1 GBP = 97.50 INR                       

BREAKING NEWS

കസ്റ്റംസിനും സിബിഐക്കും അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന സുരക്ഷാ ഉപദേഷ്ടാവിന്റെ വിലയിരുത്തല്‍ നിര്‍ണ്ണായകമായി; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് അന്വേഷണം നേരിട്ട് വലിയിരുത്തും; യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായും ആശയ വിനിമയം നടത്തും; കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും അന്വേഷണ പരിധിയില്‍ എത്തും; സ്വപ്നാ സുരേഷിന്റെ നയതന്ത്ര കടത്തില്‍ വമ്പന്‍ സ്രാവുകളെ ലക്ഷ്യമിട്ട് യുഎപിഎ ചുമത്തും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതിന് പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്ന് സൂചന സ്വര്‍ണക്കടത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുമുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണതീരുമാനം. കേസില്‍ കസ്റ്റംസ് കമ്മീഷണര്‍ അനീഷ് രാജന്‍ നടത്തിയ ഇടപെടലുകളും എന്‍ഐഎ അന്വേഷിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പരസ്യ അഭിപ്രായ പ്രകടനമാകും പരിശോധിക്കുക. കേസില്‍ യുഎപിഎ നിയമങ്ങളും ചുമത്തും. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി എന്ന രീതിയിലാകും അന്വേഷണം.

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി അജിത് ഡോവല്‍ നേരിട്ട് ഇടപെടുമെന്ന് സൂചന. യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി ഇതുമായി ചര്‍ച്ച നടത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വിഷയത്തെ ഗൗരവമായാണ് കണക്കാക്കുന്നത്. അമിത്ഷാ നേരിട്ട് ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം എന്‍ഐഎ അന്വേഷണത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. കേരളം വിഷയത്തില്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇപ്പോഴത്തെ കേസ് മാത്രമല്ല, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. ഇതോടെ, കേരളത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ പുറത്തുവരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന ഡോവിലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്.

അതിനിടെ സ്വപ്നാ സുരേഷിന് നിരവധി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെന്നു കസ്റ്റംസ് കണ്ടെത്തി. ഒളിവില്‍പോയ ശേഷവും സ്വപ്ന മറ്റൊരു നന്പരില്‍നിന്നും ഏറ്റവും അടുത്ത വിശ്വസ്തരെ വിളിച്ചിരുന്നതായി ഐബിയും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. വ്യവസായ പ്രമുഖരും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും ഈ കൂട്ടത്തിലുണ്ട്. ഇതില്‍ ചിലയാളുകളെ കസ്റ്റംസ് രഹസ്യമായി ചോദ്യം ചെയ്ത് വരികയാണ്. സ്വപ്ന സുരേഷ് നാല് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കസ്റ്റംസ് നടത്തുമെന്ന് അറിയാവുന്ന പശ്ചാത്തലത്തില്‍ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ സ്വപ്നയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കസ്റ്റംസ് കണക്കുകൂട്ടുന്നു. കേരളത്തില്‍ തന്നെ സ്വപ്ന ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിനിടെയാണ് അന്വേഷണത്തിന് എന്‍ഐഎ എത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ രഹസ്യ ഒളിസങ്കേതത്തില്‍ സ്വപ്ന ഉണ്ടാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. ഇന്റലിജന്‍സ് ബ്യൂറോയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന് എന്‍എഐ എത്തുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരും.

അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സരിത്തിനെ അന്വേഷത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ജൂലൈ 15 വരെയാണ് സരിത്തിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സരിത്തിനെ എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ശേഖരിക്കാനുണ്ട്. ഇതിനായി സരിത്തിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുമ്പോള്‍ ഈ പരിശോധനകളെല്ലാം അതിവേഗത്തിലാകും. ക്രൈം കേസ് അന്വേഷണത്തിന്റെ സ്വഭാവവും കൈവരും.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും തെളിവുകളും സരിത്ത് നശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഇയാള്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെയും സൈബര്‍ വിദഗ്ധരുടെയും സഹായം ആവശ്യമുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് എന്‍ഐഎ എത്തുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ ആരാണ്, സ്വര്‍ണം എവിടെനിന്ന് വന്നു, ആര്‍ക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടും.

സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category