1 GBP = 97.30 INR                       

BREAKING NEWS

കാര്‍ അപകടത്തില്‍പ്പെടുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് യുവാവ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത് 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന മീറ്റര്‍ റീഡിങ്ങും; മരണത്തെ ഭയം എന്ന കുറിപ്പും; വര്‍ക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എബിനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയില്‍ നെസാര്‍ ഓടിച്ച ക്രൂസര്‍ കാറും; കാറിടിച്ച യുവാവ് അമിതവേഗതയില്‍ നാട്ടുകാരുടെ നോട്ടപ്പുള്ളി; യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാര്‍ നിഷേധിച്ച് പൊലീസും; ഈരാറ്റുപേട്ടയിലെ യുവാവിന്റെ ജീവനെടുത്തത് റോഡിലെ കാര്‍ റേസിങ് തന്നെ

Britishmalayali
kz´wteJI³

കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ ജീവനെടുത്തത് കാറിന്റെ അമിതവേഗത. തീക്കോയി പൂതനപ്രകുന്നേല്‍ ബേബിയുടെ മകന്‍ എബിന്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ എതിര്‍ദിശയില്‍ വന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ചു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു,.. സംഭവത്തില്‍ കാറോടിച്ച വെള്ളൂര്‍പ്പറമ്പ് വീട്ടില്‍ നെസാര്‍ നൗഷാദിനെ(22) പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യം നല്‍കി വിട്ടിരുന്നു. എന്നാല്‍ അറസ്റ്റിലായ യുാവാവിന്റെ അപകടത്തിന് മുന്‍പുള്ള സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് പത്ത് മിനിട്ട് മുന്‍പ് യുവാവ് സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റാസിലാണ് കാര്‍ റെസിങ് കമ്പവും മണത്തെ പേടിയില്ലെന്നും തരത്തിലുള്ള കുറിപ്പ് പങ്കുവച്ചിരുന്നത്.

കാര്‍ 200 കിലോമാറ്റര്‍ വേഗതയില്‍ പോകുന്നതിതിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് യുവാവ് ഇന്‍സ്റ്റഗ്രമില്‍ സ്റ്റാറ്റസ് ഇട്ടത്. എന്നാല്‍ ഈ സ്റ്റാറ്റസ് ഇട്ടതിന് ശേഷം പത്ത് മിനിട്ടിനുള്ളില്‍ അപകടം സംഭവിക്കുകയും ചെയ്തു. കെ.എല്‍.27 ബി നിസാന്‍ ക്രൂസര്‍ എന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് യുവാവിനൊപ്പം മറ്റൊരാള്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നു.

നാട്ടുകാരാണ് മരിച്ച എബിനെ ആശുപത്രിയിലെത്തിച്ചത്. യുവാവ് ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഈ വാദം നിഷേധിക്കുകയാണ്. എബിന്റെ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയില്‍ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. കാരണക്കാരനായ വ്യക്തിയെ വിചാരണ ചെയ്ത് ആ കുടുംബത്തിനുണ്ടായ നഷ്ടപരിഹാരം ആ വ്യക്തിയില്‍ നിന്നു തന്നെ ഈടാക്കണമെന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ അഡ്വ ജോമോന്‍ ഐക്കര ആവശ്യപ്പെട്ടിരുന്നു.
വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ എബിന്റെ അപകടമരണത്തിന് കാരണം കാറിന്റെ അമിത വേഗതയാണെന്ന പൊലീസും സമ്മതിക്കുന്നു. കാറോടിച്ച യുവാവിന് പൊലീസ് ജാമ്യം അനുവദിച്ചിട്ടുണ്ട് .ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ഏക വരുമാന മാര്‍ഗവുമായിരുന്നു എബിന്‍. എബിന്റെ മരണത്തോടെ ആ കുടുംബം മുഴുവനും അത്താണിയില്ലാത്തവരായെന്നും അവര്‍ക്കുണ്ടായിരിക്കുന്നതു നികത്താനാവാത്ത നഷ്ടമാണെന്നും ജോമോന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ഏഴിന് രാത്രി പത്തിനാണ് ഈരാറ്റുപേട്ട എടിഎമ്മിനു സമീപമായിരുന്നു അപകടമുണ്ടായത്. ജോലിക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു യുവാവ്. നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ യുവാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു എബിന്‍. പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. മഞ്ഞപ്പള്ളിയിലെ കാര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച എബിന്‍. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. അമ്മ സീനാ ജോസഫ്, സഹോദരങ്ങള്‍ - ബിബിന്‍, സെബിന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category