1 GBP = 97.50 INR                       

BREAKING NEWS

നയതന്ത്രം കണ്ട് വിരണ്ടു.... മോദിയെ കണ്ടു വിറച്ചു...; ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കരുതെന്ന ചൈനീസ് അഭ്യര്‍ത്ഥന റഷ്യ നിശബ്ദമായി നിരസിച്ചത് ബേയ്ജിംഗിനെ ഞെട്ടിച്ച; ജപ്പാനും ഓസ്ട്രേലിയയും മോദിക്കൊപ്പം നിന്നതും നിര്‍ണ്ണായകമായി; അമേരിക്കയുടെ യുദ്ധക്കപ്പല്‍ വിന്യാസവും ഭയപ്പെടുത്തി; അജിത് ഡോവലിന്റെ ഫോണ്‍ വിളിയില്‍ നിറഞ്ഞത് ഇന്ത്യ എന്തിനും ഒരുക്കമെന്ന സന്ദേശം; നിവര്‍ത്തിയില്ലാതെ പിന്‍വാങ്ങി ചൈനീസ് ആര്‍മി; അതിര്‍ത്തിയില്‍ സമാധാനം എത്തുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അജിത് ഡോവലിന്റെ ഇടപെടല്‍ വെറുതെയായില്ല. രണ്ടും കല്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന സന്ദേശമാണ് ചൈനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനയ്ക്ക് കൊടുത്തത്. ലോകത്ത് ബെയ്ജിങ്ങിനേക്കാള്‍ കൂടുതല്‍ ചങ്ങാതിമാര്‍ ഡല്‍ഹിക്കുണ്ടെന്ന് ചൈന തിരിച്ചറിഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. അമേരിക്കയും റഷ്യയും ഇന്ത്യയ്ക്കൊപ്പമായിരുന്നു. അമേരിക്ക കൂടെയുണ്ടാകില്ലെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ റഷ്യയുടെ മനസ്സ് ഇന്ത്യയ്ക്കൊപ്പമായത് മോദിയുടെ നയതന്ത്ര മികവായിരുന്നു. ഇതിനൊപ്പം ഡോവിലിന്റെ വിരട്ടല്‍ കൂടിയായപ്പോള്‍ ചൈന പിന്മാറി.

അങ്ങനെ ചൈനയുമായി ആഴ്ചകളോളം നീണ്ടുനിന്ന അതിര്‍ത്തി സംഘര്‍ഷം ഏറെ കുറെ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യചൈന സൈനികര്‍ തര്‍ക്കപ്രദേശത്തു നിന്നു പിന്മാറി തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച സംസാരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗാല്‍വാന്‍ താഴ്വരയില്‍ നിന്നും ലഡാക്കിലെ പാങ്കോംഗ് സോയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറാന്‍ തുടങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിന്മാറുന്നതെന്ന് ചൈന പറഞ്ഞെങ്കിലും ഡോവലിന്റെ വിരട്ടലാണ് പ്രധാന കാരണമായി മാറിയത്.

ചൈനീസ് സൈന്യം ഒന്നും നേടാതെയാണ് പിന്‍വാങ്ങുന്നത്. സംഘര്‍ഷത്തില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ സൈനികരെയും നാശനഷ്ടവും നേരിട്ടത് ചൈനയ്ക്ക് തന്നെയാണ്. ലോകം ഒന്നടങ്കം ഇന്ത്യക്ക് പിന്നാലെ അണിനിരക്കുന്നത് ചൈനയ്ക്ക് വിനയായി. ഇതാണ് ചൈനയെ വെട്ടിലാക്കിയത്. അമേരിക്കയും റഷ്യവും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയുടെ കൂടെ നിന്നതോടെ ചൈന ഒറ്റപ്പെട്ടു.ദക്ഷിണ ചൈന കടലില്‍ മൂന്നു വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ച് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്തു. ഇതോടെ ചൈന പരുങ്ങലിലായി.

റഷ്യയുടെ കിഴക്കന്‍ നഗരമായ വ്ലാഡിവോസ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ചില ചൈനീസ് മാധ്യമങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ റഷ്യക്കാരും ചൈനക്കാരും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്കൊപ്പമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മോസ്‌കോ സന്ദര്‍ശനത്തോടെ ചൈനയെ റഷ്യ മറന്നു. മിസൈലുകളും ബോംബുകളും പോര്‍വിമാനങ്ങളും വാങ്ങുന്ന കാര്യം വേഗത്തിലാക്കാന്‍ റഷ്യ സമ്മതിച്ചു. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കരുതെന്ന ചൈനീസ് അഭ്യര്‍ത്ഥന റഷ്യ നിശബ്ദമായി നിരസിച്ചു. ജപ്പാനും റഷ്യയും ഇന്ത്യന്‍ നാവിക സേനയ്ക്ക് സഹായവുമായി എത്തി.

ഇരുഭാഗത്തെയും സൈന്യങ്ങള്‍ പിന്മാറ്റം തുടരുന്നുവെങ്കിലും ലഡാക്കിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിങ് തുടരുമെന്നാണ് സൂചന. പഗോങ് തടാകത്തിന് അരികയെുള്ള ഫിംഗേഴ്‌സ് മേഖലയില്‍ ഭാവിയില്‍ പട്രോളിങ് നടത്താനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഗല്‍വാന്‍ താഴ്വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്ന് രണ്ട് കിലോമറ്റര്‍ വീതം ഇന്ത്യയും ചൈനയും പിന്‍വാങ്ങിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ ഇനിയും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തും.

ഇപ്പോള്‍ പിന്‍വാങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷത്തില്‍ അല്‍പം അയവേറിയാല്‍ പട്രോളിങ് പുനരാരംഭിക്കാനാണ് ഇന്ത്യയുടെ ആലോചന. തല്‍ക്കാലം പട്രോളിങ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കാര്യങ്ങള്‍ തണുത്താല്‍ അവ പുനഃസ്ഥാപിക്കും. ഞങ്ങളുടെ ഓരോ പോയിന്റും ഞങ്ങള്‍ നേരിട്ട് പരിശോധിക്കും. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തര്‍ക്ക പ്രദേശത്തെ എട്ട് വിരലുകള്‍ എന്ന് വിളിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങ് നടത്താനുള്ള അവകാശം ഇന്ത്യ പരമ്പരാഗതമായി അവകാശപ്പെടുന്നുണ്ട്. ഇവിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ഫിംഗര്‍ 8 ആണെന്നാണ് വിശ്വാസം. നിയന്ത്രണരേഖയിലെ ഫിംഗര്‍ 4 അപ്പുറമുള്ള സ്ഥലങ്ങള്‍ തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്നു. ഈ ഭാഗത്ത് നവംബര്‍ 8ന് ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.

പിന്മാറ്റ പ്രക്രിയ പൂര്‍ണമാകുമ്പോള്‍ ഫിംഗര്‍ 4നും ഫിംഗര്‍ 8നും ഇടിയലുള്ള പ്രദേശത്തെ ചൊല്ലിയുള്ള അവകാശവാദം ചൈന ഉപേക്ഷിക്കും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സംഘര്‍ഷം ഉടലെടുത്ത ശേഷം 186 ടെന്റുകള്‍ ചൈനീസ് പട്ടാളം ഇവിടെ സ്ഥാപിച്ചിരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഫിംഗര്‍ 4 മേഖലയിലും ഫിംഗര്‍ 8നും ഇടിയലുള്ള റിഡ്ജ് ലൈനുകള്‍ ഇപ്പോഴും ചൈനീസ് സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതായാണ് സൂചനകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category