1 GBP = 97.50 INR                       

BREAKING NEWS

'സ്വര്‍ണ്ണക്കടത്തിന് സഹായികളായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത് എംഎല്‍എമാര്‍; ഒരു എംഎല്‍എയുടെ മരുമകന്‍ ഹവാലകേസില്‍ സൗദിയില്‍ ജയിലില്‍; സ്വര്‍ണകടത്ത് കേസിലെ പ്രതിയെ കോഫാപോസ കേസില്‍ നിന്ന് കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്തെഴുതിയിരുന്നു; കോടിയേരിയുടെ മിനി കൂപ്പര്‍ യാത്രയും, ഫായിസ് അറബിവേഷത്തില്‍ ടിപി വധക്കേസ് പ്രതികളെ സന്ദര്‍ശിച്ചതും ബന്ധത്തിന് തെളിവ്'; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം വന്‍ വിവാദത്തിലേക്ക്

Britishmalayali
kz´wteJI³

കോഴിക്കോട്: യുഎഇ നയതന്ത്ര ബാഗേജിന്റെ മറവില്‍ 30കോടിയുടെ സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഉന്നതതല ആസൂത്രണങ്ങളെക്കുറിച്ച് വന്‍ വിവാദം നടക്കുകയാണ്. സ്വപ്ന സുരേഷിന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇതിന്റെ ആസൂത്രകര്‍ കോഴിക്കോട് കൊടുവള്ളി സംഘമാണെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വന്‍ ആരോപണങ്ങളുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എത്തുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് പി കെ ഫിറോസ് കോഴിക്കോട് ജില്ലയിലെ രണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.

'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വര്‍ണങ്ങള്‍ സ്വര്‍ണ ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എംഎല്‍എമാരാണെന്ന് സംശയിക്കുന്നു. നേരത്തെ സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്തുകാരന്റെ മിനി കൂപ്പറില്‍ യാത്ര ചെയ്തതും സിപിഎം ജില്ല സെക്രട്ടറി മോഹനന്‍ മാസറ്ററെ ജയിലില്‍ ചെന്ന് സ്വര്‍ണകടത്തുകാരന്‍ സന്ദര്‍ശിച്ചതും സിപിഎമ്മിന് സ്വര്‍ണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്.

ഒരു ഇടതുപക്ഷ എംഎല്‍എയുടെ മരുമകന്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ ആണ്. മറ്റൊരു സ്വര്‍ണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ കോഫാപോസ കേസില്‍ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.'- പി കെ ഫിറോസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഹവാല ഇടപാടുകാരുമായും സ്വര്‍ണക്കടത്തുകാരുമായുമുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സിപിഎമ്മിനും സിപിഎമ്മിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും തെരെഞ്ഞെടുപ്പുകളിലും പിആര്‍ വര്‍ക്കിനും പണം ചിലവഴിക്കുന്നത് ഹവാല - സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്നും ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിട്ടാലല്ലാതെ ഇക്കാര്യങ്ങള്‍ ഒന്നും പുറത്ത് വരില്ല. മ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമര്‍പ്പിക്കേണ്ട പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് സ്വപ്ന സുരേഷിന് ലഭിച്ചത് എങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.എംബസിയിലും കോണ്‍സുലേറ്റിലും ജോലിയില്‍ ഇരിക്കണമെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനകം ഹോം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ഉന്നതബന്ധമില്ലാതെ കളങ്കിതയായ സ്വപ്ന സുരേഷിന് ഇത് ലഭ്യമാകില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് സ്വപ്ന സുരേഷിന് ലഭ്യമാകാന്‍ കാരണമെന്ന് ന്യായമായും സംശയിക്കുന്നു.സ്വപ്ന സുരേഷിനെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴില്‍ നിയമിച്ചിട്ടില്ലായെന്ന വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്പെയ്സ് പാര്‍ക്കിന്റെ ഓപ്പറേഷന്‍ മാനേജര്‍ എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നത് വ്യക്തമാണ്. - പി കെ ഫിറോസ് വ്യക്തമാക്കി.

ഫിറോസ് എംഎല്‍എമാരുടെ പേര് പറയുന്നില്ലെങ്കിലും ആരോപണവിധേയര്‍ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രരായി വിജയിച്ച് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെയും കുന്ദമംഗലം എംല്‍എ പിടിഎ റഹീമിനെയുമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ഇവര്‍ രണ്ടുപേരും കോഫപോസ കേസിലെ പ്രതികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് ഹവാല കുഴല്‍പ്പണ ഇടപാടുകളുടെ പേരില്‍ നേരത്തെ തന്നെ ആരോപണ വിധേയനാണ്. ഏറ്റവും വിചിത്രം ഇവര്‍ രണ്ടുപേരും മുസ്ലിംലീഗില്‍നിന്ന് തെറ്റി ഇടതുപക്ഷത്ത് എത്തിയവര്‍ ആണ് എന്നതാണ്.

മുസ്ലിം ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 10 വര്‍ഷം കൊടുവള്ളി പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ച കാരാട്ട് റസാഖ് ലീഗ് വിട്ടത് 2016ലെ നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന്. 2006ല്‍ പി.ടി.എ.റഹീം മുസ്ലിം ലീഗുമായി പിണങ്ങി മത്സരിക്കാനിറങ്ങിയപ്പോള്‍ കൊടുവള്ളിയില്‍ ലീഗിനെ നയിച്ചത് റസാഖ് ആയിരുന്നു. കെ. മുരളീധരനെ തോല്‍പിച്ച് റഹീം നിയമസഭയിലെത്തി.

2011ല്‍ വി എം.ഉമ്മര്‍ കൊടുവള്ളിയില്‍ ലീഗിനായി മത്സരിച്ചപ്പോഴും ചുക്കാന്‍ പിടിക്കാന്‍ കാരാട്ട് റസാഖുമുണ്ടായിരുന്നു.2016ല്‍ വി എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി. പകരം, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖിനെ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കി. അതോടെ, ലീഗിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറി പദവി രാജിവച്ച് കാരാട്ട് റസാഖ് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. മുസ്ലിം ലീഗില്‍നില്‍ക്കുമ്പോള്‍ തന്നെ കാരാട്ട് റസാഖിന്റെ പേരില്‍ കള്ളക്കടത്ത് ആരോപണങ്ങള്‍ നിരവധി ഉണ്ടായിരുന്നു. കൊടുവള്ളിയിലെ വിന്‍സന്റ് ഗോമസ് എന്നാണ് ഒരുകാലത്ത് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ ഒപ്പംനിന്നു ഗള്‍ഫ് സന്ദര്‍ശനവേളയില്‍ എടുത്ത പടം പുറത്തുവന്നത് ഇടതു സ്വതന്ത്രരായ കാരാട്ട് റസാഖിനെയും പി.ടി.എ.റഹീം എംഎല്‍എയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി അബുലൈസ് മുങ്ങി നടക്കുമ്പോഴായിരുന്നു പടംപിടിത്തം. പിന്നീട്, അബുലൈസിനെ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവിലാക്കരുതെന്നു കാണിച്ച് ആഭ്യന്തര വകുപ്പിനു കത്തു നല്‍കിയ സംഭവത്തിലും പിടിഎ റഹീമിനൊപ്പം കാരാട്ട് റസാഖും വിവാദത്തില്‍ പെട്ടു. ഇതെല്ലാം ഇപ്പോള്‍ നവമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

അതോടൊപ്പം മുസ്ലീലീഗിന് ഇത് പറയാന്‍ എന്ത് ധാര്‍മ്മികതയാണ് എന്ന് ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. കാരണം ഇവരെല്ലാം നേരത്തെ മുസ്ലീലീഗ് നേതാക്കള്‍ ആയിരുന്നു. അതുപോലെതന്നെ മലബാറില സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നതും ചില മുസ്ലീലീഗ് നേതാക്കള്‍ ആണെന്നും ആരോപണം ഉണ്ട്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഐ സംഘത്തിന് ഇതെല്ലാം ചരുളഴിക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category