്നായിരുന്ന സഡണ്‍ ബ്രേക്കിട്ട് വണ്ടി നിന്നത്. ആ കാറിലുണ്ടായിരുന്നത് രാജകുടുംബത്തിലെ പ്രമുഖനായിരുന്നു. ഒറ്റയ്ക്ക് കാറിലെത്തിയ അറബിയെ സുരേഷ് സഹായിച്ചു. പഞ്ചറൊട്ടിച്ച് കാറുമായി അറബി മടങ്ങുമ്പോള്‍ സുരേഷനും ആ വാഹനത്തില്‍ ഇടം കിട്ടി. അതോടെ തിരുവനന്തപുരം മായാരമുട്ടം സുരേഷിന്റെ ജീവിതം മാറി മറിഞ്ഞു. അതി സമ്പന്നതയിലേക്ക് സുരേഷ് നീങ്ങി.

കാറുകളോട് ഏറെ പ്രണയം സൂക്ഷിച്ചിരുന്ന റെയിന്‍ബോ ഷെയ്ക് എന്ന് അറിയപ്പെട്ട രാജകുടുംബാഗമാണ് കാറില്‍ വന്നത്. ലോകത്ത് ഏറ്റവും അധികം ആഡംബ കാറുകളുള്ള ആളുകളുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയായിരുന്നു റെയിന്‍ബോ ഷെയ്ക്. വഴിയരില്‍ പെട്ട തന്നെ സഹായിച്ച മലയാളിയെ കാറുകളുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. അങ്ങനെ സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്സണല്‍ സെക്രട്ടറിമാരില്‍ ഒരാളായി ഇദ്ദേഹം മാറി. കാറുകളുടെ പരിചരണമായിരുന്നു പ്രധാന മേല്‍നോട്ട ചുമതല. ഇതിനിടെയാണ് കേരളത്തിലും പ്രധാനികള്‍ക്ക് സുരേഷ് പ്രിയങ്കരനാകുന്നത്. അങ്ങനെ അച്ഛനുണ്ടായിരുന്ന സൗഹൃദമെല്ലാം സ്വപ്ന കൃത്യതയോടെ വിനിയോഗിച്ചു.

യുഎഇ കോണ്‍സുലേറ്റില്‍ ജോലി കിട്ടിയതോടെ ഈ സൗഹൃദങ്ങളും സ്വപ്നയെ തുണച്ചു. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം ഈ ജോലി വിട്ടു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇവരെ പുറത്താക്കിതയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി കഴിഞ്ഞു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അബുദാബിയില്‍ നിന്നും നാട്ടിലെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച് ആര്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജരായി. 2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു.

സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും ്രൈകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ഓഫിസര്‍ എല്‍ എസ് ഷിബുവിനെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇത് നിലവിലിരിക്കെയാണ് 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ചേര്‍ന്നത്. ഇവിടെ ജോലി ചെയ്യവെയാണ് സര്‍ക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്മുകളിലെ ഇവരുടെ ഫ്ളാറ്റില്‍ അക്കാലത്ത് ട്രാവല്‍ ഏജന്‍സിക്കാര്‍, ബസിനസുകാര്‍ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ ടി സെക്രട്ടറി ശിവശങ്കറും ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നും ഔദ്യോഗിക കാറില്‍ പതിവായി വരുമായിരുന്നെന്നും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരില്‍ സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിക്കാരുമായി സംഘര്‍ഷവുമുണ്ടായി. ഇതെല്ലാം വിവാദമായിരുന്നു. 2018 ല്‍ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്.

എന്നാല്‍ യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം. കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റീസ് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. നൂറ്റിയെട്ടാമത്തെ കേസ് ആയാണ് സ്വപ്നയുടെ ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി.രാംകുമാറും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാന്‍ഡിങ് കോണ്‍സലിനു പകരം മുതിര്‍ന്ന അഭിഭാഷകനും എഎസ്ജിയും കസ്റ്റംസിനായി ഹാജരാകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും.

സ്വര്‍ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category