1 GBP = 97.50 INR                       

BREAKING NEWS

ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ മരിച്ചത് 219 പേര്‍; പുതുതായി 6875 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,30,599 ആയി ഉയര്‍ന്നു; ഇന്നലെയും 65 പേര്‍ മരിച്ച തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 1,26581 ആയി ഉയര്‍ന്നു: കര്‍ണാടകയിലെ ചില ജില്ലകളില്‍ കോവിഡ് നിയന്ത്രണാതീതം

Britishmalayali
kz´wteJI³

മുംബൈ: രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കി കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുന്നത് കടുത്ത ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 219 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനകം 1812 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 9667 ആയി. ഇന്നലെ സംസ്ഥാനത്ത് പുതുതായി 6875 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 2,30,599 ആയി. ഇതില്‍ 1,27,259 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 93,652 പേര്‍.

മുംബൈയുടെ സമീപ കോര്‍പറേഷന്‍ മേഖലകള്‍ ഉള്‍പ്പെടുന്ന മെട്രോപ്പൊലിറ്റന്‍ റീജനില്‍ ചികിത്സയിലുള്ള രോഗികള്‍ 15 ദിവസത്തിനിടെ ഇരട്ടിയായി. മലയാളികള്‍ ഏറെയുള്ള കല്യാണ്‍-ഡോംബിവ്ലി മേഖലയില്‍ രോഗികള്‍ പതിനായിരം കടന്നു. 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി.

തമിഴ്നാട്ടില്‍ ഇന്നലെ 4231 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. തമിഴ്നാട്ടില്‍ ഇന്നന്നലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനമാര്‍ഗം എത്തിയ 39 പേര്‍ക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍മാര്‍ഗം എത്തിയ മൂന്നുപേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

ചെന്നൈയിലാണ് കോവിഡ് ബാധിതര്‍ ഏറ്റവുമധികം. 1,216 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി.
രണ്ടാഴ്ചത്തെ കര്‍ശന ലോക്ഡൗണ്‍ ഫലം കണ്ടതിന്റെ സൂചനയായി ചെന്നൈ നഗരത്തില്‍ രോഗ വ്യാപനത്തിന്റെ തീവ്രത കുറയുന്നു. തുടര്‍ച്ചയായ ആറാം ദിവസവും ഒറ്റ ദിനം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2000-ത്തില്‍ താഴെ. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയം 12 ല്‍ നിന്നു 25 ആയി.

അതേസമയം 2228 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 31,105. ഇന്നലെ 17 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 486. ബെംഗളൂരുവില്‍ രോഗികള്‍ 13,882. നഗരത്തിലെ 2 പ്രമുഖ മാര്‍ക്കറ്റുകള്‍ 31 വരെ തുറക്കേണ്ടെന്ന് തീരുമാനം. ബെംഗളൂരു കോര്‍പറേഷനിലെ 198 വാര്‍ഡിലും കണ്ടെയ്‌ന്മെന്റ് സോണുകളാണ്. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 സാഹചര്യം ചെറിയ തോതില്‍ നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. എന്നാല്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

'ചില ജില്ലകളില്‍ സംഗതി കുറച്ച് നിയന്ത്രണാതീതമാണ്. എന്നാല്‍ ജില്ലാ ഭരണാധികാരികളും പൊലീസും രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നുണ്ട്.' മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി യെദ്യൂരപ്പ പറഞ്ഞു. കോവിഡ് 19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കാന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബെംഗളുരുവില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. 'കേന്ദ്രത്തില്‍ നിന്നുള്ള ഒരു സംഘം സംസ്ഥാനത്തെത്തിയിരുന്നു. അവര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നാം ചെയ്ത ചില കാര്യങ്ങളെ അവര്‍ അഭിനന്ദിച്ചിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബെംഗളുരുവിലെ എംഎല്‍എമാരുടെയും എംപിമാരുടെയും കൗണ്‍സിലര്‍മാരുടെയും എല്ലാ മന്ത്രിമാരുടെയും മീറ്റിങ് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍, വീണ്ടും സര്‍വേയ്ക്ക് ഒരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). നേരത്തെ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ പുറത്തുവിടും മുന്‍പാണിത്. ഏപ്രിലില്‍ 60 ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേയില്‍ 73% പേര്‍ക്ക് രോഗം വന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. അവ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ എണ്ണം പല മടങ്ങ് വര്‍ധിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും വിശദാംശം പുറത്തുവിടാന്‍ ഐസിഎംആര്‍ തയാറായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category