kz´wteJI³
കൊറോണാ വ്യാപനം അതിന്റെ ആരംഭകാലത്ത് മൂടിവയ്ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഹോങ്കോംഗില്‍ നിന്നും അമേരിക്കയിലെത്തിയ പ്രമുഖ വൈറോളജിസ്റ്റ് ഡോ. ലീ-മെങ്ങ് യാന്‍ പറയുന്നു. ഈ പകര്‍ച്ച വ്യാധിയെ കുറിച്ച് ലോകം അറിയുന്നതിന് വളരെ മുന്‍പ് തന്നെ ബെയ്ജിംഗിന് ഇതിന്റെ വിശദാംശങ്ങള്‍ അറിയാമായിരുന്നു എന്നും അവര്‍ പറയുന്നു. വൈറസ് ബാധയുടെ ആദ്യനാളുകളില്‍ തന്നെ താന്‍ നടത്തിയ പല ഗവേഷണങ്ങളേയും തന്റെ മേലധികാരികള്‍ നിരാകരിച്ചു എന്നും അവര്‍ പറയുന്നു.
കൊറോണ വൈറസിന് മേലുള്ള തന്റെ ഗവേഷണം ധാരാളം പേര്‍ക്ക് സഹായകരമാകും എന്ന വിശ്വാസത്തിലാണ് അവര്‍ സ്വന്തം ജീവിന് തന്നെ പണയപ്പെടുത്തി അമേരിക്കയിലെത്തിയത്. അമേരിക്കന്‍ ശാസ്ത്രജ്ഞരുമായി തന്റെ കണ്ടുപിടുത്തങ്ങള്‍ പങ്ക് വച്ചത്, ഇനി ഒരിക്കലും ഹോങ്കോംഗിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. പിന്നീട് കോവിഡ്-19 എന്ന പേരില്‍ ലോകമാകെ ഭയം വിടര്‍ത്തിയ കൊറോണാ വൈറസിനെ കുറിച്ച് ആദ്യം പഠനം നടത്തിയ ഗവേഷകരില്‍ ഒരാളാണ് യാന്‍.
ഹോങ്കോംഗ് ഉള്‍പ്പടെ, പ്രധാന ചൈനക്ക് പുറത്തുനിന്നുള്ള ആരേയും ആ സമയത്ത് ഗവേഷണത്തിനായി ചൈന അനുവദിച്ചിരുന്നില്ല. അതിനാല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഇന്‍ ചൈനയിലെ ശാസ്ത്ര്ജ്ഞയായ ഒരു സുഹൃത്ത് വഴി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു യാന്‍ ചെയ്തത്. ലോകാരോഗ്യ സംഘടനയും ചൈനീസ് സര്‍ക്കാരും, ഈ മാരക വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരും എന്ന് സമ്മതിക്കുന്നതിന് വളരെ മുന്‍പ് തന്നെ മനുഷ്യരില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പടരും എന്ന് ഈ സുഹൃത്ത് തന്നോട് പറഞ്ഞതായി യാന്‍ വെളിപ്പെടുത്തുന്നു.
ചൈനയില്‍ ശാസ്ത്രജ്ഞര്‍ക്ക് തന്നെ ഈ വിവരം അറിയാമായിരുന്നപ്പോഴാണ് ജനുവരി 9 ന് ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുകയില്ല എന്ന ചൈനീസ് വാദം അംഗീകരിച്ച് ലോകാരോഗ്യ സംഘടന പ്രസ്താവന ഇറക്കിയത്. ഈ സംഭവത്തെ തുടര്‍ന്ന് താനുമായി സംസാരിച്ചിരുന്ന പല ശാസ്ത്രജ്ഞരും, പ്രത്യേകിച്ച് വുഹാനില്‍ ഉള്ളവര്‍ നിശബ്ദരായി എന്ന് യാന്പറയുന്നു, ചിലര്‍ അവളോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ചിലര്‍ പിന്നീടും അവരുമായിസംസാരിക്കാന് തയ്യാറായി. അവര്‍ നല്കിയ വിവരങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ക്രമാതീതമായി പടരുന്നു എന്ന കാര്യം മനസ്സിലായത്. ഇതിനെ പറ്റി തന്റെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയോട് പറഞ്ഞപ്പോള്‍ നിശബ്ദയാകുവാനായിരുന്നു ആ വ്യക്തി ആവശ്യപ്പെട്ടത് എന്നും അവര്‍ പറഞ്ഞു. ചുവപ്പ് രേഖയില്‍ സ്പര്‍ശിക്കരുതെന്നും നമ്മള് പ്രശ്നത്തിലാകുകയും ചിലപ്പോള്‍ അപ്രത്യക്ഷരാകുകയും ചെയ്തേക്കാം എന്നാണ് ആ വ്യക്തി യാനിനോട് പറഞ്ഞത്. ലോകാരോഗ്യ സംഘടനയുമായി അഫിലിയേറ്റ് ചെയ്ത ലാബിന്റെ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ മാലിക് പിയേഴ്സിന് രോഗവ്യാപനത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാലും അദ്ദേഹം നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല എന്ന് യാന്‍ ആരോപിക്കുന്നു.
.jpg)
എന്നാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും ഈ അവകാശ വാദങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. യാന്‍, അവരുടെ സൂപ്പര്‍വൈസര്‍ പൂന്, അതുപോലെ പ്രൊഫസര്‍ പിയേഴ്സ് എന്നിവരുമൊത്ത് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കന്‍ യാത്രയ്ക്ക് ശേഷം ഒളിവ് ജീവിതം നയിക്കുന്ന യാന്‍ ഒരു ടി വി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ നാട്ടില്‍ തന്റെസല്പ്പേര് നശിപ്പിക്കുവാനും തനിക്കെതിരെ സൈബര്‍ യുദ്ധം നടത്തുവാനും ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് പറയുന്ന യാന്‍, തന്റെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam