1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണ്ണ കടത്തിലെ വിദേശ ബന്ധം പൊളിക്കാന്‍ എന്‍ഐഎ അന്വേഷണം; ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദ ബന്ധമുള്ളവര്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വന്‍ തോതില്‍ ഫണ്ട് ഒഴുക്കുന്നുവെന്ന വിലയിരുത്തല്‍ നിര്‍ണ്ണായകമായി; നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തുമ്പോള്‍ പ്രതികള്‍ക്കെല്ലാം അനിശ്ചിതകാല ജയില്‍ വാസവും ഉറപ്പ്; നയതന്ത്ര പരിരക്ഷയില്‍ രക്ഷപ്പെടാന്‍ പഴുതു തേടി സ്വപ്നാ സുരേഷും; ഇനി അന്വേഷണം സ്വര്‍ണ്ണത്തിന്റെ ഉറവിടത്തിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തുമ്പോള്‍ പ്രതികള്‍ക്കെല്ലാം അത് വലിയ തിരിച്ചടിയാകും. എല്ലാ പ്രതികള്‍ക്കും എതിരെ ദേശ വിരുദ്ധ-ഭീകരവിരുദ്ധ കുറ്റങ്ങള്‍ ചുമത്താന്‍ കാരണമാകും. ജാമ്യമില്ലാതെ ഏറെ നാള്‍ പ്രതികള്‍ക്ക് ജയിലിലും കിടക്കേണ്ടി വരും. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ പോലും രാജ്യസുരക്ഷാ കുറ്റം ചുമത്തിയില്‍ ജയില്‍ മോചനം എളുപ്പമാകില്ല. അങ്ങനെ അതിസങ്കീര്‍ണ്ണ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.

യു.എ.ഇ. കോണ്‍സുലേറ്റിനുമേല്‍ കുറ്റം ചാര്‍ത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടെന്ന് നിയമവൃത്തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസില്‍ നിന്ന് കേസ് എന്‍ ഐ എയിലേക്ക് എത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടക്കുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ തടസ്സമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം പ്രതിസന്ധിയിലാക്കാനുള്ള സാധ്യത ഏറെയാണ്.

എന്‍ ഐ എയുടെ കൊച്ചി യൂണിറ്റ് അതിവേഗം കേസ് ഏറ്റെടുക്കും. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാക്കി മാറ്റി കേസില്‍നിന്ന് രക്ഷപ്പെടുകയാണ് സ്വപ്നാ സുരേഷ് ലക്ഷ്യമിട്ടത്. താനല്ല കോണ്‍സുലേറ്റാണ് സ്വര്‍ണം കടത്തിയതിന് ഉത്തരവാദിയെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമായിരുന്നു സ്വപ്നയുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദം. 1961-ലെ വിയന്ന കണ്‍വെന്‍ഷന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പുവരുത്തുന്ന പരിരക്ഷ അടക്കമുള്ള വിഷയം ഉള്‍പ്പെടുത്തിയാണ് സ്വപ്നയുടെ ജാമ്യ ഹര്‍ജിയും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറിനെ ഹാജരാകാന്‍ നിയോഗിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറിനൊപ്പമായിരിക്കും വെള്ളിയാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കെ രാംകുമാര്‍ ഹാജരാകുക. വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എന്‍ ഐ എയ്ക്ക് വിട്ടു കൊടുത്തത്. ഇതോടെ തന്നെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന താല്‍പ്പര്യവും വ്യക്തമായി. താന്‍ ഇപ്പോഴും കോണ്‍സുലേറ്റില്‍ താല്‍കാലിക ജോലി ചെയ്യാറുണ്ടെന്ന് പറയുന്നത് തന്നെ നയതന്ത്ര പരിരക്ഷ കിട്ടാന്‍ കൂടിയാണ്.

ജസ്റ്റിസ് അശോക്മേനോന്റെ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയും അവകാശ വാദം.

നയതന്ത്ര സംരക്ഷണം ഉള്ളതിനാല്‍ കോണ്‍സല്‍ ജനറലിന്റെ മൊഴിയെടുക്കുക അസാധ്യമാണ്. കോണ്‍സുലേറ്റുമായി തനിക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കസ്റ്റംസ് കമ്മിഷണറെ വിളിച്ച് ബാഗ് വൈകാനുള്ള കാരണത്തെക്കുറിച്ച് തിരക്കിയതെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഹര്‍ജിയില്‍ താന്‍ കസ്റ്റംസിനെ വിളിച്ചു എന്നു സമ്മതിക്കുന്നത് സ്വപ്നയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ കോണ്‍സുലേറ്റ് സ്വപ്നയുടെ വാദങ്ങള്‍ തള്ളിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വപ്നയ്ക്ക് കഴിയുകയുമില്ല.

സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എന്‍ഐഎ അന്വേഷിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിങ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category