1 GBP = 98.20 INR                       

BREAKING NEWS

ഡിപ്ളോമാറ്റിക് ബാഗേജില്‍ എങ്ങനെ കള്ളക്കടത്ത് സ്വര്‍ണം എത്തി? പിരിച്ചുവിടപ്പെട്ട സരിത് എങ്ങനെ കോണ്‍സുലേറ്റ് കാര്‍ ഉപയോഗിച്ചു? ഇപ്പോഴും സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ എന്താണ് പൊലീസിന് മടി? ബിഎംഎസ് നേതാവ് എന്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി? കള്ളക്കടത്തുകാരിയുമായി അഴിഞ്ഞാടാന്‍ എങ്ങനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കായി? ഉത്തരം പറയാന്‍ ഏറെ ചോദ്യങ്ങള്‍ ബാക്കി

Britishmalayali
kz´wteJI³

റെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കാര്യമായൊന്നും സംഭവിക്കില്ലായെന്ന സൂചനയാണ് ഇന്ന് പുറത്തുവരുന്നത്. ഈ വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഒന്നാണ് എന്നും കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒന്നാണ് എന്നും സംശയിക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 30 കിലോ സ്വര്‍ണമെത്തിയത് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ആദ്യമായി അത് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ വിരട്ടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒരു ബിഎംഎസ് നേതാവ് ആണെയെന്നത് തന്നെയാണ് അതിന്റെ ആദ്യത്തെ അടയാളം. കാംകാര്‍ യൂണിയന്‍ നേതാവ് ഹരിരാജ് അതിന് വേണ്ടി പരമാവധി ശ്രമങ്ങള്‍ നടത്തുകയുണ്ടായി എന്നിപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉന്നത ബിസിനസുകാരും ഒക്കെ അത് വിട്ടെടുക്കുന്നതിനും, അഥവാ അത് വിട്ടുകൊടുക്കുന്നില്ലെങ്കില്‍ അത് അയച്ചിടത്തേയ്ക്ക് തന്നെ തിരിച്ചയക്കാനുള്ള നീക്കം നടത്തിയെന്ന് വ്യക്തമാണ്.

അതായത് ഈ വിഷയത്തില്‍ ഇപ്പോള്‍ ഒരു പെണ്ണിന്റെ പുറംമേനി കണ്ടുകൊണ്ടുള്ള ബഹളം വയ്പ്പിക്കലിനപ്പുറത്തേയ്ക്കുള്ള ഒരു നേട്ടവും നമ്മള്‍ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ അവരുടെ നീതി നടപ്പിലാക്കുകയും അവര്‍ അതിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി പൊലീസിന് കത്തെഴുതി സിസി ടിവി ദൃശ്യങ്ങള്‍ എങ്കിലും നല്‍കണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് പോലും അതിന് പോലും ശ്രമിക്കാത്ത കേരള പൊലീസും സര്‍ക്കാരും ഈ കൂട്ടുകച്ചവടത്തിന് പങ്കാളികളാവുകയാണ്. സുരേന്ദ്രനെപ്പോലെയുള്ളവര്‍ പറയുന്ന വിവരക്കേടുകള്‍ക്കപ്പുറത്തേയ്ക്ക് സിപിഎമ്മും ബിജെപിയും കൂടിക്കിണഞ്ഞ് കിടക്കുന്ന ഒരു പ്രത്യേക അണിയറ ബന്ധം ഇതിന്റെ പിന്നില്‍ കാണാം. സുരേന്ദ്രന്‍ ഇന്ന് ചോദിക്കുന്നത് കണ്ടു, എന്തുകൊണ്ടാണ് സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തത് എന്ന്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു ക്രൈമിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതില്ല എന്ന മിനിമം വിവരം പോലും സുരേന്ദ്രന് ഇല്ലായെന്ന് ഇത് വ്യക്തമാക്കുന്നു. അതേ സമയം സരിത്ത് എന്ന കള്ളക്കടത്തുകാരന്‍ യുഎഇ കോണ്‍സുലേറ്റിന്റെ കാര്‍ ഉപയോഗിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച് കസ്റ്റംസ് കത്തയച്ചിട്ട് അവര്‍ മറുപടി പോലും നല്‍കാതിരിക്കുന്നത് അവരുടെ ബന്ധത്തിനുള്ള അടയാളമാകുന്നു. എങ്ങനെയാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിടപ്പെട്ട സരിത്ത് യുഎഇയുടെ ഔദ്യോഗിക കാറില്‍ സ്വര്‍ണം ശേഖരിക്കുന്നതിനു വേണ്ടി പോയി എന്ന ചോദ്യവും അന്വേഷിക്കേണ്ടതാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും നേരത്തെ പുറത്താക്കിയ ജോലിക്കാരനാണ് സരിത്ത് എന്ന് യുഎഇ എംബസ്സി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡിപ്ലോമാറ്റിക് കാറിലാണ് ഈ സ്വര്‍ണം കൈപ്പറ്റുന്നതിന് വേണ്ടി സരിത്ത് എത്തിയത് എന്നത് മറന്നുകൂടാ. അതായത് യുഎഇ കോണ്‍സുലേറ്റിന് ഇതുമായി ആഴത്തില്‍ ബന്ധമുണ്ടെയെന്ന് അര്‍ത്ഥം. ആ ബന്ധം അന്വേഷിക്കാന്‍ പിരമിതികളുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാല്‍ യുഎഇ എന്നു പറയുന്നു സര്‍ക്കാര്‍ ഇതിനെ ചെറുതായി കാണും എന്നു കരുതാനോ, ഇതിന് കൂട്ടുനില്‍ക്കും എന്നു കരുതാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category