1 GBP = 97.50 INR                       

BREAKING NEWS

പ്രൈവറ്റ് സെക്രട്ടറിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ സീ ഔളിലെ മേയറെ മരിച്ചനിലയില്‍ കണ്ടെത്തി; യുവതി പരാതി നല്‍കിയതിന് പിന്നാലെ കാണാതായ 6കാരനായ പാര്‍ക്ക് വണ്‍ സൂമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏഴ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍

Britishmalayali
kz´wteJI³

സീഓള്‍: പ്രൈവറ്റ് സെക്രട്ടറിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ കാണാതായ സീഔള്‍ മേയറെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് 64കാരനായ പാര്‍ക്ക് വണ്‍  സൂമിനെ ഒരു മല മുകളില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്രോണും പൊലീസ് നായയും അടക്കം നൂറുകണക്കിന് പൊലീസുകാര്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മേയറുടെ മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ചയാണ് മേയറെ കാണാതായത്.

യുവതിയുടെ പീഡനാരോപണത്തിന് പിന്നാലെ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ ലൈംഗിക പീഡന പരാതി നല്‍കിയത്. 2017 മുതല്‍ തന്നെ ശീരാരികമായി പീഡിപ്പിക്കുന്നു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്ക് പുറമേ സിഔള്‍ സിറ്റി ഹാളില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളും ഇയാളുടെ പീഡനത്തിനിരയായതായി യുവതി പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകിട്ട് യുവതി ടെലിവിഷന്‍ ചാനലിലെത്തിയും വോണിനെതിരെ ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 10. 53ഓടെ ഇദ്ദേഹം കൊല്ലപ്പെട്ട മല നിരകളിലേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ പിതാവിനെ കാണാനില്ലെന്ന് മകള്‍ പരാതി നല്‍കിയതിനും ആറ് മണിക്കര്‍ മുമ്പുള്ള വീഡിയോ ദൃശ്യമാണിതെന്നും പൊലീസ് പറയുന്നു. പിതാവിനെ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിടട് കിട്ടാതായതോടെയാണ് മകള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പല സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ മരണ കാരണം വ്യക്തമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category