1 GBP = 97.50 INR                       

BREAKING NEWS

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയില്‍ വീണ്ടും സംശയങ്ങള്‍; ഉത്തരകൊറിയന്‍ ഭരണാധികാരി മരിച്ചെന്നും വാര്‍ത്തകള്‍; അമേരിക്കന്‍ ഉച്ചകോടിയില്‍ കിമ്മിന്റെ സഹോദരി നടത്തിയ പ്രസ്താവനയിലുള്ളത് നേതാവിന്റെ ആരോഗ്യ നിലയിലെ ആശങ്കകളെന്ന് റിപ്പോര്‍ട്ട്; കിം ജോങ് ഉന്നിന് എന്തു പറ്റിയെന്ന് ഇപ്പോഴും അജ്ഞാതം; മാസ്‌ക് അണിയാതെയുള്ള കിമ്മിന്റെ പോളിറ്റ് ബ്യൂറോ ചിത്രങ്ങളും കൊറോണക്കാലത്ത് ചര്‍ച്ചയില്‍; കിം ജോങ് ഉന്നിന് എന്തു പറ്റി?

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയില്‍ വീണ്ടും സംശയങ്ങള്‍. അമേരിക്കയും ഉത്തരകൊറിയയുമായി ഈ വര്‍ഷം അവസാനം നടക്കേണ്ട ഉച്ചകോടിയില്‍ സംശയം ഉന്നയിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി രംഗത്ത് വന്നതാണ് ഇതിന് കാരണം. കിം മരിച്ചിരിക്കാമെന്ന അഭ്യൂഹങ്ങള്‍ ഇതിന് പിന്നാലെ ചര്‍ച്ചയാകുകയാണ്. കിമ്മിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നാണ് വിലയിരുത്തല്‍.

ദിവസങ്ങള്‍ക്ക് മുമ്പ് കിം ജോങ് ഉന്നിന്റെ ഒരു പ്രസ്താവന പുറത്തു വന്നിരുന്നു. കൊറോണയ്‌ക്കെതിരെ ജാഗ്രത തുടരണമെന്നായിരുന്നു അത്. ഈ വര്‍ഷം തുടക്കത്തില്‍തന്നെ അതിര്‍ത്തികള്‍ അടക്കുകയും വിനോദസഞ്ചാരം നിരോധിക്കുകയും ചെയ്ത രാജ്യമാണ് ഉത്തര കൊറിയ. കൊറോണയക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ക്വാറന്റീന്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജമാക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഗ്രത പാലിക്കാന്‍ കിം ആവശ്യപ്പെട്ടതായും ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു.

ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അടിയന്തിര വൈറസ് വിരുദ്ധ നിയമത്തിന്റെ ലംഘനത്തെയും കിം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമര്‍ശിച്ചതായും ഔദ്യോഗിക ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഏജന്‍സി പുറത്ത് വിട്ട ചിത്രങ്ങളില്‍ കിമ്മോ മറ്റ് ഭരണ പാര്‍ട്ടി പ്രതിനിധികളോ മാസ്‌കുകള്‍ അണിഞ്ഞിട്ടില്ല. ഇത ്സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ യോഗം ഫയല്‍ ചിത്രമായിരുന്നുവെന്നായിരുന്നു അഭ്യൂഹം. ഇതിന് പിന്നാലെയാണ് ഉച്ചകോടിയില്‍ സഹോദരി ആശങ്ക അറിയിക്കുന്നത്. ഇതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വീണ്ടും കിമ്മിന്റെ ആരോഗ്യവും മരണവും അഭ്യൂഹമായി എത്തുന്നത്.

നേരത്തെ ഉത്തരകൊറിയയുമായുള്ള ആണവചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് യു.എസിനോട് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ആണവ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയില്ലെന്ന നിലപാട് കിം ജോങ് ഉന്‍ എടുത്തിരുന്നു. തങ്ങള്‍ക്കുമേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഇനിയൊരു ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. ഇക്കാര്യത്തില്‍ എല്ലാം ഉച്ചകോടി തീരുമാനം എടുക്കേണ്ടതായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പ്രസ്താവന എത്തുന്നത്. സാധാരണ കിം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് സഹോദരിയുടെ ഇടപെടലിനെ കിമ്മിന്റെ ആരോഗ്യവുമായി കൂട്ടി വായിക്കുന്നത്.

നേരത്തെ ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിം പങ്കെടുക്കാതിരുന്നത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍ ഇത്തവണ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11 ന് വര്‍ക്കേഴ്സ് പാര്‍ട്ടി ബ്യൂറോയിലാണ് കിം പങ്കെടുത്തിരുന്നു്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി വാര്‍ത്ത കൊടുത്തു. പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ഏപ്രില്‍ 15 ന് നടന്ന മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ കിം പങ്കെടുത്തിരുന്നില്ല,ഇതോടെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി അസുഖ ബാധിതനാണെന്ന അഭ്യുഹം പ്രചരിച്ചത്. ഏപ്രില്‍ 15 ഉത്തര കൊറിയയുടെ സ്ഥാപക പിതാവ് കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷികമാണ്. രാജ്യത്തെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസത്തെ പരിപാടിയില്‍ നിന്ന് കിം വിട്ട് നിന്നത് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏപ്രില്‍ 11 ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യുറോയില്‍ പങ്കെടുത്തതിന് പിന്നാലെ ഏപ്രില്‍ 12 നാണ് ഉത്തര കൊറിയന്‍ ഏകാധിപതിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്നും റിപ്പോര്‍ട്ട് എത്തി.

അത്രമേല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തില്‍ നിന്ന് കിം ജോങ് ഉന്‍ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. ഇത്തരമൊരു നേതാവിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച സജീവമായത്. ഇതോടെ ഉത്തരകൊറിയയും പ്രതികരണത്തിന് തയ്യാറായി. ഇതോടെ അഭ്യൂഹവും മാറി. എങ്കിലും പൊതുവേദികളില്‍ കിം സജീവമായിരുന്നില്ല.

2011 -ല്‍ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ നേതാവുമായിരുന്ന കിം ജോങ് ഇല്‍ മരണപ്പെടുമ്പോള്‍, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാന്‍ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയില്‍, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉന്‍, അധികാരത്തിലേറുമ്പോള്‍ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്സര്‍ലണ്ടിലെ ബേര്‍ണില്‍ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയന്‍ ഡിപ്ലോമാറ്റിന്റെ മകന്‍ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോണ്‍വെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി.

കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉന്‍ എങ്കിലും, ബാസ്‌കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിര്‍ത്താന്‍ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ഷിക്കാഗോ ബുള്‍സിന്റെ സുവര്‍ണതാരം മൈക്കല്‍ ജോര്‍ദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളില്‍ പലരും പിന്നീട് ഓര്‍ത്തെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള സ്‌പോര്‍ട്സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉന്‍, തൊട്ടാല്‍ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യന്‍ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും. എന്നാല്‍, അന്ന് പെണ്‍കുട്ടികളോട് ഇടപെടുമ്പോള്‍ മാത്രം വല്ലാത്ത ഒരു അന്തര്‍മുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കല്‍ മാത്രം, ക്ളാസില്‍ തന്റെ ഡെസ്‌ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരന്‍ മിഹായേലോയോട് മാത്രം താന്‍ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു.

2011 -ല്‍ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉന്‍ അധികാരത്തില്‍ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്‌സസര്‍' അഥവാ 'മഹാനായ പിന്‍ഗാമി' എന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ചു. അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓര്‍ നോര്‍ത്തുകൊറിയയില്‍ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡര്‍ കിം ജോങ് ഉന്നിന്റേതാണ്. തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറില്‍, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ല്‍ തന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്തുകൊന്നതും കിം ജോങ് ഉന്‍ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.

അധികാരം ഏറ്റെടുത്ത കാലം മുതല്‍ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈല്‍ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉന്‍ എന്ന ധിക്കാരിയില്‍ നിന്ന്, കിം ജോങ് ഉന്‍ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളര്‍ച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്. രാജ്യത്തെ കായികതാരങ്ങളെയും, സ്വന്തം അനുജത്തിയേയും വരെ ദക്ഷിണ കൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിന് പറഞ്ഞയച്ചു കിം. പിന്നീട് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുമായി ഒരേ മേശക്ക് ഇരുപുറമിരുന്ന്, തുല്യമായ പരിഗണനകള്‍ ഏറ്റുവാങ്ങി, കൃത്യമായ ചര്‍ച്ചകളും, വിലപേശലുകളും ഒക്കെ നടത്തുന്ന തികഞ്ഞ ഒരു നയതന്ത്രജ്ഞനിലേക്ക് കിം ജോങ് ഉന്‍ വളര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category