1 GBP = 97.30 INR                       

BREAKING NEWS

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയും വൈകുന്നതില്‍ ദുരൂഹത; താനുമായി സമ്പര്‍ക്കമില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റെന്ന് സൂചന; രോഗിയായ എംഎസ്എഫ് നേതാവിനെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പ്: സ്വന്തം പാര്‍ട്ടിക്കാരന്റെ പൊതുസമ്പര്‍ക്കത്തെ കുറിച്ച് മിണ്ടാട്ടമില്ല

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയും തയാറാക്കുന്നത് വൈകുന്നതില്‍ ദുരൂഹത. പട്ടികയില്‍ നിന്ന് ചില സ്ഥലങ്ങള്‍, നേതാക്കള്‍, സ്ഥാപനങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആരോപണം ഉയരുന്നു.

അതേ സമയം, ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട ചില നേതാക്കള്‍ സ്വയം ക്വാറന്റൈനില്‍ പോയി മാതൃക കാട്ടി. ജില്ലാ സെക്രട്ടറി അടക്കം ചില നേതാക്കള്‍ തങ്ങള്‍ക്ക് രോഗിയുമായി സമ്പര്‍ക്കമില്ലെന്നും അതു കൊണ്ട് ക്വാറന്റൈനില്‍ പോകില്ലെന്നുമുള്ള വാശിയിലാണ്. ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടികയും സഞ്ചാരപഥവും തയാറാക്കിയിട്ടുണ്ടെന്നും പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പുറത്തുവിടാതെ വച്ചിരിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നു. സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്നതേ ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

ഏരിയാ കമ്മറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയും പുറത്തു വിടാത്തത് എന്നാണ് ജനങ്ങളുടെ ചോദ്യം. ഇയാള്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് അടക്കം നിരവധി സ്ഥലങ്ങളില്‍ കയറി ഇറങ്ങി ഒരു പാട് ആള്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയും സഞ്ചാരപഥവും പുറത്തു വന്നിട്ട് നിരീക്ഷണത്തില്‍ പോകാമെന്നാണ് ഇയാളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിരന്തര സാന്നിധ്യമായിരുന്നു ഏരിയാ കമ്മറ്റി അംഗം. ഇവിടെ നടന്ന യോഗത്തിലും ഇയാള്‍ പങ്കെടുത്തു. ആ സമയം ജില്ലാ സെക്രട്ടറി അടക്കം അവിടെ ഉണ്ടായിരുന്നു. എന്നാല്‍, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു താന്‍ ക്വാറന്റൈനില്‍ പോകേണ്ട കാര്യമില്ലെന്ന് വാശി പിടിക്കുകയാണ്. പാര്‍ട്ടി ഓഫീസ് സംബന്ധിച്ച ഒരു വാര്‍ത്തകളും പുറത്തേക്ക് പോകാന്‍ സമ്മതിക്കുന്നുമില്ല. ജില്ലാ കമ്മറ്റി ഓഫീസ് അടച്ചു പൂട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാര്‍ അടക്കം ഇവിടെ തന്നെ ക്വാറന്റൈനിലാണ് എന്നും പറയുന്നു.

ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ ടി. സക്കീര്‍ ഹുസൈന്‍, അമൃതം ഗോകുലന്‍ എന്നിവര്‍ സ്വയം ക്വാറന്റൈനില്‍ പോയി മാതൃക കാട്ടിയിട്ടുണ്ട്. എന്നാല്‍, 60 വയസ് കഴിഞ്ഞ നിരവധി നേതാക്കളുമായി കോവിഡ് രോഗി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ കുമ്പഴ ലോക്കല്‍ കമ്മറ്റി ഓഫീസ്, പത്തനംതിട്ട ഏരിയാ കമ്മറ്റി ഓഫീസ്, കേരളാ ബാങ്ക് പത്തനംതിട്ട ബ്രാഞ്ച്, കുമ്പഴ സര്‍വീസ് സഹകരണ ബാങ്ക്, വീടുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, സമൂഹം എന്നിങ്ങനെ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക വലുതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തുള്ള യോഗം പാടില്ല എന്നുണ്ട്. ഇത് മറികടന്ന് സിപിഎം പലയിടത്തും യോഗം വിളിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രങ്ങള്‍ മെനയാനായിരുന്നു യോഗം. കോവിഡ് പ്രോട്ടോക്കേള്‍ ലംഘിച്ച് അതില്‍ നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള യോഗങ്ങളില്‍ പിന്നീട് രോഗം തിരിച്ചറിഞ്ഞ ഏരിയാ കമ്മറ്റി അംഗവും പങ്കെടുത്തിരുന്നു. ഇതാണിപ്പോള്‍ സിപിഎമ്മിനെ കുഴപ്പിച്ചിരിക്കുന്നത്.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച എംഎസ്എഫ് നേതാവിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചതും. മുമ്പ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ഉസ്മാനെയും രോഗത്തിന്റെ പേരില്‍ മുഖ്യമന്ത്രി അവഹേളിച്ചിരുന്നു. ദേശാഭിമാനി വായിച്ച മുഖ്യമന്ത്രി അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകണം എംഎസ്എഫ് നേതാവിനെ വിമര്‍ശിച്ചത് എന്നു വേണം കരുതാന്‍.

യുഡിഎഫ് നേതാക്കള്‍ കോവിഡ് പരത്തുന്നുവെന്ന് ദേശാഭിമാനി എഴുതിയ ദിവസമാണ് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയാകട്ടെ യുഡിഎഫ് നേതാവിന്റേതിനേക്കാള്‍ വിപുലവും ആണ്. ആ വസ്തുത മറച്ചു വച്ചാണ് കോവിഡിനെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുന്നത്.

ഏരിയാ കമ്മറ്റി അംഗത്തിന്റെ യഥാര്‍ഥ സഞ്ചാരപഥം പുറത്തുവിടാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം ആശങ്കയിലാണ്. ഇത് രോഗം പകരാനേ ഉപകരിക്കൂവെന്നും വസ്തുതകള്‍ മറച്ചു വയ്ക്കരുത് എന്നും അവര്‍ ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category