1 GBP = 97.30 INR                       

BREAKING NEWS

പൂന്തുറയില്‍ ആനയാണ് ചേനയാണ് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്; യാഥാര്‍ത്ഥ്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നില്ല; തീരമേഖലയില്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല; പിടിച്ചു കൊണ്ടു പോയി ക്വാറന്റൈനില്‍ ഇടുന്നവര്‍ക്ക് ഭക്ഷണം പോലുമില്ല.....; കട തുറക്കാതിരുന്നാല്‍ അവശ്യ സാധനം എവിടെ നിന്ന് വാങ്ങും; ഒന്നും ആര്‍ക്കും കിട്ടുന്നില്ല; പൂന്തുറയിലെ തീരമേഖലയില്‍ സംഘര്‍ഷം; ലോക്ഡൗണ്‍ ലംഘിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിഷേധത്തില്‍; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ്; പൂന്തുറയില്‍ വമ്പന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണയില്‍ സമൂഹ വ്യാപന ഭീതിയിലുള്ള പൂന്തുറയില്‍ ലോക് ഡൗണ്‍ ലംഘനം. ജീവിത മാര്‍ഗ്ഗമെല്ലാം നഷ്ടമായി എന്ന് പറഞ്ഞാണ് പ്രതിഷേധം. അവശ്യസാധനങ്ങള്‍ പോലും കിട്ടുന്നില്ലെന്നാണ് പരാതി. സര്‍ക്കാരിനെതിരെ നൂറു കണക്കിന് ആളുകളാണ് മാസ്‌ക് പോലും ധരിക്കാതെ പ്രതിഷേധത്തിന് ഇറങ്ങുന്നത്. സര്‍ക്കാര്‍ പറയുന്നത് പോലെയുള്ള പ്രതിസന്ധി പൂന്തുറയില്‍ ഇല്ലെന്നാണ് അവര്‍ പറയുന്നത്. പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്.

പൂന്തറയില്‍ ആനയാണ് ചേനയാണ് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നില്ല. തീരമേഖലയില്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല. പിടിച്ചു കൊണ്ടു പോയി ക്വാറന്റൈനില്‍ ഇടുന്നവര്‍ക്ക് ഭക്ഷണം പോലുമില്ല. കട തുറക്കാതിരുന്നാല്‍ അവശ്യ സാധനം എവിടെ നിന്ന് വാങ്ങും. ഒന്നും ആര്‍ക്കും കിട്ടുന്നില്ലെന്നാണ് പൂന്തുറക്കാരുടെ പരാതി. വലിയൊരു സംഘം പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നു. തീര മേഖലയുടെ സമീപ പ്രദേശത്തിലാണ് കൊറോണ വ്യാപനം. അതിന് തീരമേഖലയിലുള്ളവരെ പാടു പെടുത്തുന്നുവെന്നാണ് അവരുടെ ആരോപണം. ഇതിലാണ് പ്രതിഷേധം.

പൂന്തുറ സമൂഹ വ്യാപന ഭീഷണിയിലാണ്. ഇന്നലെ ഈ മേഖയിലെ 80ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തീരത്ത് പ്രശ്നമില്ലെന്നാണ് ലോക്ഡൗണ്‍ ലംഘിക്കുന്നവരുടെ നിലപാട്. പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവര്‍ത്തകരേയും മടക്കി അയച്ചു. പൊലീസുമായി നേര്‍ക്കു നേര്‍ നില്‍ക്കുകയാണ് നാട്ടുകാര്‍. ചെറിയൊരു പ്രശ്നം പോലും സംഘര്‍ഷത്തിന് വഴിവയ്ക്കുന്ന സ്ഥലമാണ് പൂന്തുറ. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് ഇടപെടല്‍.

പൂന്തുറയില്‍ രോഗം പടര്‍ന്നത് ഇതരസംസ്ഥാനക്കാരില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. രോഗം പടര്‍ന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരോട് ഇടപെടുന്നതില്‍ ശ്രദ്ധവേണം. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലുണ്ടായ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയത്. പൂന്തുറയില്‍ പ്രായമായവര്‍ക്ക് സുരക്ഷിത കേന്ദ്രമൊരുക്കാന്‍ ആലോചനയുണ്ട്. മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗവ്യാപനം പരമാവധി കുറയ്ക്കാനാകും. കഴിഞ്ഞ 28 ദിവസങ്ങള്‍ക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇതു പ്രാദേശിക വ്യാപനത്തന്റെ ഫലമാണ്. ഒരാളില്‍നിന്ന് ഒരുപാടു പേരിലേക്ക് രോഗം പടരുന്നു. പരമാവധി വീടുകളില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതാണ് പൂന്തുറക്കാര്‍ ലംഘിക്കുന്നത്.

സൂപ്പര്‍ സ്പ്രെഡുണ്ടായ പൂന്തുറയില്‍ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്‌കരമാണ്. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്കയും സജീവമാണ്. വരാനിരിക്കുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് ലോക് ഡൗണ്‍ ലംഘനം. രോ?ഗവ്യാപനം രൂക്ഷമായാല്‍ പൂന്തുറയിലും ന?ഗരത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീളും. പൂന്തുറ മേഖലയില്‍ ഇന്നലെ രോഗമുണ്ടായവരില്‍ 12 പേര്‍ മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ്. തിരക്കേറിയ മാര്‍ക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീന്‍ വാങ്ങിയിട്ടുണ്ട്.

വില്‍പ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പര്‍ക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്. പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകള്‍ പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. ഇവിടെ സൗകര്യങ്ങള്‍ കുറവാണെന്നാണ് പൂന്തുറക്കാരുടെ പരാതി.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ് പൂന്തുറയില്‍ നടപ്പിലാക്കുന്നത്. കമാന്‍ഡോകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 പേരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category