1 GBP = 97.50 INR                       

BREAKING NEWS

ഉജ്ജയിനി മഹാകാളി ക്ഷേത്രത്തില്‍ രക്ഷ നേടിയത് ഏറ്റമുട്ടല്‍ മരണം ഒഴിവാക്കാന്‍; ഗുണ്ടാ നേതാവുമായുള്ള കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തില്‍ പെട്ടു; തൊട്ടു പിന്നാലെ ചാടി ഇറങ്ങി തോക്കെടുത്ത് പൊലീസിനെ നിറയൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമം; വെടിവച്ചിട്ട് യുപി പൊലീസും; കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തി പൊലീസ്; നിറയുന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ ആക്ഷേപങ്ങള്‍; എട്ട് പൊലീസുകാരെ കൊന്ന മാഫിയാ തലവനെ ഇല്ലായ്മ ചെയ്ത് യുപി പൊലീസ്

Britishmalayali
kz´wteJI³

ഭോപ്പാല്‍: ഗുണ്ടാ നേതാവ് വികാസ് ദുബെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് സൂചന. കാണ്‍പൂരിലേക്ക് വികാസ് ദൂബെയുമായി യുപി പൊലീസിന്റെ വാഹന വ്യൂഹം കടന്നു വരുന്നതിനിടെയാണ് പൊലീസ് നടപടി. വാഹനങ്ങളില്‍ ഒന്ന് മറിഞ്ഞെന്നും ഇതിനിടെ പൊലീസുകാരെ വെടിവച്ച് ദൂബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടെ ദുബെയെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന വാദവും സജീവമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലയാണ് നടന്നതെന്ന ആരോപണം സജീവമാകും.

വികാസ ദുബെയെ കൊലപ്പെടുത്തുമെന്ന സൂചന ആദ്യം മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്ത്രപരമായി ദുബെ കീഴടങ്ങി. ദുബെയുടെ കൂട്ടാളികളെ എല്ലാം പൊലീസ് വെടിവച്ചു കൊന്നിരുന്നു. പിടിയിലായ ദുബെയെ വകവരുത്താന്‍ യുപി പൊലീസ് ഏറ്റുമുട്ടല്‍ നാടകം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ യുപി പൊലീസ് ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.

മധ്യപ്രദേശില്‍ നിന്ന് അറസ്റ്റിലായ നടപടിയില്‍ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണ്‍പൂരില്‍ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ദൂബെയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ നിന്നാണ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് ദിവസത്തെ തിരച്ചിലിനാണ് ഇതോടെ അവസാനമായിട്ടുള്ളത്. കാണ്‍പൂരിലെ വീട്ടിന് സമീപം പതിയിരുന്ന് പൊലീസ് റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കാണ്‍പൂരില്‍ നിന്ന് ദൂബെ സുരക്ഷിതമായി ഉജ്ജയിനിലെത്തിയതും ഉജ്ജയിനില്‍ വെച്ച് അറസ്റ്റിലായതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററില്‍ ആരോപിച്ചത്. പൊലീസ് രാവും പകലും തിരച്ചില്‍ നടത്തിയ വലിയൊരു ക്രിമിനല്‍ എങ്ങനെ കാണ്‍പൂര്‍ വിട്ട് ഉജ്ജയിനിലെത്തിയെന്നും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വെച്ച് എങ്ങനെ അറസ്റ്റിലായതെന്നുമുള്ളത് സംശയത്തിന് വകനല്‍കുന്നതാണ്. ഇതിന് പിന്നില്‍ സംരക്ഷണം ലഭിച്ചെന്ന് സംശയിക്കുന്നതായും അന്വേഷിക്കണമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

പൊലീസുകാരുടെ മരണത്തിന് പിന്നാലെ കര്‍ക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികളും തുടങ്ങി പൊലീസുകാരുടെ മരണത്തിന് പിന്നാലെ കര്‍ക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഒരു ഡിഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാണ്‍പുര്‍ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍വെച്ച് വെടിവച്ചു കൊന്നത്.

വെടിവെയ്പ്പില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാന്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി ബിക്രു ഗ്രാമത്തില്‍ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേല്‍ക്കൂരയില്‍ നിന്ന് ആക്രമണമുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category