1 GBP = 97.50 INR                       

BREAKING NEWS

വംശീയ പരാമര്‍ശത്തിന്റെ പേരില്‍ പിണങ്ങിയ മേഗനോട് വീണ്ടും കൂട്ടാകാന്‍ പഠിച്ച പണി പതിനെട്ടും നോക്കി പഴയ കൂട്ടുകാര്‍, അവഗണിച്ച് മേഗനും; എങ്കില്‍ മേഗന്റെ തനിഗുണം നാട്ടുകാരെ അറിയിക്കാന്‍ പുസ്തകം എഴുതുമെന്ന് വെല്ലുവിളി; ഹാരിയുടെ ഭാര്യ പിടിച്ച പുതിയ പുലിവാല് ഇങ്ങനെ

Britishmalayali
kz´wteJI³

മൂഹമാധ്യമത്തില്‍ കൂടി വംശീയ പരാമര്‍ശം നടത്തിയതിനാണ് ഉറ്റസുഹൃത്തായിരുന്ന ജെസ്സിക്ക മുള്‍റോണിയുമായുള്ള ബന്ധം മേഗന്‍ മെര്‍ക്കല്‍ ഉപേക്ഷിച്ചത്. തകര്‍ന്ന ബന്ധം വീണ്ടും പുനഃസ്ഥാപിക്കാന്‍ പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും ജെസ്സിക്കക്ക് തോറ്റു പിന്മാറേണ്ടി വന്നു. ജെസ്സിക്കയുടെ ശ്രമങ്ങള്‍ക്ക് തണുത്ത പ്രതികരണമാണ് മേഗനില്‍ നിന്നുണ്ടായതെന്നാണ് ഒരു പ്രധാന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ഇനി തന്റെ സുഹൃത്തായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സന്ദേശവും മേഗന്‍ നല്‍കി എന്നാണ് അറിയുന്നത്.

മേഗനോട് വളരെ അടുത്ത വൃത്തങ്ങള്‍ പറയുന്നത് ജെസ്സിക്ക മേഗനെ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇരുവരുടെയും പൊതുസുഹൃത്തുക്കള്‍ വഴി ബന്ധപ്പെടുന്നുണ്ട് എന്നുമാണ്. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ മേഗനെ പോലൊരു സുഹൃത്തിനെ നഷ്ടപ്പെട്ടതില്‍ ജെസ്സിക്ക നിരാശയി
 
ണെന്നാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. മേഗനുമായി വീണ്ടും ബന്ധം പുതുക്കാന്‍ ശ്രമിക്കുന്നത് പാഴ്ശ്രമമാണെന്ന് സുഹൃത്തുക്കള്‍ ജസ്സിക്കയെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലോഗ്ഗറും കറുത്തവര്‍ഗ്ഗക്കാരിയുമായ സാഷാ എക്സെറ്റെറിനെ വംശീയമായി അധിക്ഷേപിച്ചു എന്നതിന്റെ പേരിലാണ് വളരെക്കാലമായുണ്ടായിരുന്ന സൗഹൃദം തകര്‍ന്നത്. വംശീയാധിക്ഷേപം വിവാദമായതിനെ തുടര്‍ന്ന് മുള്‍റോണീയുടെ ടി വി ഷോകള്‍ റദ്ദാക്കേണ്ടതായി വരെ വന്നു. മാത്രമല്ല പ്രശസ്ത കനേഡിയന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറായ ഹഡ്സണ്‍ ബേയുമായുള്ള ജസ്സിക്കയുടെ പങ്കാളിത്തം നഷ്ടപ്പെടുകയും അവരുടെ ഭര്‍ത്താവിനെ സി റ്റി വിയില്‍ ഷോ അവതരിപ്പിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.

രാജകീയ പരിവേഷ വച്ച് സ്വന്തം തൊഴില്‍ മേഖല വിപുലപ്പെടുത്തുന്നതിനാണ് മേഗന്‍ ശ്രദ്ധിക്കുന്നത് എന്നാണ് ഇപ്പോള്‍ മുള്‍റോണി ആക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ മേഗന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി ഒരു പുസ്തകം രചിക്കുവാനുള്ള ആലോചനയിലാണ് ഇപ്പോള്‍ മുള്‍റോണി എന്നറിയുന്നു.

രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള കടമകളില്‍ നിന്നും വിരമിച്ച ശേഷം പുതിയ ജീവിതം നയിക്കുന്ന ഹാരിയും മേഗനും ഇപ്പോള്‍ വംശീയതക്കെതിരെയുള്ള പോരാട്ടത്തില്‍ സജീവമാണ്. എന്നാല്‍ ഹാരിയുടെ ഭൂതകാല ചെയ്തികള്‍ ഇതിനിടയില്‍ വിവാദമുയര്‍ത്തുന്നുണ്ട്. 2005 ല്‍ ഒരു പാര്‍ട്ടിയില്‍ നാസി യൂണിഫോം അണിഞ്ഞ് ഹാരിയെത്തിയത് വലിയ വിവാദമായിരുന്നു. അതുപോലെ, 2009 ല്‍ ഒരു ഏഷ്യന്‍ സൈനികനെ അവഹേളിക്കുന്ന വീഡിയോ പുറത്തുവന്നതും വിവാദമായിരുന്നു. ഇതെല്ലാം ഇപ്പോള്‍ വീണ്ടും പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ മുള്‍റോണിയുമായി മാത്രമല്ല, മേഗന്റെ ലോസ് ഏഞ്ചലസിലെ പല പഴ സുഹൃത്തുക്കളുമായും മേഗന്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പഴയ സുഹൃത്തുക്കളെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ മേഗന്‍ വിചാരിക്കുന്നു എന്നാണ് ചില അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അവര്‍ മാധ്യമങ്ങളോട് തന്നെക്കുറിച്ച് പറയുമെന്ന് മേഗന് ആശങ്കയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category