1 GBP = 97.50 INR                       

BREAKING NEWS

എല്ലാവരും കടകളിലേക്കും ഓഫീസുകളിലേക്കും മടങ്ങാന്‍ ബോറിസ് ജോണ്‍സണ്‍; വണ്‍വേ സിസ്റ്റം റദ്ദാക്കി രണ്ട് മീറ്റര്‍ ദൂരം ഉറപ്പിച്ച് കൂടുതല്‍ ആളെ കയറ്റാന്‍ ടെസ്‌കോ

Britishmalayali
kz´wteJI³

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെ കൂടി ഓഫീസുകളിലെത്തിക്കുകയാണ് ബോറിസ് ജോണ്‍സണ്‍ന്റെ അടുത്ത ലക്ഷ്യം. കൊറോണയെ കീഴടക്കാനുള്ള ഏറ്റവും പുതിയ നടപടികളുടെ രൂപരേഖയുമായി ഉടനെ എത്തുന്ന ബോറിസ്, തൊഴിലുടമകളോട് തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും എന്നറിയുന്നു. ഒഴിഞ്ഞു കിടക്കുന്ന ഓഫീസുകള്‍ടൗണ്‍ സെന്ററുകളിലെ ഷോപ്പുകളേയും റെസ്റ്റോറന്റുകളേയും പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിന് കാരണം. മാത്രമല്ല, വീട്ടില്‍ ഇരുന്നുള്ള ജോലി ബ്രിട്ടന്റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കുന്നു എന്നുള്ള ആധിയുമുണ്ട് ഈ തീരുമാനത്തിന് പിന്നില്‍.

ഇത്തരം ഒരു നടപടിക്ക് പ്രോത്സാഹനം നല്‍കാന്‍ എല്ലാ സര്‍ക്കാര്‍ ജോലിക്കാരോടും ഓഫീസുകളിലേക്കെത്താനുള്ള നിര്‍ദ്ദേശം നല്‍കാന്‍ വൈറ്റ്ഹാള്‍ മേധാവികളോട് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ബിസിനസ്സ് സ്ഥാപനങ്ങളോടും നഗര മുഖ്യന്മാരോടും കൂടുതല്‍ ജീവനക്കാരോട് ഓഫീസുകളിലെത്തി ജോലിചെയ്യുവാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ധാരാളം കമ്പനികളും മറ്റ് സ്വകാര്യ ബിസിനസ്സ് സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ബാങ്കുകളും മറ്റും തങ്ങളുടെ ജീവനക്കാരോട് സെപ്റ്റംബര്‍ വരെ വീടുകളില്‍ ഇരുന്ന് ജോലിചെയ്യുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിക്ക സര്‍ക്കാര്‍ ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം എന്ന സൗകര്യം ഉപയോഗിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, റെസ്റ്റോറന്റുകള്‍ക്കും മറ്റും ആവശ്യത്തിന് ഉപഭോക്താക്കളെ ലഭിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ പുതിയ തീരുമാനത്തിന് പിന്നില്‍.

ഇതിനിടയില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോ വണ്‍ വേ സിസ്റ്റം ഒഴിവാക്കാന്‍ തീരുമാനിച്ചു. സ്റ്റോറുകള്‍ക്കുള്ളില്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിനാണ് ഈ നടപടി. എന്നാല്‍ സ്റ്റോറുകള്‍ക്കുള്ളില്‍ രണ്ട് മീറ്റര്‍ നീളം നിര്‍ബന്ധമാക്കുമെന്നും ടെസ്‌കോ അറിയിച്ചു. ലോക്ക്ഡൗണ്‍ കാലം മുതല്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക്, ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ധാരാളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അകത്തേക്ക് കയറുവാന്‍ ഒരു വഴി, പുറത്തേക്ക് പോകുവാന്‍ ഒരുവഴി എന്ന വണ്‍ വേ സിസ്റ്റം നിലവില്‍ വന്നത്.

ബ്രിട്ടനില്‍ ആകമാനമായി 3,700 സ്റ്റോറുകളുള്ള ടെസ്‌കോ പ്രവര്‍ത്തി സമയം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. അത് വീണ്ടും പഴയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതനുസരിച്ച് സ്റ്റോറുകള്‍ രാവിലെ 7 മണിമുതല്‍ രാത്രി 11 മണിവരേയോ ചിലവ 12 മണിവരേയോ തുറന്നിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category