1 GBP = 97.30 INR                       

BREAKING NEWS

തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നത് ഞായറാഴ്ച രാത്രി; പൊലീസ് നഗരം സീല്‍ ചെയ്തിരിക്കെ സ്വപ്ന രക്ഷപ്പെടുന്നത് തിങ്കള്‍ രാവിലെയും; രക്ഷപ്പെടാന്‍ അനുവദിച്ചതില്‍ കേരള പൊലീസിന്റെ ഒത്താശ വ്യക്തം; പൊലീസിലെ ചില ഉന്നതര്‍ക്കും പിണറായി സര്‍ക്കാറിന് എന്‍ഐഎ അന്വേഷണം തിരിച്ചടി; യുഎപിഎ ചുമത്തുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കാത്ത അവസ്ഥ; മടിയില്‍ കനമില്ലാത്തവര്‍ പേടിക്കേണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോഴും സര്‍ക്കാര്‍ ഊരാക്കുടുക്കില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ രക്ഷപ്പെടാന്‍ അനുവദിച്ചതില്‍ കേരള പൊലീസിന്റെ ഒത്താശ വ്യക്തം. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഞായര്‍ രാത്രി തന്നെ വന്നിരിക്കെ തിരുവനന്തപുരത്തു നിന്നും സ്വപ്ന രക്ഷപ്പെടുന്നത് തിങ്കള്‍ രാവിലെയാണ്. നഗരം മുഴുവന്‍ പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ഫ്ളാറ്റില്‍ നിന്നുമുള്ള സ്വപ്നയുടെ രക്ഷപ്പെടല്‍.

ആരെയും നഗരത്തിനകത്തെക്കും പുറത്തേക്കും പ്രവേശിപ്പിക്കാത്ത അവസ്ഥയില്‍ സ്വപ്നയ്ക്ക് പൊലീസ് ഒത്താശ ലഭിക്കാതെ നഗരം വിടാന്‍ കഴിയില്ല. ഉന്നതതല ബന്ധങ്ങള്‍ മുതല്‍ക്കൂട്ടായിരിക്കെ പൊലീസിന്റെ സഹായത്തോടെയാകണം സ്വപ്നയുടെ രക്ഷപ്പെടല്‍. പൊലീസില്‍ സ്വപ്നയ്ക്ക് അതിശക്തമായ സ്വാധീനമുണ്ടെന്നു ഇതുവരെ സ്വപ്നയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെളിയിച്ചിട്ടുണ്ട്. തിങ്കള്‍ രാവിലെ 10ന് സ്വപ്ന സഞ്ചരിക്കുന്ന കാര്‍ പാലോടു നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കെ ഇതുപോലുള്ള ഒരു രക്ഷപ്പെടല്‍ അസാധ്യമാണ്.

യുഎഇ കോണ്‍സുലെറ്റില്‍ ജോലിയിലിരിക്കെ കോണ്‍സുലേറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ സല്യൂട്ടിന്റെ പേരില്‍ വിറപ്പിക്കാന്‍ സ്വപ്നയ്ക്ക് ഒരു ഫോണ്‍ കോള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. പൊലീസിലെ സ്വാധീനം തരാതരം പോലെ ഉപയോഗിക്കാന്‍ സ്വപ്ന ഒരിക്കലും മടിച്ചിരുന്നുമില്ല എന്നതിനെ തെളിവാണ് കോണ്‍സുലെറ്റില്‍ നടന്ന ഈ സംഭവം.

ഈ സ്വാധീനം തന്നെയാണ് സ്വപ്നയുടെ രക്ഷപ്പെടലിലും കാരണമായിരിക്കുന്നത്. യുഎഇ കോണ്‍സുലെറ്റിന്റെ പേരില്‍ നടന്ന സ്വര്‍ണ്ണക്കടത്ത് സര്‍ക്കാരിലെ പ്രതിസന്ധിയിലാക്കീയിരിക്കെ ഒരു കേസ് പോലും സംസ്ഥാനത്ത് ഇതിനായി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ സരിത്ത് അറസ്റ്റിലായതും സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റംസ് തിരയുന്നതുമൊന്നും കേരള സര്‍ക്കാര്‍ ഗൗനിച്ചിട്ടു പോലുമില്ല. ഒരു കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. അതിലെ പ്രതികളെ പിടിക്കാന്‍ കസ്റ്റംസ് നാടുമുഴുവന്‍ അലയുന്നു. കസ്റ്റംസ് പിടിക്കട്ടെ. ഞങ്ങള്‍ മാറി നില്‍ക്കും. എന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പോലും കസ്റ്റംസിന് ലഭ്യമാക്കാതിരിക്കാനുള്ള ചരടു വലികളാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും നടക്കുന്നതും. സ്വര്‍ണക്കടത്ത് കേസില്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം സ്ഥിതിഗതികള്‍ വിശകലനം ചെയ്തു അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും രണ്ടു രീതിയിലാണ്.

ശിവശങ്കറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനു കേസില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ സിബിഐ അന്വേഷണത്തിലാണെങ്കില്‍ ജാമ്യമെങ്കിലും ലഭിക്കുമായിരുന്നു. എന്‍ഐഎ അന്വേഷണമാണെങ്കില്‍ വരുക യുഎപിഎ അടക്കമുള്ള വകുപ്പുകളാണ്. ജാമ്യം പോലും ലഭിക്കില്ല. ഇതുകൊണ്ട് തന്നെയാണ് കേസില്‍ എന്‍ഐഎ അന്വേഷണം തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യുഎപിഎ പ്രകാരമുള്ള വകുപ്പുകളും എന്‍ഐഎ കോടതി വഴിയുമുള്ള വിചാരണയാണ് എന്‍ഐഎ കേസുകളില്‍ നടക്കുക. രാജ്യസുരക്ഷയെ ബാധിക്കും വിധം യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടക്കുക.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിവശങ്കര്‍ വരെ സംശയ നിഴലിലാകുക, ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്ക് നീളുക. ശിവശങ്കര്‍ പുറത്താകുക, സ്വര്‍ണം കടത്ത് കേസില്‍ പ്രതിരോധിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുക തുടങ്ങിയ തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുമ്പോഴാണ് ഭീകരവാദവും രാജ്യസുരക്ഷയുമായി ബന്ധമുള്ള കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയെ ഈ കേസ്‌കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത്. കേരളത്തില്‍ അനിയന്ത്രിതമായി സ്വര്‍ണം എത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന വിലയിരുത്തലിലാണ് എന്‍ഐഎ അന്വേഷണം കേന്ദ്രം പ്രഖ്യാപിച്ചത്.

ഇടത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ പ്രഹരമാണ് എന്‍ഐഎ അന്വേഷണം. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്ന് കാര്യങ്ങള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിലെത്തും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലാണ് ഈ കേസില്‍ നേരിട്ടിടപെട്ടിരിക്കുന്നത്. ഇതെല്ലാം പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ്. മടിയില്‍ കനമില്ലാത്തവര്‍ പേടിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെങ്കിലും സ്ഥിഗതികള്‍ വ്യത്യസ്തമാണ്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിലപാട് മനസിലാക്കിയാണ് കേന്ദ്രം എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലേക്കും ഐടി വകുപ്പിലേക്കുമാണ് എന്‍ഐഎ അന്വേഷണം വഴിമാറാന്‍ പോകുന്നത്. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് എന്‍ഐഎ അന്വേഷണം നീണ്ടേക്കും. സ്വര്‍ണ്ണക്കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന പരിശോധിക്കുന്നതിന്റെ ഭാഗമാണിത്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയില്‍ വരും. സ്വര്‍ണക്കടത്തില്‍ മാത്രം എന്‍ഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന് വരുമ്പോള്‍ അത് സര്‍ക്കാരിനു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. കേരളത്തിലേക്ക് വരുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരമുള്ള അന്വേഷണം വരുമ്പോള്‍ ഞെട്ടിക്കുന്ന പല വസ്തുതകളും വെളിയില്‍ വരുകയും ചെയ്യും.

അതേസമയം, സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം. കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.

സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിനാല്‍ ഹൈക്കോടതി എന്‍ഐഎയുടെ അഭിപ്രായവും പരിഗണിച്ചേക്കും. സ്വര്‍ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.

ഈ അന്വേഷണമാണ് എന്‍ഐഎയ്ക്ക് കൈമാറാന്‍ പോകുന്നത്. എന്‍ഐഎ അന്വേഷണം വരുമ്പോള്‍ ഐഎസിലേക്കുള്ള കേരള ബന്ധങ്ങളും അന്വേഷണ വിധേയമാവുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category