1 GBP = 97.30 INR                       

BREAKING NEWS

നിയോവൈസ് വാല്‍നക്ഷത്രത്തിന്റെ അത്ഭുതകരമായ ചിത്രം ഇന്റര്‍നാഷണല്‍ സ്പെസ് സ്റ്റേഷനിലെ കാമറകള്‍ പകര്‍ത്തി; 6800 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ നിന്നും ദൃശ്യമാകുന്ന ഈ വാല്‍ നക്ഷത്രം ഇന്ത്യയില്‍നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയും; ജൂലായ് പകുതിയോടെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകുന്ന വാല്‍നക്ഷത്രത്തെ എങ്ങനെ കാണാനാകും എന്നറിയാം

Britishmalayali
kz´wteJI³

സി/2020 എഫ് 3 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട വാല്‍ നക്ഷത്രം ആദ്യമായി ദൃശ്യമാകുന്നത് കഴിഞ്ഞ മാര്‍ച്ച് അവസാനത്തിലാണ്. നാസയുടെ നിയര്‍ എര്‍ത്ത് ആസ്ട്രോയ്ഡ് വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്സ്പ്ലോറര്‍ (എന്‍ ഇ ഒ ഡബ്ല്യൂ ഐ എസ് ഇ) ടെലസ്‌കോപ്പിലാണ് ആദ്യമായാണ് ഇത് കണ്ടത് എന്നതിനാല്‍ ഇതിനെ നിയോവൈസ് വാല്‍ നക്ഷത്രം എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ഈ വാല്‍ നക്ഷത്രം സൂര്യനില്‍ നിന്നും അകന്ന് ഭൂമിയേ സമീപിക്കുന്ന വിസ്മയകരമായ ഒരു വീഡിയോ ഈയടുത്ത് ഇന്റര്‍നാഷണല്‍ സ്പേസ് സെന്റര്‍ പകര്‍ത്തിയിരുന്നു.

സൗരയൂഥത്തിന്റെ അകലങ്ങളില്‍ എങ്ങോ നിന്ന് 6800 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഈ വാല്‍ നക്ഷത്രത്തെ ഇന്ത്യയില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലെ മറ്റിടങ്ങളില്‍ നിന്നും നഗ്‌ന നേത്രങ്ങള്‍ക്കൊണ്ട് വീക്ഷിക്കാനാകും. ഇക്കഴിഞ്ഞ ജൂലായ് 3 നാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. സൂര്യനില്‍ നിന്നും ബുധനിലേക്കുള്ള അകലത്തിന് തുല്യമായിരുന്നു അപ്പോള്‍ ഈ വാല്‍നക്ഷത്രത്തില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം. ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററിലുള്ള വ്യോമശാസ്ത്രജ്ഞര്‍ ഈ വാല്‍ നക്ഷത്രത്തെ ഭൂമിയില്‍ നിന്നും വളരെ ഉയരത്തിലിരുന്നാണ് ദര്‍ശിച്ചത്.

ജൂലായ് 7 മുതല്‍ ഈ വാല്‍നക്ഷത്രത്തെ ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ കാണാനാകുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ജൂലായ് മദ്ധ്യത്തോടെ ഇത് ഭൂമിയുടെ വടക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍, തിരശ്ചീനതയില്‍ നിന്നും 10 ഡിഗ്രി മുകളിലായി നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണുവാനാകും. സൂര്യോദയത്തിന് തൊട്ടുമുന്‍പുള്ള സമയങ്ങളിലും അസ്തമനത്തിന് ശേഷവും ഇത് ദൃശ്യമാകും. എര്‍ത്ത് സ്‌കൈ യുടെ റിപ്പോര്‍ട്ട് പ്രകാരം ജൂലായ് 12 മുതല്‍ 15 വരെ ഇത് സൂര്യാസ്തമനത്തിന് തൊട്ടുള്ള നിമിഷങ്ങളില്‍ കൂടുതല്‍ വ്യക്തമായി ദൃശ്യമാകും.

ജൂലായ് 22 നാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ഭൂമിയില്‍ നിന്നും 103 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കുമപ്പോള്‍ ഈ വാല്‍നക്ഷത്രത്തിന്റെ സ്ഥാനം. അതായത് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 200ഇരട്ടി ദൂരത്തില്‍. കൂടുതല്‍ ഇരുണ്ട ആകാശത്ത് ഇതിന്റെ പ്രകാശ വിസ്മയം കൂടുതല്‍ മനോഹരമായി ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓറിഗ നക്ഷത്രരാജിയിലെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രമായ കപെല്ലയുടെ താഴെ ഇടതുഭാഗത്തായാണ് ഇപ്പോള്‍ ഇതിന്റെ സ്ഥാനം.

ഐസ്, വിവിധ വാതകങ്ങള്‍, പാറക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട വാല്‍നക്ഷത്രങ്ങള്‍ ശൂന്യാകാശത്തിലെ മഞ്ഞുമലകള്‍ എന്നും അറിയപ്പെടുന്നു. സൗരയൂഥത്തിന് പുറത്ത് രൂപം കൊള്ളുന്ന ഇവ വലിയ ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ഇതാദ്യമായാണ് ഒരു വാല്‍ നക്ഷത്രം ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നത്. മാത്രമല്ല, ഇനി ഈ നിയോവൈസ് വാല്‍ നക്ഷത്രത്തെ കാണണമെങ്കില്‍ 6800 വര്‍ഷം കാത്തിരിക്കണം. അതിനാല്‍ ഈ അസുലഭ മുഹൂര്‍ത്തം പാഴാക്കാതിരിക്കുക. ജൂലായ് 22 നു ശേഷം ഒരാഴ്ച്ചക്കാലത്തോളം ഇത് കൂടുതല്‍ വ്യക്തമായി വടക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിന് തൊട്ടുമുകളിലായി ദൃശ്യമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category